കഴഞ്ചി
കഴഞ്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Family: | |
Genus: | |
Species: | C. bonduc
|
Binomial name | |
Caesalpinia bonduc | |
Synonyms | |
|
ഔഷധഗുണങ്ങളുള്ളതും കൂർത്ത മുള്ളുകളുള്ളതുമായ ഒരു വള്ളിച്ചെടിയാണ് കഴഞ്ചി. (ശാസ്ത്രീയനാമം: Caesalpinia bonduc). പര്യായം ( (ശാസ്ത്രീയനാമം: Caesalpinia crista), ഇംഗ്ലീഷ്- ബോൻഡൂക് മരം.വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത് മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ് ആയ കഴഞ്ച് ഈ കുരുവിന്റെ ഭാരമായിരുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]വിത്തുകൾക്ക് ഒരേ വലിപ്പവും ഭാരവുമായിരുന്നതിനാൽ ദക്ഷിണേന്ത്യയിൽ അളവിനായി ഇവ ഉപയോഗിച്ചിരുന്നു.
മറ്റു ഭാഷകളിൽ
[തിരുത്തുക]- ഹിന്ദി - കരജ്ജാ
- ബംഗാളി - നാട്ടാകരാമഞ്ജാ
- മറാഠി - ഗജഗ, സാഗർഗട്ട
- തെലുങ്ക് - ഗചേന
- തമിഴ് - കഴഞ്ചി, കഴർച്ചി
- ഇംഗ്ലീഷ്- ബോൻഡൂക് മരം
വിതരണം
[തിരുത്തുക]ചൂടുള്ള രാജ്യങ്ങളിലെ കാടുകളിലും സമതലമായ നാട്ടിൻപ്രദേശങ്ങളിലും വന്യമായി വളരുന്നു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മർ എന്നീ ദേശങ്ങളിൽ പ്രധാനമായും കണ്ടുവരുന്നു. കടലോരങ്ങളിലും ഇവ വളരുന്നു. 750 മീറ്റർ ഉയരം വരെയുള്ള വനപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.
വിവരണം
[തിരുത്തുക]കുറ്റിച്ചെടിയായോ പടപ്പൻ ആരോഹിയായോ വളരുന്നു. കൂർത്ത് ബലമുള്ള മുള്ളുകൾ ആസകലം കാണപ്പെടുന്നു. ഇവയ്ക്ക് ഇളം മഞ്ഞനിറമാണ്. പുറം തൊലിക്ക് ഇളം തവിട്ടു നിറമുണ്ട്. ഇലകൾ 30 സെ.മീ. അധികം നീളം ഉണ്ടാകാം. ഏകാന്തരമായാണ് ഇലകളുടെ വിന്യാസം. ദ്വിപിച്ഛക സംയുക്തപത്രമാണ്. 6-8 ജോടി പിച്ഛകങ്ങളും ഒരോ പിച്ഛത്തിലും 12-16 ജോടി പത്രകങ്ങളും സമ്മുഖമായി വിടരുന്നു.
പൂങ്കുല അഗ്രസ്ഥാനത്തായും കക്ഷത്തിലും ഉണ്ടാകാം. പൂക്കൾക്ക് മഞ്ഞനിറമാണ്. 5 ഇതളുകൾ സംയുക്തമാണ്. കേസരങ്ങൾ 10 എണ്ണം. ഫലങ്ങൾ 2 വേർതിരിവുള്ള കായ് രൂപം. ഫലകവചത്തിന്റെ പുറം രോമം നിറഞ്ഞതാണ്. മുള്ളുകളുമുണ്ടാകാം. ഒരു ഫലത്തിൽ 1-3 ഉരുണ്ട ചാര നിറമുള്ള വിത്തുകൾ കാണും. ജൂലൈ-സെപ്തംബർ മാസത്തിൽ പൂക്കുന്ന കഴഞ്ചിമരത്തിന്റെ ഫലങ്ങൾ ജനുവരിക്കുള്ളിൽ പാകമാകുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കടു, തിക്തം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വേരു്, ഫലം, വിത്ത്, വിത്തിൽ നിന്നെടുക്കുന്ന എണ്ണ, ഇല [1]