ബൂസ്
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | മംഗോളിയ, ബുര്യാഷ്യ |
തരം | ഡംലിങ് |
മാംസം നിറച്ച് ആവിയിൽ പുഴുങ്ങിയ ഒരു മംഗോളിയൻ പലഹാരമാണ് ബൂസ് ( Mongolian: Бууз ; Buryat: Бууза ബുസ , [ബ്ʊːത്͡സ് (ɐ)] ) ആധികാരിക മംഗോളിയൻ, ബുറേഷ്യൻ പാചകരീതിയുടെ ഒരു ഉദാഹരണം ആയ ഈ വിഭവം ചാന്ദ്ര പുതുവത്സരമായ സാഗാൻ സാറിന്റെ സമയത്ത് പരമ്പരാഗതമായി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുന്നു. ഈ ദിവസങ്ങളിൽ തലസ്ഥാനമായ ഉലാൻബത്തറിലെ റെസ്റ്റോറന്റുകളിലും ചെറിയ കഫേകളിലും ഈ ഭക്ഷ്യ വിഭവം ലഭിക്കാറുണ്ട്. [1]
ചരിത്രവും പ്രവർത്തനവും
[തിരുത്തുക]പ്രദേശത്തുടനീളം സർവ്വസാധാരണമായ ആവിയിൽ വേവിച്ച കൊഴുക്കട്ടയുടെ ഒരു മംഗോളിയൻ പതിപ്പാണ് ബൂസ്. പദോൽപത്തി പ്രകാരം ബൊയോസി (ചൈനീസ്: 包子; പിൻയിൻ: ) എന്നത് ആവിയിൽ വേവിച്ച കൊഴുക്കട്ടയുടെ മന്ദാരിൻ ഭാഷാ പദമാണ്. വർഷം മുഴുവനും ഇവ വലിയ അളവിൽ ആഹരിക്കാറുണ്ടെങ്കിലും ഫെബ്രുവരി മാസത്തിലെ മംഗോളിയൻ പുതുവത്സരാഘോഷങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കാറുള്ളത്. ആഴ്‌ചകൾക്കുമുമ്പ് തയ്യാറാക്കപ്പെടുന്ന ബൂസ് ശീതീകരിച്ചെടുത്ത് സാലഡുകൾ വറുത്ത റൊട്ടി എന്നിവയോടൊപ്പം സ്യൂട്ടേയ് റ്റ്സായ് (മംഗോളിയൻ ചായ), വോഡ്ക എന്നിവയുടെ അകമ്പടിയോടെ കഴിക്കുന്നു.[2]
ചേരുവകളും തയ്യാറാക്കലും
[തിരുത്തുക]കൊത്തിയരിഞ്ഞ ആട്ടിറച്ചി അല്ലെങ്കിൽ ഗോമാംസം സവാളയും വെളുത്തുള്ളിയും ഒരുമിച്ചോ ഏതെങ്കിലും ഒന്നോ ചേർത്ത് ഉപ്പിട്ട് ബൂസിൽ നിറയ്ക്കുന്നു. ചില സന്ദർഭങ്ങളിൽ മുളപ്പിച്ച ജീരകം, മറ്റ് കാലിക ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത് ഇത് സ്വാദിഷ്ടമാക്കാറുണ്ട്. ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, കാബേജ് അല്ലെങ്കിൽ ചോറ് എന്നിവയും ഇതോടൊപ്പം ചേർക്കാവുന്നതാണ്.
പാചകക്കാരന്റെ മനോധർമ്മനുസരിച്ച് ഇറച്ചിക്കൂട്ട് കുഴച്ച മാവിനുള്ളിലുണ്ടാക്കിയ ചെറിയ അറയിൽ നിറച്ച് മുകളിൽ ചെറിയൊരു സുഷിരം മാത്രം നിലനിർത്തിക്കൊണ്ട് ചുറ്റും മാവുകൊണ്ട് പൊതിഞ്ഞാണ് ഇത് രൂപപ്പെടുത്തുന്നത്. പിന്നീട് ആവിയിൽ പുഴുങ്ങിയെടുക്കുന്ന ബൂസ്, മാവുകൊണ്ടുള്ള അറയിൽ ഊറി ശേഖരിക്കപ്പെട്ട ഇറച്ചിച്ചാറിനോടൊപ്പം കൈകൊണ്ട് ഭക്ഷിക്കുന്നു. മറ്റൊരു മംഗോളിയൻ കൊഴുക്കട്ടയിനമായ ഖുഷുറിന്റെ വറുക്കുകയെന്ന പ്രക്രിയ ഒഴിവാക്കിയാൽ അത് ബൂസിന് സമാനമാണ്.
ഇതും കാണുക
[തിരുത്തുക]- ഖുഷുർ
- ജപ്പാനീസ് തുല്യനായ ജിയോസ
- ജിഅഒജി ആൻഡ് ബൊജി, ചൈനീസ് സഹായങ്ങൾ
- മണ്ടു, കൊറിയൻ പതിപ്പ്
- മാന്റോ, തുർക്കിക് / മദ്ധ്യ ഏഷ്യൻ / കോക്കസസ് പതിപ്പ്
- മൊഡക്, ഇന്ത്യൻ തുല്യത
- മോമോ, നേപ്പാൾ, ടിബറ്റൻ തുല്യമായത്
- പെൽമെനി, റഷ്യൻ തുല്യത
- വരേനികി, ഉക്രേനിയൻ / പോളിഷ് / ലിത്വാനിയൻ തുല്യമായത്
- ആവിയിൽ വേവിച്ച ഭക്ഷണങ്ങളുടെ പട്ടിക
പരാമർശങ്ങൾ
[തിരുത്തുക]- ↑ Slater, Judith J. (2004). Teen Life in Asia. Greenwood. p. 118. ISBN 9780313315329. Retrieved 10 February 2013.
- ↑ Williams, Sean (2006). The Ethnomusicologists' Cookbook: Complete Meals from Around the World. CRC Press. p. 59. ISBN 9780415978194. Retrieved 10 February 2013.
പുറം കണ്ണികൾ
[തിരുത്തുക]- Mongolfood.info- ൽ നിന്നുള്ള Buuz പാചകക്കുറിപ്പ്