അഴകൊത്ത മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azhakotha Mahadeva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഴകൊത്ത മഹാദേവ ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് അഴകൊത്ത മഹാദേവ ക്ഷേത്രം. പാലക്കാട്‌ പട്ടണത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുമാറി പാലക്കാട്‌-തൃശ്ശൂർ റൂട്ടിൽ (ദേശീയപാത-544 കടന്നുപോകുന്ന കുഴൽമന്ദം എന്ന പ്രദേശത്ത് ദേശീയപാതയിൽ നിന്ന് രണ്ടു കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനദേവത ഉഗ്രമൂർത്തിയായ ശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി ( തിരുമാന്ധാംകുന്നിലമ്മ സങ്കല്പം), ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിലെ ആറാട്ടുത്സവമാണ് പ്രധാന ഉത്സവം. [1] [2]. കുംഭമാസത്തിലെ ശിവരാത്രിയും പ്രധാനമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ വകയാണ് ഈ ക്ഷേത്രം.


ഐതിഹ്യം[തിരുത്തുക]

ഏകദേശം രണ്ടായിരം വർഷം പഴക്കം അനുമാനിയ്ക്കുന്ന ക്ഷേത്രമാണ് അഴകൊത്ത മഹാദേവക്ഷേത്രം. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പറമ്പ് ഒരു ബ്രാഹ്മണന്റെ ഇല്ലമായിരുന്നുവെന്നും മഹാശിവഭക്തനായിരുന്ന ഈ ബ്രാഹ്മണൻ, കിരാതമൂർത്തീഭാവത്തിൽ ശിവനെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തി ഇവിടെ കുടിയിരുത്തി എന്നുമാണ് ഐതിഹ്യകഥ.

ഉപദേവതകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കുഴൽമന്ദം ഗ്രാമപഞ്ചായത്ത് LSGkerala". Archived from the original on 2016-03-04. Retrieved 2014-01-07.
  2. ആറാട്ടുത്സവം - മാതൃഭൂമി [പ്രവർത്തിക്കാത്ത കണ്ണി]