ദാദ്രി സംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2015 Dadri mob lynching എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015 സപ്തംബർ 28 ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്കനായ മുഹമ്മദ് അഖ്ലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ദാദ്രി സംഭവം. ബിസാര ഗ്രാമത്തിൽ നിന്നും പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. ക്രൂരമായ മർദ്ദനത്തിൽ മുഹമ്മദ് അഖ്ലാക്കിന്റെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറൻസിക് റിപ്പോർട്ടിലൂടെ പിന്നീട് തെളിഞ്ഞു.[1][2][3]

കുടുംബത്തിന് സഹായം[തിരുത്തുക]

കൊല്ലപ്പെട്ട അക്ലക്കിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ അനുവദിച്ചു . കൊല നടത്തിയ പത്ത് പ്രതികളിൽ ആറ് പേരെ അറസ്റ്റ് ചെയ്തു..[4]

ദേശ വ്യാപക പ്രതിഷേധം[തിരുത്തുക]

കൊലപാതകത്തിനെതിരെ ദേശ വ്യാപക പ്രതിഷേധമുയർന്നു. വർഗീയതയ്‌ക്കെതിരെയും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിലും പ്രതിഷേധിച്ചും നയൻതാര സെഹ്ഗാൾ, അശോക് വാജ്പേയി, ഉർദു എഴുത്തുകാരൻ റഹ്മാൻ അബ്ബാസ്, ശശി ദേശ്പാണ്ഡേ, കെ.എൻ.ദാരുവാല തുടങ്ങിയ എഴുത്തുകാർ തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിക്കുകയും അക്കാദമികളിലെ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു. [5][6] കൽബുർഗ്ഗിയുടെ കൊലപാതകത്തോടും ദാദ്രി സംഭവത്തോടുമുള്ള കേന്ദ്രത്തിന്റേയും സാഹിത്യ അക്കാദമിയുടെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി എഴുത്തുകാർ അക്കാമദി പുരസ്‌കാരം തിരിച്ചുനൽകി. ഹിന്ദി എഴുത്തുകാരൻ ഉദയ്‌പ്രകാശ് 2011 ൽ ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. കൽബുർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രമുഖ കന്നട എഴുത്തുകാരൻ ചന്ദ്രശേഖർ പാട്ടീൽ (ചമ്പ ) സംസ്ഥാനത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ പമ്പ അവാർഡ് തിരികെ നൽകി. [7]ബെംഗളൂരു ബി.എം.ടി.സി.യുടെ അരലു മല്ലികെ അവാർഡ് ലഭിച്ച വീരണ്ണ മഡിവാൾ (ബെലഗാവി) സതീഷ് ജാവരെ ഗൗഡ (മാണ്ഡ്യ) സംഗമേഷ്, ഹനുമന്ത ഹലഗേരി, ശ്രീദേവി അലൂർ, ചിദാനന്ദ് സാലി എന്നിവർ പുരസ്‌കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു.

കർണാടകത്തിലെ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ദേവനൂർ മഹാദേവ പത്മശ്രീ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും തിരിച്ചുനൽകി.[8] കന്നട എഴുത്തുകാരനായ അരവിന്ദ് മാലഗട്ടി സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ നിന്ന് രാജി വച്ചു. ഹിന്ദി കവികളായ മംഗളേഷ് ദർബാൽ, രാജേഷ് ജോഷി, ഗണേഷ് ദേവി, കൊങ്കണി എഴുത്തുകാരനായ എൻ. ശിവദാസ്, കന്നട എഴുത്തുകാരനായ കും വീരഭദ്രപ്പ, പഞ്ചാബി എഴുത്തുകാരായ ഗുർഭജൻ സിംഗ് ഭല്ലാർ, അജ്മീർ സിംഗ് ഓലാഖ്, നാടകകൃത്തായ അതംജിത് സിംഗ്, വാര്യം സിംഗ് സന്ധു എന്നിവർ പുരസ്‌കാരം തിരിച്ചേൽപ്പിച്ചു. പഞ്ചാബി എഴുത്തുകാരനായ മേഘ് രാജ് മിത്തർ പഞ്ചാബ് സർക്കാരിന്റെ എഴുത്തുകാർക്കുള്ള പരമോന്നത പുരസ്‌കാരമായ ശിരോമണി ലേഖക് തിരിച്ചേൽപ്പിച്ചു. അമൻ സേത്തി അക്കാദമി യുവ പുരസ്‌കാരവും തിരികെ നൽകി. കശ്മീർ താഴ്‌വരയിലെ 1,100 റോളം വരുന്ന എഴുത്തുകാരുടെ കൂട്ടായ്മയായ അദാബി മർകസ് കമ്രാസ് എഴുത്തുകാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.[9]

അവലംബം[തിരുത്തുക]

  1. "Indian man lynched over beef rumours". BBC News. 30 September 2015. Retrieved 4 October 2015.
  2. "Dadri: Outrage after mob lynches man for allegedly consuming beef". The Indian Express. 1 October 2015. Retrieved 4 October 2015.
  3. "Bisara faces political polarisation". Deccan Herald. 3 October 2015. Retrieved 4 October 2015.
  4. "Dadri lynching: UP govt announces Rs 10 lakh compensation to next of kin". The Indian Express. 30 September 2015. Retrieved 4 October 2015.
  5. "Nehru's niece Nayantara Sehgal returns Sahitya Akademi award, protests rising intolerance". The Times of India. 6 October 2015. Retrieved 7 October 2015.
  6. "Nayantara Sahgal protests Dadri lynching, returns Akademi award". The Hindu. 6 October 2015. Retrieved 7 October 2015.
  7. http://www.deshabhimani.com/news-special-all-latest_news-497935.html
  8. "കന്നഡ സാഹിത്യകാരൻ ദേവനൂർ മഹാദേവ പത്മശ്രീ തിരിച്ചുനൽകി". www.mathrubhumi.com. Archived from the original on 2015-11-20. Retrieved 14 നവംബർ 2015.
  9. "കൽബുർഗ്ഗി പ്രതിഷേധം: ഒമ്പത് എഴുത്തുകാർ കൂടി അക്കാദമി പുരസ്‌കാരം തിരിച്ചേൽപ്പിച്ചു - See more at: http://www.thekeralapost.com/news/literature/9%20writers%20sahitya%20academi%20awards/mm%20kalburgi/govind%20pansare/sanathan%20sanstha#sthash.cSTYJkUK.dpuf". www.thekeralapost.com. Archived from the original on 2016-03-14. Retrieved 27 ഒക്ടോബർ 2015. {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=ദാദ്രി_സംഭവം&oldid=3988631" എന്ന താളിൽനിന്ന് ശേഖരിച്ചത്