ദേവനൂർ മഹാദേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ദേവനൂർ മഹാദേവ (ದೇವನೂರ ಮಹಾದೇವ)
ജനനം1948
ദേവനൂർ, മൈസൂർ, കർണ്ണാടക
ദേശീയതഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, എഴുത്തുകാരൻ
വിഷയംകന്ന‍ഡ സാഹിത്യം
സാഹിത്യപ്രസ്ഥാനംബന്ദായ മുന്നേറ്റം, ദലിത് സംഘർഷ സമിതി
സ്വാധീനിച്ചവർറാം മനോഹർ ലോഹ്യ, അംബേദ്കർ
സ്വാധീനിക്കപ്പെട്ടവർകന്നഡ ദലിത് സാഹിത്യം

കന്നഡ എഴുത്തുകാരനും ചിന്തകനുമാണ് ദേവനൂർ മഹാദേവ. 2011-ൽ പത്മശ്രീയും 1990-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മൈസൂരു സ്വദേശിയായ ദേവനൂർ മഹാദേവ അറിയപ്പെടുന്ന ദളിത് എഴുത്തുകാരനാണ്. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും തിരിച്ചുനൽകി. കന്നഡ ഒന്നാം ഭാഷയാക്കാത്തിൽ പ്രതിഷേധിച്ച് നൃപതുംഗ പുരസ്കാരവും ഇദ്ദേഹം തിരസ്കരിച്ചിരുന്നു. [1] കുസുമബാലി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1990 ൽ രാജ്യസഭയിലേക്കു നിർദ്ദേശിക്കാൻ ആലോചിച്ചെങ്കിലും അദ്ദേഹത്തിനത് സ്വീകാര്യമായില്ല.[2]

കൃതികൾ[തിരുത്തുക]

  • കുസുമബാലി (നോവൽ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. Devanuru rejects Nrupatunga award. Cite:http://articles.timesofindia.indiatimes.com/2010-10-31/mysore/28219086_1_kannada-sahitya-parishat-kannada-language-kannada-litterateurs
  2. Devanuru rejects Nrupatunga award. Cite:http://articles.timesofindia.indiatimes.com/2010-10-31/mysore/28219086_1_kannada-sahitya-parishat-kannada-language-kannada-litterateurs
"https://ml.wikipedia.org/w/index.php?title=ദേവനൂർ_മഹാദേവ&oldid=2271188" എന്ന താളിൽനിന്ന് ശേഖരിച്ചത്