Jump to content

ശശി ദേശ്പാണ്ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ശശി ദേശ്പാണ്ഡെ
ശശി ദേശ്പാണ്ഡെ
ജനനം1938
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി

ശശി ദേശ്പാണ്ഡേ ഇന്ത്യൻ-ഇംഗ്ലീഷ് നോവലിസ്റ്റാണ്. 1938-ൽ കർണാടകത്തിലെ ധാർവാറിൽ ജനിച്ചു. ബാംഗ്ലൂർ സർവ്വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഭാരതീയ കഥാസാഹിത്യത്തിൽ ഒരു പുതിയ സ്ത്രീശബ്ദത്തിന്റെ പ്രതീകമായിട്ടായിരുന്നു ഇവരുടെ വരവ്. ആദ്യ കവിതാ സമാഹാരമായ ദ് ലെഗസി (1978)യിലും ദ് ഡാർക് ഹോൾഡ്സ് നോ ടെറർ (1980) എന്ന നോവലിലും ഇത് തെളിഞ്ഞുകാണാം. കുടുംബ ബന്ധങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനം ദേശ്പാണ്ഡെയുടെ കൃതികളുടെ സവിശേഷതയാണ്. സാഹിത്യ അക്കാദമി അവാർ‍ഡും 2009 ൽ പദ്മശ്രീ പുരസ്‍കാരവും ശശി നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പൊതു സമിതി അംഗമായിരുന്നു. പ്രഫസർ എംഎം. കൽബുർഗിയുടെ കൊലപാതകത്തിൽ സാഹിത്യ അക്കാദമി പാലിച്ച മൌനത്തിൽ പ്രതിഷേധിച്ച് അക്കാദമി അംഗത്വം രാജി വച്ചു.[1]

1980 കളിലെ സാമൂഹിക പരിവർത്തനം

[തിരുത്തുക]

സമകാലിക ഭാരതീയ സമൂഹത്തിലെ അടിയൊഴുക്കുകളെപ്പറ്റി അന്വേഷിക്കുന്ന ഇവർ 1980-കളിലെ സാമൂഹിക പരിവർത്തനത്തിന്റെ സൂക്ഷ്മചിത്രം വരച്ചുകാട്ടുന്നു. 1983-ൽ പുറത്തുവന്ന റൂട്ട്സ് ആൻഡ് ഷാഡോസിൽ ലൈംഗികതയും തലമുറകൾ തമ്മിലുള്ള സംഘർഷവുമാണ് മുഖ്യ വിഷയം. സ്വതന്ത്രചിന്താഗതിക്കാരായ ആധുനിക ഇന്ത്യൻ വനിതകളുടെ പ്രതീകമാണ് ഇതിലെ നായികയായ ഇന്ദു എന്ന പത്രപ്രവർത്തക.

ഭാരതീയ സ്ത്രീകളുടെ വിമോചനം

[തിരുത്തുക]

ഭാരതീയ സ്ത്രീകളുടെ വിമോചനം വർഗബന്ധത്തിന്റെയും സാമൂഹികാവസ്ഥയുടെയും വിവാഹബന്ധത്തിന്റെയും നാലതിരുകൾക്കുള്ളിൽ വീർപ്പുമുട്ടുന്നുവെന്നതാണ് ശശി ദേശ്പാണ്ഡെയുടെ വീക്ഷണത്തിന്റെ കാതൽ. ദാറ്റ് ലോങ് സൈലൻസ് (1988) എന്ന നോവലിൽ രാഷ്ട്രീയാവബോധത്തെ ഹൈന്ദവദർശനവുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണു കാണുന്നത്. ദേശ്പാണ്ഡെയുടെ നോവലുകളുടെ കൂട്ടത്തിൽ ഏറ്റവും ശില്പഭദ്രമെന്നു വിലയിരുത്തപ്പെടുന്നതും ഈ കൃതി തന്നെയാണ്.

സംഭാവനകൾ

[തിരുത്തുക]
  • ഇഫ് ഐ ഡൈ റ്റുഡേ (1982)
  • കം അപ് ആൻഡ് ബി ഡെഡ് (1983)

എന്നീ രണ്ട് കുറ്റാന്വേഷണ നോവലുകൾകൂടി ദേശ്പാണ്ഡെ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ ചില ബാലസാഹിത്യകൃതികളും ശശി ദേശ്പാണ്ഡെയുടെ സംഭാവനകളിൽ ഉൾപ്പെടുന്നു.

  • ദാറ്റ് ലാസ്റ്റ് സൈലൻസ്
  • റൂട്സ് ആൻഡ്‌ ഷാഡോസ്‌ (1938)

പുരസ്കാരങ്ങൾ

[തിരുത്തുക]

1990 ൽ That Long Silence എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാർ‍ഡും 2009 ൽ പദ്മശ്രീ പുരസ്‍കാരവും [2][3]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശ്പാണ്ഡെ, ശശി (1938 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. The Hindu, October 9, 2015 After Sashi Deshpande steps down, Akademi explains its silence
  2. http://pib.nic.in/release/release.asp?relid=46983
  3. "Here's the shortlist". The Hindu. October 5, 2014. Retrieved December 24, 2014.
"https://ml.wikipedia.org/w/index.php?title=ശശി_ദേശ്പാണ്ഡേ&oldid=3645943" എന്ന താളിൽനിന്ന് ശേഖരിച്ചത്