ഹോം (ചലച്ചിത്രം)
ദൃശ്യരൂപം
#Home | |
---|---|
സംവിധാനം | റോജിൻ തോമസ് |
നിർമ്മാണം | വിജയ് ബാബു |
കഥ | റോജിൻ തോമസ് |
അഭിനേതാക്കൾ | ശ്രീനാഥ് ഭാസി , ഇന്ദ്രൻസ് , മഞ്ജു പിള്ള,നസ്ലെൻ കെ ഗഫൂർ |
സംഗീതം | രാഹുൽ സുബ്രഹ്മണ്യൻ |
ഛായാഗ്രഹണം | നീൽ ഡി കുൻഹ |
സ്റ്റുഡിയോ | ഫ്രൈഡേ ഫിലിം ഹൗസ് |
വിതരണം | ആമസോൺ പ്രൈം വീഡിയോ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 161 minutes |
റോജിൻ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഒരു മലയാള കോമഡി, കുടുംബ ചിത്രമാണ് ഹോം(അഥവാ#ഹോം).[1] ചിത്രത്തിൽ ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.[2] 19 ആഗസ്റ്റ് 2021 ന് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്തു.
കഥാസംഗ്രഹം
[തിരുത്തുക]ഒലിവർ ട്വിസ്റ്റ് (ഇന്ദ്രൻസ്), കുട്ടിയമ്മ (മഞ്ജു പിള്ള), ആന്റണി (ശ്രീനാഥ് ഭാസി), ചാൾസ് (നസ്ലെൻ കെ. ഗഫൂർ), അപ്പച്ചൻ (കൈനകരി തങ്കരാജ്) എന്നിവരടങ്ങുന്ന ഒരു മധ്യവർഗ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. സാങ്കേതികവിദ്യ നിറഞ്ഞ ലോകത്ത് ഇന്നത്തെ തലമുറയ്ക്ക് ഒരു കണ്ണാടിയായി വർത്തിക്കുന്ന സിനിമയാണിത്.
അഭിനേതവൃന്ദം
[തിരുത്തുക]- ഇന്ദ്രൻസ് - ഒലിവർ ട്വിസ്റ്റ്
- ശ്രീനാഥ് ഭാസി - ആന്റണി ഒലിവർ ട്വിസ്റ്റ്
- മഞ്ജു പിള്ള - കുട്ടിയമ്മ
- നസ്ലെൻ - ചാൾസ് ഒലിവർ ട്വിസ്റ്റ്
- കൈനഗിരി
- ശ്രീകാന്ത് മുരളി - ജോസഫ് ലോപ്പസ്
- കൈനകരി തങ്കരാജ് - അപ്പച്ചൻ
- ജോണി ആന്റണി - സൂര്യൻ
- കെപിഎസി ലളിത - അന്നമ്മ
- ദീപ തോമസ് - പ്രിയ ജോസഫ് ലോപ്പസ്
- വിജയ് ബാബു - സൈക്കോളജിസ്റ്റ് ഫ്രാങ്ക്ലിൻ
- അനൂപ് മേനോൻ - അഭിനേതാവ് വിശാൽ
- അജു വർഗീസ് - ക്യാമറമാൻ , ആന്റണിയുടെ സുഹൃത്ത്
- പോളി വത്സൻ
- മണിയൻപിള്ള രാജു - നിർമ്മാതാവ് ബേബി
- പ്രിയങ്ക നായർ - അന്നമ്മയുടെ ചെറുപ്പക്കാലം
- മിനോൺ - ഒലിവർ ട്വിസ്റ്റിന്റെ ചെറുപ്പക്കാലം
- ആഷ്ലിൻ ജോസഫ് - സൂര്യന്റെ ചെറുപ്പക്കാലം
റിലീസ്
[തിരുത്തുക]19 ആഗസ്റ്റ് 2021 ന് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "പ്രായമായവരെ കുറച്ചുകാണല്ലേ; അവരും പൊളിയാണ്..." Retrieved 2021-08-22.
- ↑ "#Home : ഹോം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു, പ്രധാന കഥപാത്രങ്ങളായി ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും". 2021-08-19. Retrieved 2021-08-22.