മിനോൺ
ദൃശ്യരൂപം
2012 ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ ബാല പ്രതിഭയാണ് മിനോൺ. 101 ചോദ്യങ്ങൾ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ഹരിപ്പാട് വീയപുരം ഇടത്തിട്ടങ്കേരി സ്വദേശിയാണ്. ശില്പിയും കലാകാരനുമായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല. ചിത്രകലയിൽ പരിശീലനം നേടി. മുപ്പതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1] സ്‌കൂളുകളിലും കോളജുകളിലും മിനോൺ ചിത്രകല, പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം, മ്യൂറൽ പെയിന്റിങ് എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നുണ്ട്.[2] മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം.[3] ഇളയ സഹോദരി മിന്റുവും മിനോണിനേപ്പോലെ ഔപചാരികവിദ്യാഭ്യാസം ചെയ്യുന്നില്ല.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- 101 ചോദ്യങ്ങൾ - 2012
- മുന്നറിയിപ്പ് - 2014
- എന്നും എപ്പോഴും - 2015
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (2012)[4]
- മികച്ച ബാലനടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം 2012
- ഫിലിം ക്രിട്ടിക്സ് അവാർഡ് - 2012
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/his-talent-knows-no-boundaries/article2751040.ece
- ↑ "പള്ളിക്കൂടം കണ്ടിട്ടില്ലാത്ത മിനോണിന് നേട്ടത്തിന്റെ ഇരട്ടിമധുരം". മാതൃഭൂമി. 2013 മാർച്ച് 19. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "സ്കൂൾ കാണാത്ത മിനോണിന് അഭിനയകലയുടെ അംഗീകാരം". ദേശാഭിമാനി. 2013 മാർച്ച് 19. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "60th National Film Awards Announced" (PDF). PIB. Retrieved 2013 മാർച്ച് 19.
{{cite web}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
[തിരുത്തുക]Minon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.