ഹൈദ്രോസുകുട്ടി മൂപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുണ്ടായിരുന്ന പുന്നത്തൂർ സ്വരൂപത്തിൻറെ ചാവക്കാട് പ്രവിശ്യയുടെ ഗവർണറായിരുന്നു ഹൈദ്രോസുകുട്ടി മൂപ്പർ[1]. ചാവക്കാടിൻറെ ചരിത്രപുരുഷനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്[2]. ഹൈദ്രോസുകുട്ടി മൂപ്പരോടുള്ള ബഹുമാനാർത്ഥം എല്ലാ വർഷവും മകരമാസത്തിൽ മണത്തല ജുമാമസ്ജിദിൽ ചന്ദനക്കുടം എഴുന്നെള്ളിപ്പും താബൂത്ത് കാഴ്ചയും നടത്തിവരുന്നു[3][1].

ജീവചരിത്രം[തിരുത്തുക]

ഗുരുവായൂരിനടുത്ത് പാലയൂരിലെ അമ്പലത്ത് വീട്ടിൽ കുഞ്ഞിമൂസക്കുട്ടി മൂപ്പരുടെയും നാലകത്ത് ചാന്ദിപ്പുറത്ത് ആമിനയുടെയും മകനായി പതിനെട്ടാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിലായിരുന്നു ഹൈദ്രേസുകുട്ടി മൂപ്പരുടെ ജനനം. അക്കാലത്ത്, അദ്ദേഹത്തിൻറെ ബാപ്പ, കുഞ്ഞിമൂസക്കുട്ടി മൂപ്പർ ചാവക്കാടിൻറെ ഗവർണറായിരുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
  2. "ഹൈദ്രോസ്കുട്ടി മൂപ്പർ സ്മാരക കുട്ടികളുടെ പാർക്ക് തുറന്നു". kerala.gov.in. 2020-10-21.
  3. "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹൈദ്രോസുകുട്ടി_മൂപ്പർ&oldid=3917245" എന്ന താളിൽനിന്ന് ശേഖരിച്ചത്