അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹരികന്യാ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
പേരുകൾ
ശരിയായ പേര്:അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
സ്ഥാനം
സ്ഥാനം:അരിയന്നൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::മോഹിനീരൂപം ധരിച്ച മഹാവിഷ്ണു
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് ആയിരം വർഷം മുമ്പ്

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ അരിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഹരികന്യകാദേവി ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏക സ്ത്രീ അവതാരമായ മോഹിനിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്മൂലമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് 'ഹരികന്യക' എന്ന പേര് വന്നത് (ഹരി - വിഷ്ണുവിന്റെ അപരനാമം; കന്യക - സ്ത്രീ). ഭാരതത്തിൽ മോഹിനീപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. അതിനാൽ തന്നെ ക്ഷേത്രം സവിശേഷ ശ്രദ്ധയർഹിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. പെരുന്തച്ചനാണ് ഈ ക്ഷേത്രം പണിതതെന്ന് വിശ്വസിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡും ഭാരതീയ പുരാവസ്തു സർവ്വേയുമാണ് ക്ഷേത്രഭരണം നടത്തിവരുന്നത്. ക്ഷേത്രനഗരമായ ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ കിഴക്കുമാറി തൃശ്ശൂരിലേയ്ക്കുള്ള വഴിയിലാണ് കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായ ശ്രീ ഹരികന്യകാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് കാര്യമായ ഐതിഹ്യകഥകളൊന്നും തന്നെയില്ല. കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായതിനാൽ ഇവിടെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് വിശ്വസിച്ചുവരുന്നു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

തൃശ്ശൂർ-ചൂണ്ടൽ-ചൊവ്വല്ലൂർപ്പടി-ഗുരുവായൂർ റൂട്ടിൽ തൃശ്ശൂരിൽ നിന്ന് 21 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ കിഴക്കും കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ തെക്കും മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന വഴിയിൽ നിന്ന് ഇടത്തോട്ടുമാറി ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ സംസ്ഥാനപാതയായ ചൂണ്ടൽ-ഗുരുവായൂർ പാത ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കടന്നുപോകുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധ കലാലയങ്ങളിലൊന്നായ ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ പോസ്റ്റ് ഓഫീസ്, ഏതാനും കടകൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിലുണ്ട്. ഇവയൊഴിച്ചുനിർത്തിയാൽ ഗ്രാമീണത്തനിമയാണ് എല്ലായിടത്തും.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

നമസ്കാരമണ്ഡപം[തിരുത്തുക]