സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
കർത്താവ് | ഡൊമിനിക് ലാപിയർ, ലാറി കോളിൻസ് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | ചരിത്രാഖ്യായിക |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസാധകൻ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1976 ഒക്ടോബർ |
മാധ്യമം | അച്ചടി |
ഏടുകൾ | 530 |
ISBN | 8171300936 |
ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ സ്ഥാനമേൽക്കുന്നത് മുതൽ, രാഷ്ട്രപിതാവ് ഗാന്ധിജി യുടെ കൊലപാതകം വരെയുള്ള കാര്യങ്ങളാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്-ഇൽ പ്രതിപാദിക്കുന്നത്[1] [2]ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ.1976 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം അന്നു തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.ഡൽഹിയിലെ വികാസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ .ഗ്രന്ഥകർത്താക്കളുടെ മൂന്നു വർഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി.
പ്രമേയം[തിരുത്തുക]
ഈ പുസ്തകത്തിനായി ഗ്രന്ഥകാരന്മാർ ലൂയി മൗണ്ട്ബാറ്റൻ മുതൽ ഗാന്ധിവധക്കേസിലെ പ്രതികൾ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകൾ വായിക്കുകയും ചെയ്തു. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ഈ പുസ്തകം എഴുതിയത്. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്കാരം, ഭാഷ, വർഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തിലെ ബെസ്റ്റ് സെല്ലർ[തിരുത്തുക]
ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങിയതിനു ശേഷം എക്കാലവും ഒരു ബെസ്റ്റ് സെല്ലർ ആയിരുന്നു. മലയാളത്തിൽ ഇതുവരെ ഇരുപത്തിയാറ് പതിപ്പുകളിലായി 76,750 പ്രതികൾ പുറത്തിറങ്ങിയിട്ടുണ്ട്.[3]
അവലംബം[തിരുത്തുക]
- ↑ http://malablo.com/five-malayalam-books-must-read/
- ↑ http://www.puzha.com/malayalam/bookstore/content/books/html/utf8/1190.html
- ↑ ലാറി കൊളിൻസ് ,, ഡൊമിനിക് ലാപ്പിയർ ; വിവർത്തനം, 12 ആം പേഗ് കാണുക (1976). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (ഇരുപത്തിയാറാം ed.). കോട്ടയം: ഡി.സി. ബുക്സ്. p. 12. ISBN 8171300936.
|access-date=
requires|url=
(help)CS1 maint: extra punctuation (link)