സംവാദം:സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുസ്തകത്തിന്റെ സംഗ്രഹം നൽകുന്നത് വിക്കിനിയമങ്ങൾക്ക് അനുസൃതമാണോയെന്ന് വ്യക്തമാക്കാൻ അഡ്മിനിസ്ടേറ്റർമാരോട് അഭ്യർത്ഥിക്കുന്നു.--രാഗേഷ് പുനലൂർ 12:23, 25 ഡിസംബർ 2008 (UTC)[മറുപടി]

ഇത് വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റുന്നതല്ലേ നല്ലത്?.--സുഭീഷ് - സം‌വാദങ്ങൾ 12:30, 25 ഡിസംബർ 2008 (UTC)[മറുപടി]


പുസ്തകത്തെക്കുറിച്ച് ഇവിടെത്തനെയാണു വരേണ്ടത്. സംഗ്രഹവും ആവാം. വിക്കിഗ്രന്ഥശാലയിൽ പുസ്തകം അതെ പോലെ ചേർക്കുക ആണു ചെയ്യുക. പുസ്തകത്തെ കുറിച്ചുള്ള ലെഖനം അവിടെ പറ്റില്ല. പുസ്തകത്തെകുറിച്ചുള്ള ലെഖനം ഇവിടെ തന്നെയാണു വരേണ്ടത്. രാഗേഷ നല്ല ഒരു ലെഖനത്തിനുള്ള തുടക്കം തന്നെ. അഭിനന്ദനങ്ങൾ.--Shiju Alex|ഷിജു അലക്സ് 12:33, 25 ഡിസംബർ 2008 (UTC)[മറുപടി]


സംഗ്രഹം നൽകുന്നത് വിക്കിനിയമങ്ങൾക്ക് വിരുദ്ധമല്ല എന്ന സ്ഥിതിക്ക്, അത് എഴുതി തയാറാക്കിയതിനു ശേഷം വൈകാതെ നിലവിലുള്ള ലേഖനത്തോട് ചേർക്കാം എന്നു വിചാരിക്കുന്നു.--രാഗേഷ് പുനലൂർ 12:55, 25 ഡിസംബർ 2008 (UTC)[മറുപടി]

ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചല്ലല്ലോ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചല്ലേ ഈ പുസ്തകം?--Anoopan| അനൂപൻ 13:39, 25 ഡിസംബർ 2008 (UTC)[മറുപടി]


പുസ്തകം ഇന്ത്യൻ സ്വാതന്ത്യത്തെ കുറിച്ചുള്ളതാണ്. 1947 ജനു.1 മുതലുള്ള രാഷ്ട്രീയസംഭവവികാസങ്ങളാണ് പുസ്തകത്തിലുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യം അപ്പോൾ 100% ഉറപ്പായിക്കഴിഞ്ഞിരുന്നു എന്നു തന്നെ പറയാം. അത് എങ്ങനെ വേണമെന്നു നിശ്ചയിക്കാനാണ് മൗണ്ട് ബാറ്റണെ ആറ്റ്ലി ഇന്ത്യയിലേക്ക് അയച്ചത്. ഈ സമയത്ത് സ്വാതന്ത്ര്യസമരവും അതിന്റെ നെടുനായകനായ ഗാന്ധിജിയും അപ്രസക്തമായി കഴിഞ്ഞിരുന്നു എന്നത് ചരിത്രം. അതുകൊണ്ട് പുസ്തകം സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ളതല്ല.--രാഗേഷ് പുനലൂർ 16:35, 25 ഡിസംബർ 2008 (UTC)[മറുപടി]


ഈ താളിന്റെ പേരു ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നാക്കി മലയാള പരിഭാഷ അതിന്റെ ഒരു ഉപവിഭാഗം ആക്കുന്നതല്ലെ നല്ലത്. പേർ, പരിഭാഷകർ, പരിഭാഷയെക്കുറിച്ചുള്ള വിവരങ്ങൾ, വിലപനയെക്കുറിച്ചുള്ള വിവരങ്ങൾ ഇവയൊഴിച്ച് ബാക്കിയൊക്കെ ഒരേ കാര്യം ആയിരിക്കുമല്ലോ രണ്ട് ലേഖനത്തിലും.

ഉദാ: പിൽഗ്രിംസ് പ്രോഗ്രസ്

അല്ലെങ്കിൽ ഒരേ പുസ്തമായ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്

എന്തായാലും രാഗേഷിന്റെ കൂടെ അഭിപ്രായം അറിഞ്ഞിട്ട് മാറ്റാം --Shiju Alex|ഷിജു അലക്സ് 14:31, 25 ഡിസംബർ 2008 (UTC)[മറുപടി]

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന തലക്കെട്ട് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്നതിന്റെ പര്യായമെന്ന പോലെ മലയാളിമനസിൽ പതിഞ്ഞ ഒരു പേരാണ്. മലയാളത്തിലുള്ള ചർച്ചകളും ലേഖനങ്ങളുമൊക്കെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേര് ഇംഗ്ലീഷ് പേര് ബ്രാക്കറ്റിൽ കൊടുക്കാതെ തന്നെ പരാമർശിക്കാറുണ്ട്. ഒരു പക്കാ മലയാളിക്ക് മിക്കപ്പോഴും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേര് മാത്രമാവും അറിയുന്നുണ്ടാകുക. ആയതിനാൽ മലയാളം വിക്കിയിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ലേഖനം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിൽ തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന തിരച്ചിലിനെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന താളിലേക്ക് തിരിച്ചു വിടാനുള്ള ക്രമീകരണം നടത്തുകയും ഇംഗ്ലീഷ് വിക്കിയിലെ Freedom At Midnight എന്ന താളിലേക്ക് കണ്ണി ചേർക്കുകയും ചെയ്താൽ മതിയാകുന്നതാണ്.--രാഗേഷ് പുനലൂർ 16:56, 25 ഡിസംബർ 2008 (UTC)[മറുപടി]