ലാറി കോളിൻസ്
ദൃശ്യരൂപം
ലാറി കോളിൻസ് | |
---|---|
ജനനം | 1929 സെപ്റ്റംബർ 14 അമേരിക്കയിലെ കണക്റ്റിക്കട്ട് |
മരണം | 2005 ജൂൺ 20 |
ദേശീയത | അമേരിക്കൻ |
തൊഴിൽ | എഴുത്തുകാരൻ |
ഒരു അമേരിക്കൻ എഴുത്തുകാരനാണ് ലാറി കോളിൻസ് (ആംഗലേയം: Larry Collins) (സെപ്റ്റംബർ 14, 1929 – ജൂൺ 20, 2005). ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേർന്ന് എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചതാണ്.
ജീവിതം
[തിരുത്തുക]1929 സെപ്റ്റംബർ 14 ന് അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തു ജനിച്ചു. യെയ്ൽ (Yale) സർവ്വകലാശാലയിൽ നിന്ന് 1951 ൽ ബിരുദമെടുത്തു.[1] ആദ്യം പ്രോക്റ്റർ ആൻഡ് ഗാംബ്ൾ കമ്പനിയുടെ പരസ്യവിഭാഗത്തിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് സൈന്യത്തിൽ ചേർന്നു. 1953-55 കാലയളവിൽ സഖ്യശക്തികളുടെ പാരീസിലുള്ള കാര്യാലയത്തിൽ ജോലി ചെയ്യുമ്പോഴാണ് ഡൊമിനിക് ലാപിയറെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇരുവരും ചേർന്ന് 43 വർഷത്തിനിടെ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ Barker, Dennis (June 22, 2005). "Larry Collins". The Guardian. Retrieved July 22, 2018.
പുറംകണ്ണികൾ
[തിരുത്തുക]Arbor Day എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Portal:Arbor Day എന്ന താളിലുണ്ട്.
- International Arbor Days
- History of Arbor Day
- Arbor Day lesson plans for the classroom
- National Arbor Day Foundation
- State Arbor Days and state trees
- Arbor Day Leaves – A Complete Programme For Arbor Day Observance, Including Readings, Recitations, Music, and General Information at Project Gutenberg