ഡൊമിനിക് ലാപിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Firma de Dominique Lapierre.svg

ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ഡൊമിനിക് ലാപിയർ (ജനനം: 1931).

ജീവിതരേഖ[തിരുത്തുക]

1931 ൽ ഫ്രാൻസിലെ ലാറോഷെല്ലി എന്ന സ്ഥലത്ത് ജനിച്ചു. പെൻസിവാനിയയിലെ ലാഫായെറ്റി ബിരുദമെടുത്തു. 14 വർഷം അന്താരാഷ്ട്രതലത്തിൽ പാരീസ് മാച്ച് എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ പത്രപ്രവർത്തകനായിരുന്നു.

അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ - Is Paris Burning? (ലാറി കോളിൻസുമായി ചേർന്ന് എഴുതിയത്), City of Joy - ചലച്ചിത്രമാക്കിയിട്ടുണ്ട്.[1][2] 2005 ൽ പുറത്തിറങ്ങിയ Is New York Burning? എന്ന പുസ്തകമാണ് കോളിൻസും ലാപിയറും ചേർന്നെഴുതിയവയിൽ ഒടുവിലത്തേത്.[3]

1981 മുതൽ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നൽകിപ്പോരുന്നു.[4][5] ഫ്രാൻ‍സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സംഘടനയുടെ ഔദ്യോഗികനാമം Action pour les enfants des lépreux de Calcutta എന്നാണ്. Five Past Midnight in Bhopal എന്ന പുസ്തകത്തിന്റെ പകർപ്പവകാശത്തുക ഭോപ്പാൽ ദുരന്തത്തിന് ഇരകളായവരുടെ ചികിത്സയ്ക്കായി ഭോപ്പാലിലെ സംഭാവനാ ക്ലിനിക്കിന് അദ്ദേഹം നൽകിവരുന്നു.[4]

2008-ൽ അദ്ദേഹത്തിന് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ഭാരതം ആദരിച്ചു.[6] 1980-ൽ സിറ്റി ഓഫ് ജോയ് ഫൗണ്ടേഷനിൽ പങ്കാളിയായ ഡൊമിനിക് കൊങ്കോൺ ലാപിയറെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഏകപുത്രി അലക്സാണ്ട്രയും എഴുത്തുകാരിയാണ്.

കൃതികൾ[തിരുത്തുക]

 • ദ സിറ്റി ഓഫ് ജോയ് (1985), ISBN 0-385-18952-4
 • ബിയോണ്ട് ലവ് (1990), ISBN 0-446-51438-1
 • എ തൌസന്റ് സൺസ് (1999), ISBN 0-446-52535-9
 • വൺസ് അപ്പൺ എ ടൈം ഇൻ ദ യു.എസ്.എസ്.ആർ. (2006)

ലാറി കോളിൻസുമായി ചേർന്നെഴുതിയവ

 • 'Iഈസ് പാരിസ് ബേണിംഗ്?' — അഡോൾഫ് ഹിറ്റ്ലർ, ആഗസ്റ്റ് 25, 1944 (1965)
 • ഓർ ഐ'ൽ ഡ്രസ് യു ഇൻ മൌണിംഗ് (1968)
 • ഓ ജറുസലേം! (1972), ISBN 0-671-21163-3
 • ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975), ISBN 0-671-22088-8
 • ദ ഫിഫ്ത് ഹോർസ്മാൻ (1980), ISBN 0-671-24316-0
 • ഈസ് ന്യൂ യോർക്ക് ബേണിംഗ്? (2005), ISBN 1-59777-520-7

ജേവിയർ മോറോയുമായി ചേർന്നെഴുതിയത്

 • ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ (2001), ISBN 0-446-53088-3

അവലംബം[തിരുത്തുക]

 1. "Paris brûle-t-il? (1966)". IMDB. ശേഖരിച്ചത് ഡിസംബർ 26, 2008.
 2. "City of Joy (1992)". IMDB. ശേഖരിച്ചത് ഡിസംബർ 26, 2008.
 3. "Is New York Burning? - Review". Ciao. ശേഖരിച്ചത് ഡിസംബർ 26, 2008.
 4. 4.0 4.1 "Dominique Lapierre's Indian connection". Rediff.com. ശേഖരിച്ചത് ഡിസംബർ 26, 2008.
 5. "Dominique Lapierre: Bestselling Writer Turns Philanthropist". CityofJoyAid.org. ശേഖരിച്ചത് ഡിസംബർ 26, 2008.
 6. "Padma Bhushan a gift from Sundarbans: Lapierre". ExpressIndia. ശേഖരിച്ചത് ഡിസംബർ 26, 2008.
"https://ml.wikipedia.org/w/index.php?title=ഡൊമിനിക്_ലാപിയർ&oldid=3502164" എന്ന താളിൽനിന്ന് ശേഖരിച്ചത്