സ്റ്റേപിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bone: സ്റ്റേപിസ്
A. ഇടത്തേ സ്റ്റേപിസ്. B. ഇടത്തേ സ്റ്റേപിസ്, മീഡിയൽ പ്രതലം.
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച.
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും
Gray's subject #231 1045
Precursor 2nd branchial arch[1]
MeSH Stapes

ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ് സ്റ്റേപിസ്. ഇൻകസിനോടും ഓവൽ ജാലകത്തോടുമാണ് ഇത് യോജിച്ചിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അസ്ഥിയാണ് സ്റ്റേപിസ്. പ്രഫസർ ജിയോവാനി ഫിലിപ്പോ ഇൻഗ്രാസ്സിയയാണ് 1546-ൽ നേപ്പിൾസ് സർവകലാശാലയിൽ ഇതിനെ ശാസ്ത്രത്തിന് മുന്നിൽ എത്തിച്ചത്.

കർമം[തിരുത്തുക]

ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. ഫേഷ്യൽ നാഡി നിയന്ത്രിക്കുന്ന സ്റ്റപീഡിയസ് പേശിയാണ് സ്റ്റേപിസിനെ ഉറപ്പിച്ച് നിർത്തുന്നത്..[2]

ഭ്രൂണത്തിലെ രൂപപ്പെടൽ[തിരുത്തുക]

6 മുതൽ 8 ആഴ്ച്ചവരെയുള്ള ഗർഭകാലത്താണ് സ്റ്റേപിസ് രൂപപ്പെടുന്നത്. ആ സമയത്ത് ഭ്രൂണത്തിന്റെ തലയുടെ ഭൂരിഭാഗത്തും രക്തമെത്തിക്കുന്ന സ്റ്റപീഡിയൽ ധമനിക്ക് ചുറ്റുമാണ് സ്റ്റേപിസ് നിലകൊള്ളുന്നത്. പിന്നീട് എക്സ്റ്റേണൽ കരോട്ടിഡ് ധമനി രൂപപ്പെട്ട് തലയിലേക്ക് രക്തമെത്തിക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ സ്റ്റേപിസിൽ ജനാല പോലെ ഒരു ദ്വാരം ബാക്കിയാവും.

നോട്ടുകൾ[തിരുത്തുക]

  1. hednk-023 — Embryo Images at University of North Carolina
  2. "Dissector Answers - Ear & Nasal Cavity". University of Michigan. Archived from the original on 2006-08-24. Retrieved January 2010. {{cite web}}: Check date values in: |accessdate= (help)

ലേഖന സൂചിക[തിരുത്തുക]

  • Scanning electron microscopy images and energy-dispersive X-ray microanalysis of the stapes in otosclerosis and van der Hoeve syndrome. Vol. 110. 2000 Sep. pp. 1505–10. {{cite book}}: |journal= ignored (help); Check date values in: |date= (help); Cite uses deprecated parameter |authors= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്റ്റേപിസ്&oldid=3822221" എന്ന താളിൽനിന്ന് ശേഖരിച്ചത്