സോമേശ്വര വന്യജീവി സങ്കേതം
സോമേശ്വര വന്യജീവി സങ്കേതം | |
---|---|
Location | ഉഡുപ്പി-ഷിമോഗ, കർണാടക |
Nearest city | ഹെബ്രി |
Coordinates | 13°29′N 74°50′E / 13.483°N 74.833°E |
Area | 314.25 km2 (121.33 sq mi) |
Established | 1974 |
Governing body | Kudremukh Wildlife Division, Karnataka Forest Department |
കർണാടകയിലെ ഉഡുപ്പി- ഷിമോഗ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ് സോമേശ്വര വന്യജീവി സങ്കേതം. യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ട മലനിരകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഈ സംരക്ഷിതപ്രദേശത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന സോമേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പേരിൽ നിന്നാണ് ഇതിന് സോമേശ്വര വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്. 1974 ൽ സ്ഥാപിതമായ ഈ വന്യജീവി സങ്കേതത്തിൻറെ വിസ്തീർണം 88.40 ച.കി.മീ. ആയിരിന്നു. ഇത് പിന്നീട് 2011 ൽ 314.25 ച.കി.മീ. ആയി വർദ്ധിപ്പിക്കപ്പെട്ടു.[1][2] സീതാനദി ഒഴുകുന്നത് ഈ സംരക്ഷിത വനത്തിൽക്കൂടിയാണ്.
സസ്യ-ജന്തു വൈവിധ്യം
[തിരുത്തുക]സോമേശ്വര വന്യജീവി സങ്കേതത്തിൽ നിത്യഹരിതവനങ്ങൾ, അർദ്ധനിത്യഹരിത വനങ്ങൾ, ഇലപൊഴിയും വനങ്ങൾ എന്നിവ കാണപ്പെടുന്നു.
സസ്തനികളിൽ കടുവ, പുലി, കാട്ടുനായ, കുറുനരി, കാട്ടുപൂച്ച, കാട്ടുപോത്ത്, മാൻ, സിംഹവാലൻ കുരങ്ങ്, രാജവെമ്പാല തുടങ്ങിയവയും പക്ഷികളിൽ മലമുഴക്കി വേഴാമ്പൽ, കോഴിവേഴാമ്പൽ, തീകാക്ക, മക്കാചിക്കാട, പാണ്ടൻ വേഴാമ്പൽ,ചൂളക്കാക്ക തുടങ്ങിയവയും ഇവിടുത്തെ ജന്തുവൈവിധ്യത്തിന് ഉദാഹരണങ്ങളാണ്.