സൊമാറ്റോസ്റ്റാറ്റിൻ
ലുവ പിഴവ് ഘടകം:Infobox_gene-ൽ 2693 വരിയിൽ : variable 'return_val' is not declared ഗ്രോത്ത് ഹോർമോൺ-ഇൻഹിബിറ്റിംഗ് ഹോർമോൺ (GHIH) എന്നും അതല്ലാതെ മറ്റ് പല പേരുകളിലും അറിയപ്പെടുന്ന സൊമാറ്റോസ്റ്റാറ്റിൻ, എൻഡോക്രൈൻ സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഒരു പെപ്റ്റൈഡ് ഹോർമോണാണ്, ഇത് ജി പ്രോട്ടീൻ-കപ്പിൾഡ് സോമാറ്റോസ്റ്റാറ്റിൻ റിസപ്റ്ററുകളുമായുള്ള പ്രതിപ്രവർത്തനത്തിലൂടെയും നിരവധി ദ്വിതീയ ഹോർമോണുകളുടെ റിലീസ് തടയുന്നതിലൂടെയും, ന്യൂറോ ട്രാൻസ്മിഷനെയും കോശങ്ങളുടെ വ്യാപനത്തെയും ബാധിക്കുന്നു. സോമാറ്റോസ്റ്റാറ്റിൻ ഇൻസുലിൻ, ഗ്ലൂക്കോൺ എന്നിവയുടെ സ്രവത്തെ തടയുന്നു. [1] [2]
ഒരൊറ്റ പ്രീപ്രോപ്രോട്ടീനിന്റെ ഇതര പിളർപ്പിലൂടെ സൊമാറ്റോസ്റ്റാറ്റിന് രണ്ട് സജീവ രൂപങ്ങളുണ്ട്: ഒന്ന് 14 അമിനോ ആസിഡുകൾ (ഇൻഫോബോക്സിൽ വലത്തോട്ട് കാണിച്ചിരിക്കുന്നു) അടങ്ങിയതും, മറ്റൊന്ന് 28 അമിനോ ആസിഡുകൾ അടങ്ങിയതുമാണ്. [3] [4]
കശേരുക്കളിൽ എസ്എസ്1, എസ്എസ്2, എസ്എസ്3, എസ്എസ്4, എസ്എസ്5, എസ്എസ്6 എന്നിങ്ങനെ ആറ് വ്യത്യസ്ത സൊമാറ്റോസ്റ്റാറ്റിൻ ജീനുകൾ നിലവിലുണ്ട്. [5] സീബ്രാഫിഷിന് ആറ് ജീനുകളും ഉണ്ട്. [5] ഈ ആറ് വ്യത്യസ്ത ജീനുകൾ, അഞ്ച് വ്യത്യസ്ത സൊമാറ്റോസ്റ്റാറ്റിൻ റിസപ്റ്ററുകൾക്കൊപ്പം, ഒരു വലിയ ശ്രേണിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സൊമാറ്റോസ്റ്റാറ്റിനെ അനുവദിക്കുന്നു. [6] മനുഷ്യർക്ക് എസ്എസ്ടി എന്ന ഒരു സൊമാറ്റോസ്റ്റാറ്റിൻ ജീൻ മാത്രമേയുള്ളൂ. [7] [8] [9]
പേരുകൾ
[തിരുത്തുക]സൊമാറ്റോസ്റ്റാറ്റിന് താഴെപ്പറയുന്ന പേരുകൾ കൂടിയുണ്ട്:
- ഗ്രോത്ത് ഹോർമോൺ-ഇൻഹിബിറ്റിംഗ് ഹോർമോൺ (GHIH)
- ഗ്രോത്ത് ഹോർമോൺ റിലീസ്-ഇൻഹിബിറ്റിംഗ് ഹോർമോൺ (GHRIH)
- സോമാറ്റോട്രോപിൻ റിലീസ്-ഇൻഹിബിറ്റിംഗ് ഫാക്ടർ (SRIF)
- സോമാറ്റോട്രോപിൻ റിലീസ്-ഇൻഹിബിറ്റിംഗ് ഹോർമോൺ (SRIH)
ഉത്പാദനം
[തിരുത്തുക]ദഹനവ്യവസ്ഥ
[തിരുത്തുക]പൈലോറിക് ആൻട്രം, ഡുവോഡിനം, പാൻക്രിയാറ്റിക് ഐസ്ലറ്റുകൾ എന്നിങ്ങനെ ദഹനവ്യവസ്ഥയിലെ പല ഭാഗങ്ങളിലും ഉള്ള ഡെൽറ്റ കോശങ്ങൾ സൊമാറ്റോസ്റ്റാറ്റിൻ സ്രവിക്കുന്നു. [10]
പൈലോറിക് ആൻട്രത്തിൽ നിന്ന് പുറത്തുവിടുന്ന സൊമാറ്റോസ്റ്റാറ്റിൻ പോർട്ടൽ വീനസ് സിസ്റ്റത്തിലൂടെ ഹൃദയത്തിലേക്ക് സഞ്ചരിക്കുന്നു, തുടർന്ന് രക്തചംക്രമണത്തിലേക്ക് പ്രവേശിച്ച് അത് സ്വാധീനം ചെലുത്തുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുന്നു. കൂടാതെ, ഡെൽറ്റ സെല്ലുകളിൽ നിന്നുള്ള സൊമാറ്റോസ്റ്റാറ്റിൻ റിലീസ് ഒരു പാരാക്രൈൻ രീതിയിലും പ്രവർത്തിക്കും. [10]
ആമാശയത്തിൽ, ആസിഡ് സ്രവണം കുറയ്ക്കുന്നതിന് സൊമാറ്റോസ്റ്റാറ്റിൻ ഒരു ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്റർ വഴി ആസിഡ് ഉൽപ്പാദിപ്പിക്കുന്ന പാരീറ്റൽ സെല്ലുകളിൽ നേരിട്ട് പ്രവർത്തിക്കുന്നു (ഇത് അഡിനൈലേറ്റ് സൈക്ലേസിനെ തടയുന്നു, അങ്ങനെ ഹിസ്റ്റാമിന്റെ ഉത്തേജക ഫലത്തെ ഫലപ്രദമായി എതിർക്കുന്നു). [10] ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്ന ഗ്യാസ്ട്രിൻ, ഹിസ്റ്റാമിൻ എന്നിവയുൾപ്പെടെയുള്ള മറ്റ് ഹോർമോണുകളുടെ റിലീസ് തടയുന്നതിലൂടെ സൊമാറ്റോസ്റ്റാറ്റിന് ആമാശയത്തിലെ ആസിഡ് ഉത്പാദനം പരോക്ഷമായി കുറയ്ക്കാൻ കഴിയും.
തലച്ചോറ്
[തിരുത്തുക]ഹൈപ്പോതലാമസിന്റെ വെൻട്രോമീഡിയൽ ന്യൂക്ലിയസിലെ ന്യൂറോ എൻഡോക്രൈൻ ന്യൂറോണുകളാണ് സൊമാറ്റോസ്റ്റാറ്റിൻ ഉത്പാദിപ്പിക്കുന്നത്. ഈ ന്യൂറോണുകൾ മീഡിയൻ എമിനൻസിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നു, അവിടെ സൊമാറ്റോസ്റ്റാറ്റിൻ ന്യൂറോസെക്രീറ്ററി നാഡി എൻഡിംഗിൽ നിന്ന് ന്യൂറോൺ ആക്സോണുകൾ വഴി ഹൈപ്പോഥലാമോഹൈപ്പോഫിസിയൽ സിസ്റ്റത്തിലേക്ക് പുറത്തുവിടുന്നു. തുടർന്ന് സൊമാറ്റോസ്റ്റാറ്റിൻ ആന്റീരിയർ പിറ്റ്യൂട്ടറി ഗ്രന്ഥിയിലേക്ക് പോകുന്നു, അവിടെ സോമാറ്റോട്രോപ്പ് കോശങ്ങളിൽ നിന്നുള്ള വളർച്ചാ ഹോർമോണിന്റെ സ്രവണം തടയുന്നു. പെരിവെൻട്രിക്കുലാർ ന്യൂക്ലിയസിലെ സൊമാറ്റോസ്റ്റാറ്റിൻ ന്യൂറോണുകൾ വളർച്ചാ ഹോർമോണിന്റെ റിലീസിൽ നെഗറ്റീവ് ഫീഡ്ബാക്ക് ഇഫക്റ്റുകൾക്ക് മധ്യസ്ഥത വഹിക്കുന്നു. വളർച്ചാ ഹോർമോണിന്റെയും സൊമാറ്റോമെഡിനുകളുടെയും ഉയർന്ന സാന്ദ്രതകളോട് സോമാറ്റോസ്റ്റാറ്റിൻ ന്യൂറോണുകൾ പ്രതികരിക്കുന്നു, ഇത് സൊമാറ്റോസ്റ്റാറ്റിന്റെ റിലീസ് വർദ്ധിപ്പിച്ച് വളർച്ചാ ഹോർമോണിന്റെ സ്രവത്തിന്റെ തോത് കുറയ്ക്കുന്നു.
സൊമാറ്റോസ്റ്റാറ്റിൻ റിസപ്റ്ററുകൾ തലച്ചോറിലെ വിവിധ സ്ഥലങ്ങളിലും എക്സ്പ്രസ് ചെയ്യുന്നു. സൊമാറ്റോസ്റ്റാറ്റിൻ ന്യൂറോണുകൾ ആർക്യൂട്ട് ന്യൂക്ലിയസ്, [11] ഹിപ്പോകാമ്പസ്, [12] സോളിറ്ററി ട്രാക്റ്റിലെ ബ്രെയിൻസ്റ്റം ന്യൂക്ലിയസ് എന്നിവയിലും കാണുന്നു.
പ്രവർത്തനങ്ങൾ
[തിരുത്തുക]സൊമാറ്റോസ്റ്റാറ്റിൻ ഒരു ഇൻഹിബിറ്ററി ഹോർമോണാണ്.[3] അതിന്റെ പ്രവർത്തനങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. വാഗസ് നാഡി സൊമാറ്റോസ്റ്റാറ്റിൻ റിലീസ് തടയുന്നു. [13]
ആന്റീരിയർ പിറ്റ്യൂട്ടറി
[തിരുത്തുക]ആന്റീരിയർ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ, സൊമാറ്റോസ്റ്റാറ്റിന്റെ ഫലങ്ങൾ ഇവയാണ്:
- വളർച്ചാ ഹോർമോണിന്റെ (GH) റിലീസ് തടയുന്നു [14] (അങ്ങനെ ഗ്രോത്ത് ഹോർമോൺ-റിലീസിംഗ് ഹോർമോണിന്റെ (GHRH) ഫലങ്ങളെ എതിർക്കുന്നു)
- തൈറോയ്ഡ്-സ്റ്റിമുലേറ്റിങ് ഹോർമോണിന്റെ (TSH) റിലീസ് തടയുന്നു [15]
- പാരീറ്റൽ സെല്ലുകളിൽ അഡിനൈൽ സൈക്ലേസ് തടയുന്നു
- പ്രോലാക്റ്റിന്റെ (പിആർഎൽ) റിലീസ് തടയുന്നു
ദഹനവ്യവസ്ഥ
[തിരുത്തുക]- സൊമാറ്റോസ്റ്റാറ്റിൻ കോർട്ടിസ്റ്റാറ്റിനുമായി ഹോമോലോഗസ് ആണ്, ഇത് ഗാസ്ട്രോഇന്റെസ്റ്റിനൽ ഹോർമോണുകളുടെ റിലീസ് തടയുന്നു
- ആമാശയം ശൂന്യമാക്കുന്നതിന്റെ തോത് കുറയ്ക്കുന്നതിനൊപ്പം ഇത്, സ്മൂത്ത് പേശികളുടെ സങ്കോചവും കുടലിനുള്ളിലെ രക്തപ്രവാഹവും കുറയ്ക്കുന്നു [14]
- പാൻക്രിയാറ്റിക് ഹോർമോണുകളുടെ റിലീസ് തടയുന്നു
- പാൻക്രിയാസിന്റെ എക്സോക്രിൻ സ്രവിക്കുന്ന പ്രവർത്തനത്തെ തടയുന്നു
സിന്തറ്റിക് സബ്സ്റ്റിറ്റ്യൂട്ടുകൾ
[തിരുത്തുക]പ്രകൃതിദത്തമായ സോമാറ്റോസ്റ്റാറ്റിനെ ഔഷധശാസ്ത്രപരമായി അനുകരിക്കുന്ന ഒരു ഒക്ടാപെപ്റ്റൈഡാണ് ഒക്ട്രിയോടൈഡ് (ബ്രാൻഡ് നാമം സാൻഡോസ്റ്റാറ്റിൻ, നൊവാർട്ടിസ് ഫാർമസ്യൂട്ടിക്കൽസ്), എന്നിരുന്നാലും ഇത് വളർച്ചാ ഹോർമോൺ, ഗ്ലൂക്കഗോൺ, ഇൻസുലിൻ എന്നിവയുടെ സ്വാഭാവിക ഹോർമോണിനെക്കാൾ കൂടുതൽ ശക്തമായ ഒരു ഇൻഹിബിറ്ററാണ്. സോമാറ്റോസ്റ്റാറ്റിന്റെ ഹാൾഫ് ലൈഫ് ആയ 2-3 മാത്രം ആണെങ്കിൽ, ഇതിന്റെ ഹാൾഫ് ലൈഫ് 90 മിനിറ്റ് ആണ്. ഇത് കുടലിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്നതു കുറവ് ആയതിനാൽ, ഇത് പാരന്ററൽ (സബ്ക്യുട്ടേനിയസ്, ഇൻട്രാമസ്കുലർ അല്ലെങ്കിൽ ഇൻട്രാവീനസ് ആയി) നൽകപ്പെടുന്നു. കാർസിനോയിഡ് സിൻഡ്രോം, അക്രോമെഗാലി എന്നിവയുടെ രോഗലക്ഷണ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നു. [18] [19] കരൾ, വൃക്ക എന്നിവയുടെ പോളിസിസ്റ്റിക് രോഗങ്ങളിലും ഇതിന് ഉപയോഗങ്ങളുണ്ട്.
അക്രോമെഗാലി, ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ, പ്രത്യേകിച്ച് കാർസിനോയിഡ് സിൻഡ്രോം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ എന്നിവയുടെ മാനേജ്മെന്റിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ലാൻറിയോടൈഡ് (സൊമാറ്റുലൈൻ, ഇപ്സെൻ ഫാർമസ്യൂട്ടിക്കൽസ് ). ഒക്ട്രിയോടൈഡ് പോലെയുള്ള സൊമാറ്റോസ്റ്റാറ്റിന്റെ ദീർഘ കാല അനലോഗ് ആണ് ഇത്. യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇത് ലഭ്യമാണ്, 2007 ഓഗസ്റ്റ് 30-ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഇതിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി.
സിഗ്നിഫോർ എന്ന ബ്രാൻഡിന് കീഴിൽ വിൽക്കുന്ന പാസിറോടൈഡ്, യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്യൻ യൂണിയനിലും ശസ്ത്രക്രിയാ യോഗ്യതയില്ലാത്ത രോഗികളിൽ കുഷിംഗ്സ് രോഗത്തിന്റെ ചികിത്സയ്ക്കായി അംഗീകരിച്ച ഒരു ഓർഫൻ ഡ്രഗ് ആണ്. ഇത് വികസിപ്പിച്ചെടുത്തത് നൊവാർട്ടിസ് ആണ്. മറ്റ് സൊമാറ്റോസ്റ്റാറ്റിൻ അനലോഗുകളെ അപേക്ഷിച്ച് സൊമാറ്റോസ്റ്റാറ്റിൻ റിസപ്റ്റർ 5- നോട് 40 മടങ്ങ് വർദ്ധിച്ച അഫിനിറ്റി ഉള്ള സൊമാറ്റോസ്റ്റാറ്റിൻ അനലോഗ് ആണ് പാസിറോടൈഡ്.
ഇതും കാണുക
[തിരുത്തുക]- എഫ്കെ962
- ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-സോമാറ്റിക് ആക്സിസ്
- ലാട്രൈൽ
- ഒക്ട്രിയോടൈഡ്
അവലംബം
[തിരുത്തുക]- ↑ "somatostatin".
- ↑ 2.0 2.1 Nelson DL, Cox M (2021). Lehninger Principles of Biochemistry (8 ed.). Austin. ISBN 978-1-319-22800-2. OCLC 1243000176.
The binding of somatostatin to its receptor in the pancreas leads to activation of an inhibitory G protein, or Gi, structurally homologous to Gs, that inhibits adenylyl cyclase and lowers [cAMP]. In this way, somatostatin inhibits the secretion of several hormones, including glucagon
{{cite book}}
: CS1 maint: location missing publisher (link) - ↑ 3.0 3.1 "Sect. 5, Ch. 4: Structure, Synthesis, and Secretion of Somatostatin". Endocrinology: The Endocrine Pancreas. Medical College of Georgia. p. 16. Archived from the original on April 5, 2008. Retrieved 2008-02-19.
- ↑ "somatostatin preproprotein [Homo sapiens]". NCBI Reference Sequence. National Center for Biotechnology Information Support Center (NCBI).
- ↑ 5.0 5.1 "The evolution of somatostatin in vertebrates". Gene. 463 (1–2): 21–8. September 2010. doi:10.1016/j.gene.2010.04.016. PMID 20472043.
- ↑ "Somatostatin and its receptors from fish to mammals". Annals of the New York Academy of Sciences. 1200 (1): 43–52. July 2010. Bibcode:2010NYASA1200...43G. doi:10.1111/j.1749-6632.2010.05511.x. PMID 20633132.
- ↑ "Entrez Gene: Somatostatin".
- ↑ "Human somatostatin I: sequence of the cDNA". Proceedings of the National Academy of Sciences of the United States of America. 79 (15): 4575–9. August 1982. Bibcode:1982PNAS...79.4575S. doi:10.1073/pnas.79.15.4575. PMC 346717. PMID 6126875.
- ↑ "Sequence of the human somatostatin I gene". Science. 224 (4645): 168–71. April 1984. Bibcode:1984Sci...224..168S. doi:10.1126/science.6142531. PMID 6142531.
- ↑ 10.0 10.1 10.2 Boron, Walter F.; Boulpaep, Emile L. (2012). Medical Physiology (2nd ed.). Philadelphia, PA: Elsevier. ISBN 9781437717532.
- ↑ Minami, Shiro; Kamegai, Jun; Sugihara, Hitoshi; Suzuki, Nobuchika; Wakabayashi, Ichiji (1998). "Growth Hormone Inhibits Its Own Secretion by Acting on the Hypothalamus through Its Receptors on Neuropeptide Y Neurons in the Arcuate Nucleus and Somatostatin Neurons in the Periventricular Nucleus". Endocrine Journal. 45: S19-26. doi:10.1507/endocrj.45.Suppl_S19. PMID 9790225. Retrieved 10 January 2021.
- ↑ Stefanelli, Thomas; Bertollini, Cristina; Lüscher, Christian; Muller, Dominique; Mendez, Pablo (February 2016). "Hippocampal Somatostatin Interneurons Control the Size of Neuronal Memory Ensembles". Neuron. 89 (5): 1074–1085. doi:10.1016/j.neuron.2016.01.024. PMID 26875623.
- ↑ "Vagal control of the release of somatostatin, vasoactive intestinal polypeptide, gastrin-releasing peptide, and HCl from porcine non-antral stomach". Scandinavian Journal of Gastroenterology. 27 (8): 677–85. August 1992. doi:10.3109/00365529209000139. PMID 1359631.
- ↑ 14.0 14.1 Bowen R (2002-12-14). "Somatostatin". Biomedical Hypertextbooks. Colorado State University. Archived from the original on 2023-05-22. Retrieved 2008-02-19.
- ↑ First Aid for the USMLE Step 1, 2010.
- ↑ 16.0 16.1 Costoff A. "Sect. 5, Ch. 4: Structure, Synthesis, and Secretion of Somatostatin". Endocrinology: The Endocrine Pancreas. Medical College of Georgia. p. 17. Archived from the original on March 31, 2008. Retrieved 2008-02-19.
- ↑ "Urocortin3 mediates somatostatin-dependent negative feedback control of insulin secretion". Nature Medicine. 21 (7): 769–76. July 2015. doi:10.1038/nm.3872. PMC 4496282. PMID 26076035.
- ↑ "Carcinoid Tumors and Syndrome". The Lecturio Medical Concept Library. Retrieved 5 July 2021.
- ↑ "Acromegaly". NIDDK. April 2012. Archived from the original on 27 August 2016. Retrieved 5 July 2021.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]
- Florio T, Schettini G (September 2001). "[Somatostatin and its receptors. Role in the control of cell proliferation]". Minerva Endocrinologica. 26 (3): 91–102. PMID 11753230.
- Yamada Y, Reisine T, Law SF, Ihara Y, Kubota A, Kagimoto S, Seino M, Seino Y, Bell GI, Seino S (December 1992). "Somatostatin receptors, an expanding gene family: cloning and functional characterization of human SSTR3, a protein coupled to adenylyl cyclase". Molecular Endocrinology. 6 (12): 2136–42. doi:10.1210/mend.6.12.1337145. PMID 1337145. S2CID 28499704.
- Yamada Y, Post SR, Wang K, Tager HS, Bell GI, Seino S (January 1992). "Cloning and functional characterization of a family of human and mouse somatostatin receptors expressed in brain, gastrointestinal tract, and kidney". Proceedings of the National Academy of Sciences of the United States of America. 89 (1): 251–5. Bibcode:1992PNAS...89..251Y. doi:10.1073/pnas.89.1.251. PMC 48214. PMID 1346068.
- Brazeau P, Vale W, Burgus R, Ling N, Butcher M, Rivier J, Guillemin R (January 1973). "Hypothalamic polypeptide that inhibits the secretion of immunoreactive pituitary growth hormone". Science. 179 (4068): 77–9. Bibcode:1973Sci...179...77B. doi:10.1126/science.179.4068.77. PMID 4682131. S2CID 10997771.
- Shen LP, Pictet RL, Rutter WJ (August 1982). "Human somatostatin I: sequence of the cDNA". Proceedings of the National Academy of Sciences of the United States of America. 79 (15): 4575–9. Bibcode:1982PNAS...79.4575S. doi:10.1073/pnas.79.15.4575. PMC 346717. PMID 6126875.
- Shen LP, Rutter WJ (April 1984). "Sequence of the human somatostatin I gene". Science. 224 (4645): 168–71. Bibcode:1984Sci...224..168S. doi:10.1126/science.6142531. PMID 6142531.
- Montminy MR, Goodman RH, Horovitch SJ, Habener JF (June 1984). "Primary structure of the gene encoding rat preprosomatostatin". Proceedings of the National Academy of Sciences of the United States of America. 81 (11): 3337–40. Bibcode:1984PNAS...81.3337M. doi:10.1073/pnas.81.11.3337. PMC 345502. PMID 6145156.
- Zabel BU, Naylor SL, Sakaguchi AY, Bell GI, Shows TB (November 1983). "High-resolution chromosomal localization of human genes for amylase, proopiomelanocortin, somatostatin, and a DNA fragment (D3S1) by in situ hybridization". Proceedings of the National Academy of Sciences of the United States of America. 80 (22): 6932–6. Bibcode:1983PNAS...80.6932Z. doi:10.1073/pnas.80.22.6932. PMC 390100. PMID 6196780.
- Panetta R, Greenwood MT, Warszynska A, Demchyshyn LL, Day R, Niznik HB, Srikant CB, Patel YC (March 1994). "Molecular cloning, functional characterization, and chromosomal localization of a human somatostatin receptor (somatostatin receptor type 5) with preferential affinity for somatostatin-28". Molecular Pharmacology. 45 (3): 417–27. PMID 7908405.
- Demchyshyn LL, Srikant CB, Sunahara RK, Kent G, Seeman P, Van Tol HH, Panetta R, Patel YC, Niznik HB (June 1993). "Cloning and expression of a human somatostatin-14-selective receptor variant (somatostatin receptor 4) located on chromosome 20". Molecular Pharmacology. 43 (6): 894–901. PMID 8100352.
- Kaupmann K, Bruns C, Hoyer D, Seuwen K, Lübbert H (September 1993). "Distribution and second messenger coupling of four somatostatin receptor subtypes expressed in brain". FEBS Letters. 331 (1–2): 53–9. doi:10.1016/0014-5793(93)80296-7. PMID 8405411. S2CID 22557713.
- Aguila MC, Rodriguez AM, Aguila-Mansilla HN, Lee WT (May 1996). "Somatostatin antisense oligodeoxynucleotide-mediated stimulation of lymphocyte proliferation in culture". Endocrinology. 137 (5): 1585–90. doi:10.1210/endo.137.5.8612489. PMID 8612489.
- Sharma K, Patel YC, Srikant CB (December 1996). "Subtype-selective induction of wild-type p53 and apoptosis, but not cell cycle arrest, by human somatostatin receptor 3". Molecular Endocrinology. 10 (12): 1688–96. doi:10.1210/mend.10.12.8961277. PMID 8961277.
- Dournaud P, Boudin H, Schonbrunn A, Tannenbaum GS, Beaudet A (February 1998). "Interrelationships between somatostatin sst2A receptors and somatostatin-containing axons in rat brain: evidence for regulation of cell surface receptors by endogenous somatostatin". The Journal of Neuroscience. 18 (3): 1056–71. doi:10.1523/JNEUROSCI.18-03-01056.1998. PMC 6792775. PMID 9437026.
- Barnea A, Roberts J, Ho RH (January 1999). "Evidence for a synergistic effect of the HIV-1 envelope protein gp120 and brain-derived neurotrophic factor (BDNF) leading to enhanced expression of somatostatin neurons in aggregate cultures derived from the human fetal cortex". Brain Research. 815 (2): 349–57. doi:10.1016/S0006-8993(98)01098-1. PMID 9878821. S2CID 21793593.
- Ferone D, van Hagen PM, van Koetsveld PM, Zuijderwijk J, Mooy DM, Lichtenauer-Kaligis EG, Colao A, Bogers AJ, Lombardi G, Lamberts SW, Hofland LJ (January 1999). "In vitro characterization of somatostatin receptors in the human thymus and effects of somatostatin and octreotide on cultured thymic epithelial cells". Endocrinology. 140 (1): 373–80. doi:10.1210/endo.140.1.6398. PMID 9886848.
- Brakch N, Lazar N, Panchal M, Allemandou F, Boileau G, Cohen P, Rholam M (February 2002). "The somatostatin-28(1-12)-NPAMAP sequence: an essential helical-promoting motif governing prosomatostatin processing at mono- and dibasic sites". Biochemistry. 41 (5): 1630–9. doi:10.1021/bi011928m. PMID 11814357.
- Oomen SP, van Hennik PB, Antonissen C, Lichtenauer-Kaligis EG, Hofland LJ, Lamberts SW, Löwenberg B, Touw IP (February 2002). "Somatostatin is a selective chemoattractant for primitive (CD34(+)) hematopoietic progenitor cells". Experimental Hematology. 30 (2): 116–25. doi:10.1016/S0301-472X(01)00772-X. PMID 11823046.
- Simonetti M, Di BC (February 2002). "Structural motifs in the maturation process of peptide hormones. The somatostatin precursor. I. A CD conformational study". Journal of Peptide Science. 8 (2): 66–79. doi:10.1002/psc.370. PMID 11860030. S2CID 20438890.
പുറം കണ്ണികൾ
[തിരുത്തുക]- Overview of all the structural information available in the PDB for UniProt: P61278 (Somatostatin) at the PDBe-KB.