അക്രോമെഗാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Acromegaly
Acromegaly facial features.JPEG
Facial aspect of a patient with acromegaly. The cheekbones are obvious, the forehead bulges, the jaw is enlarged and facial lines prominent. The forehead and overlying skin is thickened, which may lead to frontal bossing (an unusually prominent forehead sometimes with a heavy brow ridge).
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി അന്തഃസ്രവവിജ്ഞാനീയം
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 E22.0
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 253.0
മെ.മനു.പാ കോഡ് 102200
രോഗവിവരസംഗ്രഹ കോഡ് 114
മെഡ്‌ലൈൻ പ്ലസ് 000321
ഇ-മെഡിസിൻ med/27 derm/593
Patient UK അക്രോമെഗാലി
വൈദ്യവിഷയശീർഷക കോഡ് D000172

താടിയെല്ലിനും മോണയ്ക്കും കൈ കാലുകളിലെ എല്ലുകൾക്കും ക്രമാതീതമായുണ്ടാകുന്ന വളർച്ചയെയാണ് അക്രോമെഗാലി എന്ന് പറയുന്നത്. ഇതിന്റെ കാരണം ശരീരത്തിന്റെ സ്വാഭാവികവളർച്ച കഴിഞ്ഞതിനുശേഷം അന്തഃസ്രാവിയായ ആന്റീരിയർ പിറ്റ്യൂറ്ററി (Anterior Pituitory) ക്രമത്തിലധികം ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതാണ് എല്ലുകളുടെ വളർച്ചയ്ക്കാധാരമായ എപ്പിഫൈസിസ് (epiphysis) സംയോജിക്കുന്നതുവരെയാണ് സ്വാഭാവിക വളർച്ചയുണ്ടാകുന്നത്; ഈ സംയോജനത്തിനുശേഷമുള്ള വളർച്ചയാണ് അക്രോമെഗാലി.എപ്പിഫൈസിസ് സംയോജിക്കുന്നതിനു മുൻപുള്ള അമിതവളർച്ചയെ ഗിഗാന്റിസം എന്ന് പറയുന്നു. നട്ടെല്ലിന്റെ വികലമായ വളർച്ചമൂലം കൂനുണ്ടാകുന്നു. നെറ്റിയെല്ല്, കശേരുക്കൾ, കൈകാലുകളിലെ അസ്ഥികൾ, ആമാശയത്തിലെയും വൻകുടലിലെയും രക്തവാഹികൾ, കരൾ, ശ്വാസകോശങ്ങൾ, പ്ളീഹ എന്നിവ തന്മൂലം വലുതാകുന്നു. കൈ പരന്ന് തടിച്ച് വിരലുകളുടെ അറ്റം ഉരുണ്ട് ചട്ടുകത്തിന്റെ ആകൃതിയിൽ കാൽമുട്ടിനുതാഴെവരെ നീണ്ടുകിടക്കും; ചുണ്ടും നാക്കും തടിക്കുന്നതിനാൽ സംസാരിക്കാൻ വൈഷമ്യം നേരിടും; ദേഹത്തും മുഖത്തും ധാരാളം രോമം വളർന്നു രോഗിക്ക് ഗൊറില്ലയുടെ രൂപത്തോട് സാദൃശ്യം ഉണ്ടാകുന്നു. ഈ രോഗത്തെപ്പറ്റിയുള്ള ആദ്യവിവരണം നല്കിയത് പിയറി മേരി (1886) ആണ്. റേഡിയോ ആക്റ്റിവതയുള്ള യിട്രിയം (yittrium) പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ കുത്തിവയ്ക്കുക, ഡീപ് എക്സ്-റേ തെറാപി പ്രയോഗിക്കുക എന്നിവയാണിതിനു പ്രതിവിധികൾ.

അവലംബം[തിരുത്തുക]

  • Acromegaly Causes [1]
  • Acromegaly [2]
  • What is Acromegaly? [3]
  • Acromegaly [4]
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രോമെഗാലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രോമെഗാലി&oldid=1956834" എന്ന താളിൽനിന്നു ശേഖരിച്ചത്