Jump to content

സെർജി ഐസൻസ്റ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെർജി ഐസൻസ്റ്റീൻ
ജനനം
സെർജി മിഖായിലോവിച്ച് ഐസൻസ്റ്റീൻ
സജീവ കാലം1923-1946
ജീവിതപങ്കാളി(കൾ)പെറ അറ്റാഷേവ (1934-1948)

സെർജി മിഖായിലോവിച്ച് ഐസൻസ്റ്റീൻ (Russian: Сергей Михайлович Эйзенштейн; ജനുവരി 23, 1898ഫെബ്രുവരി 11, 1948) ലോകപ്രശസ്തനായ റഷ്യൻ ചലച്ചിത്ര സം‌വിധായകനായിരുന്നു. സ്‌ടൈക്ക്, ബാറ്റിൽഷിപ്പ് പൊട്ടംകിൻ, ഒക്ടോബർ തുടങ്ങിയ നിശ്ശബ്ദ ചലച്ചിത്രങ്ങളിലൂടെയാണ്‌ ഐസൻസ്റ്റീൻ പ്രശസ്തനായത്. സെന്റ്പീറ്റേഴ്‌സ്ബർഗിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത (1916)ശേഷം സ്കൂൾ ഒഫ് ഫൈൻ ആർട്‌സിൽ ചേർന്നു. റഷ്യൻ ചെമ്പടയിൽ കുറച്ചുനാൾ സേവനമനുഷ്ഠിച്ചു(1918).മോസ്‌കോയിലെ പീപ്പിൾസ് തിയേറ്ററുമായി ബന്ധപ്പെടുകയും (1920) സഹസംവിധായകനായിത്തീരുകയും ചെയ്തു. ഇക്കാലത്ത് നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടു്.1921-ൽ സ്റ്റേറ്റ് സ്കൂൾ ഫോർ സ്റ്റേജ് ഡയറക്ഷനിലെ വിദ്യാർത്ഥിയായി. 1924-ൽ പ്രഥമ ചിത്രമായ സ്‌ട്രൈക് നിർമിച്ചു. അടുത്ത കൊല്ലം ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ബാറ്റിൽഷിപ്പ് പോടെംകിൻ പുറത്തിറങ്ങി. ഈ ചിത്രം ഐസെൻസ്റ്റൈന്റെ മൊണ്ടാഷ് തിയറിയുടെ നിദർശനം കൂടിയാണ്. ഒക്‌ടോബർ, ഇവാൻ ദ ടെറിബിൾ (1944-58), അലക്‌സാർ നെവ്‌സ്കി (1938) എന്നിവയാണ് മറ്റ് പ്രഖ്യാത ചിത്രങ്ങൾ.

ജീവിതവും സിനിമയും

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]
സെർജി മാതാപിതാക്കളോടൊപ്പം

ലാത്വിയയിലെ റിഗയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സെർജി ജനിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ വർഷങ്ങളിൽ കുടുംബം ഇടയ്ക്കിടെ താമസം മാറ്റിയിരുന്നു. ഐസൻസ്റ്റീൻ തന്റെ ജീവിതത്തിലും ഇത് തുടർന്നുവന്നു. ഇദ്ദേഹത്തിന്റെ അച്ഛൻ മിഖായേൽ ഓസിപ്പോവിച്ച് ഐസൻസ്റ്റൈൻ പാതി ജർമനിയിൽ നിന്നുള്ള ജൂതനും പാതി സ്വീഡിഷ് വംശജനുമായിരുന്നു.[1][2] ജൂലിയ ഇവാനോവ കോണ്ടെസ്കായ ആയിരുന്നു ഇദ്ദേഹത്തിന്റെ അമ്മ. ഇവർ റഷ്യൻ ഓർത്തഡോക്സ് പശ്ചാത്തലമുള്ള സ്ത്രീയായിരുന്നു.[3] His father was an architect and his mother was the daughter of a prosperous merchant.[4] റഷ്യൻ വിപ്ലവം നടന്ന വർഷം ജൂലിയ റിഗയിൽ നിന്ന് സെർജിയെ സെന്റ് പീറ്റേഴ്സ്ബർഗിലേയ്ക്ക് കൊണ്ടുവന്നു.[5] സെർജി ഇടയ്ക്കിടെ തന്റെ അച്ഛനെ കാണാനായി തിരികെ യാത്ര ചെയ്യുമായിരുന്നു. 1910 ഓടെ സെർജിയുടെ പിതാവും സെർജിക്കൊപ്പമെ‌ത്തി.[6] ഇതെത്തുടർന്ന് സെർജിയും ജൂലിയയും തമ്മിൽ പിരിയുകയും ജൂലിയ ഇവരെ വിട്ട് ഫ്രാൻസിലേയ്ക്ക് താമസം മാറുകയും ചെയ്തു.[7]

അവലംബം

[തിരുത്തുക]
  1. "Almost nothing is known of his paternal grandparents, though the wife of his cousin once remarked that her husband mentioned that the grandmother was thought to be Swedish." in Ronald Bergan, Sergei Eisenstein – The New York Times.
  2. Literaty Encyclopedia
  3. Эйзенштейн 1968 [1]
  4. Bordwell 1993, പുറം. 1
  5. Seton 1952, പുറം. 19
  6. Seton 1952, പുറം. 20
  7. Seton 1952, പുറം. 22

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
ഡോക്യുമെന്ററി
  • ദി സീക്രട്ട് ലൈഫ് ഓഫ് സെർജി ഐസൻസ്റ്റൈൻ (1987) ബൈ ജിയാൻ കാർലോ ബെർട്ടെല്ലി

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ആർക്കൈവുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെർജി_ഐസൻസ്റ്റീൻ&oldid=3792812" എന്ന താളിൽനിന്ന് ശേഖരിച്ചത്