സെലസ്റ്റെ യാർനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലസ്റ്റെ യാർനാൽ
Celeste Yarnall 1967.jpg
യാർനാൽ 1967 ൽ
ജനനം
സെലസ്റ്റ ജീൻ യാർനാൽ

(1944-07-26)ജൂലൈ 26, 1944
മരണംഒക്ടോബർ 7, 2018(2018-10-07) (പ്രായം 74)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക് (ഗ്ലെൻഡെയ്ൽ)
തൊഴിൽനടി
സജീവ കാലം1962–2018
ജീവിതപങ്കാളി(കൾ)
 • Sheldon Silverstein
  (m. 1964; div. 1970)
  [1]
 • Robert Colman
  (m. 1979; div. 1990)
  [1]
 • Nazim Nazim
  (2010⁠–⁠2018)
കുട്ടികൾ1
വെബ്സൈറ്റ്CelesteYarnall.com

സെലസ്റ്റെ ജീൻ യാർനാൽ (ജീവിതകാലം: ജൂലൈ 26, 1944 - ഒക്ടോബർ 7, 2018) മുഖ്യമായും 1960 കളിലും 1970 കളിലും ചലച്ചിത്രരംഗത്തു ശ്രദ്ധേയയായിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ചലച്ചിത്ര വേഷങ്ങളിലേക്ക് ചുവടുമാറ്റുന്നതിനുമുമ്പ് അവർ ടെലിവിഷനിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്.

ഔദ്യോഗികജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ ലോംഗ് ബീച്ച് സ്വദേശിയായ സെലസ്റ്റ യാർനാലിനെ 1962 ൽ ഓസ്സി നെൽസണും മകൻ റിക്കിയും[2] ചേർന്ന് കണ്ടെത്തുകയും അവരുടെ അഡ്വഞ്ചേഴ്സ് ഓഫ് ഓസ്സി & ഹാരിയറ്റ് ഷോയിൽ അവസരം നൽകുകയുംചെയ്തു. മോഡലിംഗിലും ടിവി പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുമ്പോൾ മിസ് റൈൻ‌ഗോൾഡ് 1964[3] (ആ പദവി വഹിച്ച അവസാന വ്യക്തി)[4] എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. 1963 ൽ ദി നട്ടി പ്രൊഫസർ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അവർ 1967 ലെ കാൻസ് ചലച്ചിത്രമേളയിൽ പ്രത്യക്ഷപ്പെട്ടതോടെ നിർമ്മാതാവ് ഹാരി അലൻ ടവേഴ്‌സിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം തന്റെ ഈവ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. 1971 ൽ പുറത്തിറങ്ങിയ ബീസ്റ്റ് ഓഫ് ബ്ലഡ് എന്ന സിനിമയിൽ ഒരു "സ്‌ക്രീം ക്വീൻ" ആയി അവർ പ്രത്യക്ഷപ്പെട്ടു.

സ്റ്റാർ ട്രെക്ക്: ദി ഒറിജിനൽ സീരീസ് എപ്പിസോഡ് ദി ആപ്പിളിലെ (1967) യെമാൻ മാർത്ത ലാൻഡൻ എന്ന കഥാപാത്രത്തിലൂടെയും അറിയപ്പെടുന്ന യാർനാൽ 2006 ൽ സ്റ്റാർ ട്രെക്ക്: ഓഫ് ഗോഡ്സ് ആന്റ് മെൻ എന്ന പരമ്പരയിലൂടെ മടങ്ങിയെത്തിയിരുന്നു. ലിവ് എ ലിറ്റിൽ, ലവ് എ ലിറ്റിൽ (1968) എന്ന സിനിമയിൽ എൽവിസ് പ്രെസ്‌ലിയോടൊപ്പം ഒരു പാർട്ടി രംഗത്ത് തിളങ്ങുന്ന വെള്ളിനിറമുള്ള വസ്ത്രത്തോടെ അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് "എ ലിറ്റിൽ ലെസ് കോൺവർസേഷൻ" എന്ന ഗാനം പാടാൻ പ്രേരണ ചെലുത്തുന്ന ഒരു ചെറിയ വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. 1968 ൽ കാൻസ് ചലച്ചിത്രമേളയിൽ പങ്കെടുത്ത ശേഷം, നാഷണൽ അസോസിയേഷൻ ഓഫ് തിയറ്റർ ഓണേർസ് 1968 ൽ "മോസ്റ്റ് പ്രോമിസിംഗ് ന്യൂ സ്റ്റാർ" എന്ന് അവരെ നാമകരണം ചെയ്തതോടൊപ്പം, ഫോറിൻ പ്രസ് കോർപ്സ് അവളെ "ഈ വർഷത്തെ ഏറ്റവും മികച്ച ഫോട്ടോജെനിക് ബ്യൂട്ടി" എന്ന് നാമകരണം ചെയ്തു.

സ്വകാര്യജീവിതം[തിരുത്തുക]

സെലസ്റ്റെ യാർനാൽ 1964 മുതൽ 1970 വരെയുള്ള കാലത്ത് ഷെൽഡൻ സിൽ‌വർ‌സ്റ്റെയ്‌നുമായി വിവാഹിതയാകുകയും ദമ്പതികൾക്ക് കാമില്ല യാർനാൽ (ജനനം. 1970) എന്ന പേരിൽ ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു. പിന്നീട് 1979 മുതൽ 1990 വരെയുള്ള കാലത്ത് റോബർട്ട് കോൾ‌മാനെ വിവാഹം കഴിച്ചു. അതിനുശേഷം 2010 ജൂലൈ 2 ന് കാലിഫോർണിയയിലെ വെൻ‌ചുറയിൽ വച്ച് ബ്രിട്ടീഷ് കലാകാരൻ നസിം നസീമിനെ വിവാഹം കഴിച്ചു.

പിൽക്കാലവും മരണവും[തിരുത്തുക]

അഭിനയ ജീവിതത്തിൽ അവസരം കുറഞ്ഞതോടെ യാർനാൽ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ തുടങ്ങി. വിജയത്തിനുള്ള പരിമിതമായ അവസരങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും, ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലൂടെ ആദ്യ വർഷത്തിൽ ആറ് അക്ക വരുമാനം നേടുന്നതിന് അവർക്ക് സാധിച്ചു. 1982 ആയപ്പോഴേക്കും അവൾ സെലസ്റ്റെ യാർനാൽ & അസോസിയേറ്റ്സ് സ്വന്തമാക്കുകയം, ഒരു സിൻഡിക്കേറ്റഡ് പംക്തിയെഴുത്തുകാരൻ ഇതിനെ "എൽ. എയുടെ മികച്ച റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്ന്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

2018 ഒക്ടോബർ 7 ന് കാലിഫോർണിയയിലെ വെസ്റ്റ്‌ലേക്ക് വില്ലേജിൽ 74 വയസ്സുള്ളപ്പോൾ അർബുദരോധബാധയാൽ അവർ മരണമടഞ്ഞു.

അവലംബം[തിരുത്തുക]

 1. 1.0 1.1 "Celeste Yarnall". glamourgirlsofthesilverscreen.com.
 2. "Celeste Yarnall parlayed 'photogenic beauty' into career as 1960s love interest and cult star". National Post. October 23, 2018. മൂലതാളിൽ നിന്നും December 24, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 December 2018.
 3. "Tapped". Daily News. New York, New York City. December 20, 1963. പുറം. 14. ശേഖരിച്ചത് 24 December 2018.
 4. "Celeste Yarnall parlayed 'photogenic beauty' into career as 1960s love interest and cult star". National Post. October 23, 2018. മൂലതാളിൽ നിന്നും December 24, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 December 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെലസ്റ്റെ_യാർനാൽ&oldid=3464459" എന്ന താളിൽനിന്ന് ശേഖരിച്ചത്