സെന്റ് തോമസ് മൗണ്ട് റെയിൽ നിലയം
സെന്റ് തോമസ് മൗണ്ട് | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
Location | ജീ എസ് റ്റി റോഡ്, സെന്റ് തോമസ് മൗണ്ട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
Coordinates | 12°59′41″N 80°11′56″E / 12.99472°N 80.19889°E |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
Platforms | 4 |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | STM |
Fare zone | ദക്ഷിണ റെയിൽവേ |
History | |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |
സെന്റ് തോമസ് മൗണ്ട് അഥവാ മൗണ്ട് സ്റ്റേഷൻ ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ മൗണ്ട്, ആദമ്പാക്കം, മടിപ്പാക്കം, പുഴുതിവാക്കം, മേടവാക്കം, തില്ലൈ ഗംഗാ നഗർ, സിറ്റി ലിങ്ക് റോഡ്, എൻ ജി ഒ കോളനി എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 11 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
സെന്റ് തോമസ് മൗണ്ട് ഒരു ഏകീകൃത റെയിൽ നിലയമാണ്. ഇവിടെ ചെന്നൈ പുറനഗര റെയിൽ, ത്വരിത ഗതാഗത ശൃംഖല, മഹാനഗര റെയിൽ ശൃംഖല എന്നീ മൂന്ന് റെയിൽ പാതകളും ഇവിടെ ഒന്നുചേരുന്നു.[1] The latter two are under construction.
ചരിത്രം
[തിരുത്തുക]മദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്.
കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്. [2] The section was converted to 25 kV AC traction on 15 January 1967.[3]
2012ലെ സ്ഥിതി പ്രകാരം, ഇത് ഒരു ഏകീകൃത റെയിൽ നിലയമാണ്. പുതിയ സ്റ്റേഷൻ കെട്ടിടം 78 കോടി രൂപ ചിലവിൽ പണികഴിക്കുന്നു. 2013 സെപ്റ്റമ്പറോടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടത്.[4]
വിതാനം
[തിരുത്തുക]ഇതൊരു ഏകീകൃത റെയിൽനിലയമാണ് എന്ന് മുൻപ് പറഞ്ഞല്ലൊ. മൂന്നു പാതകളും ഓരോ നിലകളിലായി, മൂന്ന് നിലയുള്ള ഒരു റെയിൽ നിലയമായിരിക്കും ഇത്. ചെന്നൈ ബീച്ച്-ചെങ്കൽപ്പട്ട്, ചെന്നൈ ബീച്ച്-വേളച്ചേരി-മൗണ്ട്, ചെന്നൈ മഹാനഗര റെയിൽ ശൃംഖല എന്നിവയാണ് ആ മൂന്ന് പാതകൾ. തറ നിരപ്പിൽ ചെങ്കൽപ്പട്ട് പാതയും, ഒന്നാം നിലയിൽ വേളച്ചേരി പാതയും, രണ്ടാം നിലയിൽ മഹാനഗര റെയിൽ പാതയും വരും. ഏറ്റവും ഉയരം കൂടിയ ഭാഗം 23 മീറ്റർ പൊക്കത്തിലായിരിക്കും. 48000 ച.മീ വ്യാപ്തിയിലാണ് കെട്ടിടനിർമ്മാണം.[4] നടമേടയുടെ നീളം 140 മീറ്റർ ഉണ്ടാകും.[5]
മൂവായിരം ഇരുചക്ര വാഹനങ്ങൾ നിറുത്താൻ പാകത്തിനുള്ള പാർക്കിങ് സംവിധാനവും ഉണ്ടാവും. ഈ നിർമ്മാണപ്രവർത്തനം പൂർത്തിയായാൽ നഗരത്തിലെ മൂന്നാമത്തെ വലിയ സ്റ്റേഷനായി മാറും. ചെന്നൈ സെന്റ്രലും എഗ്മോറും മൗണ്ടിനെക്കാൾ വലിയതാണ്.[4]
ഭാവി
[തിരുത്തുക]മൂന്ന് പാതയിൽ നിന്നും ഉള്ള യാത്രികരെ സഹായിക്കാൻ സ്റ്റേഷനു ചുറ്റും റോഡുണ്ടാക്കി ബസ് സംവിധാനം കൊണ്ടുവരാനും പദ്ധതിയുണ്ട്.[6]
അനുബന്ധം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- St Thomas Mount railway station to get longer platform Archived 2013-07-22 at Archive.is - 11 June 2013, The Times of India, Chennai
- St. Thomas Mount railway station on IndiaRailInfo.com
സെന്റ് തോമസ് മൗണ്ട് | |||
---|---|---|---|
അടുത്ത സ്റ്റേഷൻ (വടക്ക്): ഗിണ്ടി റെയിൽ നിലയം |
തെക്കൻ പാത, ചെന്നൈ പുറനഗര റെയിൽവേ | അടുത്ത സ്റ്റേഷൻ (തെക്ക്): പഴവന്താങ്കൽ റെയിൽ നിലയം | |
നിറുത്തം നമ്പ്ര: 11 | ദൂരം കിലോമീറ്ററിൽ: 17 |