Jump to content

സി.വി. ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.വി. ബാലകൃഷ്ണൻ
സി.വി. ബാലകൃഷ്ണൻ
സി.വി. ബാലകൃഷ്ണൻ
ദേശീയതഭാരതീയൻ
Genreചെറുകഥാകൃത്ത്,നോവലിസ്റ്റ്,തിരക്കഥാകൃത്ത്

മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1]. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്[2].

ജീവിതം

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു[3]. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മിനി മകൻ:നന്ദൻ, മകൾ:നയന . സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അധ്യാപക പരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്.

പുസ്തകങ്ങൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]

ലഘു നോവലുകൾ

[തിരുത്തുക]
  • ഏതോ രാജാവിന്റെ പ്രജകൾ
  • എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
  • ഒറ്റക്കൊരു പെൺകുട്ടി
  • ജീവിതമേ നീ എന്ത്?
  • ജ്വാലാകലാപം
  • എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ
  • ഭൂമിയെപറ്റി അധികം പറയേണ്ട
  • കുളിരും മറ്റു കഥകളും
  • സ്നേഹവിരുന്ന്
  • മാലാഖമാർ ചിറകു വീശുമ്പോൾ
  • പ്രണയകാലം
  • ഭവഭയം
  • കഥ (തെരഞ്ഞെടുത്ത കഥകൾ)
  • മഞ്ഞുപ്രതിമ
  • ഉറങ്ങാൻ വയ്യ

ലേഖനങ്ങൾ

[തിരുത്തുക]
  • മേച്ചിൽ‌പ്പുറങ്ങൾ[4]
  • സിനിമയുടെ ഇടങ്ങൾ - സംസ്ഥാനസർക്കാരിന്റെ പുരസ്കാരം

ആത്മകഥ

[തിരുത്തുക]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കേരള സാഹിത്യ അക്കാദമി വെബ്‌സൈറ്റ്
  2. http://www.imdb.com/name/nm2836344/
  3. http://www.payyanur.com/literature.htm
  4. "സി.വി. ബാലകൃഷ്ണൻ". ഡി.സി ബുക്സ്സ്റ്റോർ. Archived from the original on 2012-05-10. Retrieved 2010 May 5. {{cite web}}: Check date values in: |accessdate= (help)
  5. https://secure.mathrubhumi.com/books/autobiography/bookdetails/1368/paral-meen-neenthunna-padam#.VdrIkIN2Rvw
  6. "തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്". ജന്മഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 17. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സി.വി._ബാലകൃഷ്ണൻ&oldid=3984698" എന്ന താളിൽനിന്ന് ശേഖരിച്ചത്