സാൻ ബെനിറ്റോ കൗണ്ടി
San Benito County | |||||
---|---|---|---|---|---|
County of San Benito | |||||
| |||||
| |||||
Location in the U.S. state of California | |||||
California's location in the United States | |||||
Country | United States | ||||
State | California
| ||||
Region | Central Coast | ||||
CSA | San Jose-San Francisco-Oakland | ||||
Metro | San Jose-Sunnyvale-Santa Clara | ||||
Incorporated | 1874 | ||||
നാമഹേതു | Saint Benedict of Nursia | ||||
County seat | Hollister | ||||
• ആകെ | 3,600 ച.കി.മീ.(1,390 ച മൈ) | ||||
• ഭൂമി | 3,600 ച.കി.മീ.(1,389 ച മൈ) | ||||
• ജലം | 5 ച.കി.മീ.(1.8 ച മൈ) | ||||
ഉയരത്തിലുള്ള സ്ഥലം | 1,599 മീ(5,245 അടി) | ||||
• ആകെ | 55,269 | ||||
• കണക്ക് (2016)[3] | 59,414 | ||||
• ജനസാന്ദ്രത | 15/ച.കി.മീ.(40/ച മൈ) | ||||
സമയമേഖല | UTC−8 (Pacific Time Zone) | ||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||
Area code | 831 | ||||
FIPS code | 06-069 | ||||
GNIS feature ID | 277299 | ||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോസ്റ്റ് റേഞ്ച് മലനിരകളിൽ സ്ഥിതിചെയ്യന്ന ഒരു കൌണ്ടിയാണ് സാൻ ബെനിറ്റോ കൌണ്ടി. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 55,269 ആയിരുന്നു. ഈ കൌണ്ടിയുടെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്നത് ഹോളിസ്റ്റെർ നഗരത്തിലാണ്. സാൻ ജോസ്-സാൻ ഫ്രാൻസിസ്കോ-ഓക്ലാന്റ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സാൻ ജോസ്- സണ്ണിവെയിൽ-സാന്താ ക്ലാര, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് സാൻ ബെനിറ്റോ കൌണ്ടി. എൽ കാമിനോ റീയൽ പാത കൌണ്ടിയിലൂടെ കടന്നു പോകുന്നു. അതുപോലെ ഒരു സ്പാനിഷ് മിഷൻ ഈ കൌണ്ടിയിലെ സാൻ ജുവാൻ ബൌട്ടിസ്റ്റ നഗരത്തിൽ നിലനിൽക്കുന്നു.
ചരിത്രം
[തിരുത്തുക]1874 ൽ മോണ്ടെറെ കൗണ്ടിയുടെ ഭാഗങ്ങളിൽ നിന്നാണ് സാൻ ബെനിറ്റോ കൗണ്ടി രൂപം കൊണ്ടത്. സാൻ ബെനിറ്റോ താഴ്വരയുടെ പേരാണ് കൌണ്ടിയുടെ പേരിന് ആധാരം. 1772 ൽ ഒരു വികാരിയായിരുന്ന ജുവാൻ ക്രെസ്പി അദ്ദേഹത്തിന്റെ പര്യവേക്ഷണ യാത്രാവേളയിൽ ഈ പ്രദേശത്തെ ഒരു ചെറു നദിയ്ക്ക് വിവാഹിതരുടെ രക്ഷാധികാരിയായ സാൻ ബെനിക്ടികോയുടെ (സെൻറ് ബനഡിക്ട്) ബഹുമാനാർത്ഥം നാമകരണം നടത്തിയിരുന്നു. ഈ പേരു ചുരുക്കി കൗണ്ടിയുടെ പേരായി സ്വീകരിക്കുകയായിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൗണ്ടിയ്ക്ക് ഏകദേശം 1,390 ചതുരശ്ര മൈൽ (3,600 ചതുരശ്ര കിലോമീറ്റർ) വിസതൃതിയാണുള്ളത്. ഇതിൽ 1,389 ചതുരശ്ര മൈൽ (3,600 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 1.8 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) (0.1 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.
സാന്താ ക്ലാര കൗണ്ടിയുമായി അതിർത്തി പങ്കിടുന്ന സാൻ ബെനിറ്റോ കൗണ്ടി, സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. അതിനാൽ പലപ്പോഴും ആ പ്രദേശത്തിന്റെ ഒരു ഭാഗമായും ഇതു കണക്കാക്കപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "San Benito Mountain". Peakbagger.com. Retrieved April 11, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.