സാനിയ ഇയ്യപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാനിയ ഇയ്യപ്പൻ
ജനനം (2002-04-20) 20 ഏപ്രിൽ 2002  (20 വയസ്സ്)
ദേശീയത ഇന്ത്യ
കലാലയംനളന്ദ പബ്ലിക് സ്കൂൾ, തമ്മനം
തൊഴിൽനടി, മോഡൽ, നർത്തകി
സജീവ കാലം2014 – മുതൽ
അറിയപ്പെടുന്നത്ക്വീൻ
ടെലിവിഷൻഡി4 ഡാൻസ്
മാതാപിതാക്ക(ൾ)ഇയ്യപ്പൻ, സന്ധ്യ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20).[1] 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[2]

അഭിനയ ജീവിതം[തിരുത്തുക]

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2014 ബാല്യകാലസഖി സുഹറ(കുട്ടിക്കാലം) മലയാളം ബാല്യതാരം
അപ്പോത്തിക്കരി വിജയിയുടെ മകൾ മലയാളം ബാല്യതാരം
2018 ക്വീൻ ചിന്നു മലയാളം നായികയായി അരങ്ങേറ്റം
പ്രേതം 2 നിരഞ്ജന വേണു മലയാളം
2019 സകലകലാശാല സ്വയം മലയാളം അതിഥി താരം
വൈറ്റ് റോസ് വിജയലക്ഷ്മി മലയാളം
ലൂസിഫർ ജാൻവി മലയാളം
പതിനെട്ടാം പടി സാനിയ മലയാളം പാർട്ടി സോങ്ങിൽ (അതിഥി താരമായി)
2021 കൃഷ്ണൻകുട്ടി പണിതുടങ്ങി Beatrice മലയാളം
ദി പ്രീസ്റ്റ് ദിയ അലക്സ് ആലാട്ട് മലയാളം
സല്യൂട്ട് മലയാളം ചിത്രീകരിക്കുന്നു
ടെലിവിഷൻ
പരിപാടി കഥാപാത്രം ചാനൽ കുറിപ്പുകൾ
സൂപ്പർ ഡാൻസർ ജൂനിയർ മത്സരാർത്ഥി അമൃത ടി.വി.
സൂപ്പർ ഡാൻസർ 6 വിജയി
ഡി2 - ഡി 4 ഡാൻസ് മഴവിൽ മനോരമ മൂന്നാം സ്ഥാനം
ഡി 4 ഡാൻസ് റീലോഡഡ് അഞ്ചാം സ്ഥാനം

പുരസ്കാരങ്ങൾ[തിരുത്തുക]

ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ്
  • 2018 : മികച്ച പുതുമുഖതാരം

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാനിയ_ഇയ്യപ്പൻ&oldid=3572809" എന്ന താളിൽനിന്ന് ശേഖരിച്ചത്