Jump to content

സരിത കുക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളചലച്ചിത്രനടിയും സ്റ്റേജ് ആർട്ടിസ്റ്റും ആണ് സരിത കുക്കു.[1] മഹാത്മാ ഗാന്ധിയേയും ബുദ്ധനേയും അപമാനിക്കുന്നുവെന്നും അസഭ്യഭാഷ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു വിവാദത്തിലകപ്പെട്ട പാപ്പിലിയോ ബുദ്ധയിലെ അഭിനയത്തിന് 2012-ലെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പുരസ്‌കാരം സരിത കുക്കുവിനു ലഭിച്ചിട്ടുണ്ട്.[2][3]

ജീവിതരേഖ

[തിരുത്തുക]

കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിയിൽ, ആർമിയിൽ ഓഫീസറായിരുന്ന കുഞ്ഞിക്കണ്ണൻ കണ്ണോത്തിൻറെയും സി. പി. കാർത്യായനിയുടെയും മകളായി 1983 ഒക്റ്റൊബർ 30 -ന് ജനിച്ചു. ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. തുടർന്ന്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ജി. എച്ച്. എസിൽ നിന്നു പ്ളസ് ടുവും കണ്ണൂരിലെ പയ്യന്നൂർ കോളേജിൽ നിന്നു ബി. എസ്. സി. ബോട്ടണിയിൽ ബിരുദവും കോയമ്പത്തൂരിലെ പി. എസ്. ജി. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഇലക്ട്രൊണിക് മീഡിയയിൽ മാസ്റ്റർ ബിരുദം നേടി.[4]

അഭിനയജീവിതം

[തിരുത്തുക]

കൊൽക്കത്തയിൽ, സത്യജിത് റായുടെ പേരിലുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്ട്യൂട്ടിലൂടെയായിരുന്നു സരിത കുക്കുവിൻറെ അഭിനയരംഗത്തേക്കുള്ള തുടക്കം. 2004, 2005 വർഷങ്ങളിൽ, കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവ നാടകങ്ങളിലെ അഭിനയത്തിന് നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ട സരിതയുടെ ആദ്യ സിനിമയായ പാപ്പിലിയോ ബുദ്ധയിലെ മഞ്ജുശ്രീ എന്ന കഥാപാത്രം സരിതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന്, ഇയ്യോബിന്റെ പുസ്തകം, കാറ്റ്, വൃത്താകൃതിയിലുള്ള ചതുരം, വെയിൽ മരങ്ങൾ, ആഭാസം, വെളുത്ത രാത്രികൾ[5][6]തുടങ്ങി പതിനഞ്ചിലധികം സിനിമകളിലും അടുക്കള, ഒഥല്ലോ എ പോസ്റ്റ് മോഡേൺ ട്രാജടി, റൈഡർ ഓഫ് ദി സീ തുടങ്ങിയ നാടകങ്ങളിലും ഇതിനോടകം സരിത അഭിനയിച്ചു കഴിഞ്ഞു.[7][4]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഷൂട്ടിംഗിനിടെ ഇന്ദ്രൻസിൻറെ അഭിനയം കണ്ട് നിന്നുപോയിട്ടുണ്ട്; വെയിൽ മരങ്ങളിലെ നായിക സരിത കുക്കു". Asianet News.
  2. "സരിത കുക്കുവിനെ നിങ്ങൾക്കറിയാമോ? ഇയ്യോബിൻറെ പുസ്തകത്തിൽ വിനായകനൊപ്പം തകർത്ത് അഭിനയിച്ച ചീരുവിനെയോ?". South Live.
  3. "Papilio Buddha". m3db.
  4. 4.0 4.1 "Saritha Cuckoo". m3db.
  5. "Velutha Rathrikal". thehindu.
  6. "വെളുത്ത രാത്രികൾ". malayalachalachithram.
  7. "സരിത കുക്കു എന്ന നടിയെ നിങ്ങൾ കണ്ടതായി ഓർക്കുന്നുണ്ടോ ?". b4blaze.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സരിത_കുക്കു&oldid=3825926" എന്ന താളിൽനിന്ന് ശേഖരിച്ചത്