ആഭാസം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഭാസം
സംവിധാനംജുബിത്ത് നമ്പ്രാടത്ത്
നിർമ്മാണംസഞ്ചു ഉണ്ണിത്താൻ
തിരക്കഥജുബിത് നമ്പ്രാടത്ത്
അഭിനേതാക്കൾസുരാജ് വെഞ്ഞാറമ്മൂട്
സംഗീതംഊരാളി
Dev (score)
ഛായാഗ്രഹണംപ്രസന്ന എസ്. കുമാർ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോസ്പയർ പ്രൊഡക്ഷൻസ്
കളക്ടീവ് ഫേസ് വൺ
വിതരണംഅമോർ ഫിലിംസ് ആൻഡ് റിലീസ്
റിലീസിങ് തീയതി
  • 4 മേയ് 2018 (2018-05-04) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജുബിത്ത് നമ്പ്രാടത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആഭാസം. 'ആർഷ ഭാരത സംസ്കാരം' എന്നതിന്റെ ചുരുക്കപ്പേരാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്.[1] സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും മലയാളികളുടെ കപട സദാചാരബോധവുമെല്ലാം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 2018 മേയ് 4-നു ചിത്രം പ്രദർശനത്തിനെത്തി. സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റു നൽകിയതിനാൽ പ്രദർശനത്തിനെത്തും മുമ്പു തന്നെ ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.[2][3][4] [5][6]

കഥാസംഗ്രഹം[തിരുത്തുക]

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കു പുറപ്പെടുന്ന 'ഗാന്ധി' ബസ്സിലെ യാത്രക്കാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ബസിലെ സ്ത്രീകൾക്കു നേരിടേണ്ടി വരുന്ന അതിക്രമങ്ങളും രാത്രിയാത്രയിലെ സുരക്ഷിതത്വമില്ലായ്മയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. മലയാളികളുടെ കപടസദാചാരബോധത്തെ വിമർശിക്കുന്ന പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

താരനിര[7][തിരുത്തുക]

ക്ര.നം. താരം വേഷം
1 സുരാജ് വെഞ്ഞാറമ്മൂട് കണ്ടക്ടർ
2 ഇന്ദ്രൻസ് രോഗിയായ വൃദ്ധൻ
3 അലൻസിയർ ഡ്രൈവർ
4 നാസർ പോലീസുകാരൻ
5 നിർമ്മൽ പാലാഴി മദ്യപിച്ച യാത്രക്കാരൻ
6 റിമ കല്ലിങ്കൽ യാത്രക്കാരി
7 ജിലു ജോസഫ് ചിത്ര, യാത്രക്കാരി
8 മാമുക്കോയ ഹോട്ടലുടമ
9 അനിൽ നെടുമങ്ങാട് ഹോട്ടലുടമയുടെ മകൻ
10 വിജയകുമാർ ട്രാവൽ ഏജന്റ്
11 അഭിജ ശിവകല മാവോയിസ്റ്റ്.
12 സരിത കുക്കു

അവലംബം[തിരുത്തുക]

  1. "ആർഷ ഭാരത സംസ്കാരം; ആഭാസം -Review". Madhyamam. മാധ്യമം ദിനപത്രം. Retrieved 29 ജൂൺ 2018.
  2. "Aabhaasam gets 'A' certificate for being anti-establishment: Director slams CBFC".
  3. "Aabhaasam".
  4. "Aabhaasam, a social satire".
  5. "Aabhasam gets A certificate". 3 January 2018.
  6. "Aabhasam teaser makes an interesting point".
  7. "ചക്രം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഭാസം_(ചലച്ചിത്രം)&oldid=3825910" എന്ന താളിൽനിന്ന് ശേഖരിച്ചത്