സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


താജുൽ ഉലമ

സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി
സയ്യിദ് അബ്ദുറഹ്മൻ കുഞ്ഞിക്കോയ തങ്ങൾ
Sayyid Abdurahiman Al Bukhari.jpg
സമസ്‌തയുടെ പ്രസിഡന്റ്‌
വ്യക്തിഗത വിവരണം
ജനനം1920
കരുവന്തിരുതി, ചാലിയം, കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ.
മരണം2014 ഫെബ്രുവരി 1
Resting placeപയ്യന്നൂർ അടുത്ത് എട്ടിക്കുളം, കണ്ണൂർ[1]
രാജ്യംഇന്ത്യക്കാരൻ
പങ്കാളിസയ്യിദ ഫാത്തിമ
മക്കൾ
 • ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ
 • ഫസൽ കോയമ്മ തങ്ങൾ
  (ഇപ്പോഴത്തെ ഉള്ളാൾ ഖാസി)[2]
 • ബീ കുഞ്ഞി
 • മുത്ത് ബീവി
 • കുഞ്ഞാറ്റ ബീവി
 • ചെറിയ ബീവി
 • റംല ബീവി
അമ്മഹലീമ(കുഞ്ഞി ബീവി)
അച്ഛൻസയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി
Alma materബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ
ജോലിപ്രിൻസിപ്പൽ, സയ്യിദ് മദനി അറബിക് കോളേജ്, ഉള്ളാൾ
അറിയപ്പെടുന്നത്മുസ്ലിം മത നേതാവ്
വെബ്സൈറ്റ്വെബ്സൈറ്റ്

കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റുമായിരുന്നു താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി. ഉള്ളാൾ തങ്ങൾ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരള മുസ്ലിംകളിൽ എ.പി. സുന്നി വിഭാഗത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. കോഴിക്കോട്‌ ജില്ലയിലെ ചാലിയമാണ്‌ സ്വദേശം. 1950 മുതൽ മരണം വരെ ഉള്ളാൾ സയ്യിദ്‌ മദനി കോളേജിന്റെ പ്രിൻസിപ്പാളും 1971 മുതൽ ഉള്ളാൾ അടക്കമുള്ള പ്രദേശങ്ങളുടെ ഖാസിയുമായിരുന്നു. 2014 ഫെബ്രുവരി 1ന്‌ അന്തരിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

സയ്യിദ് അബ്ദുർറഹ്മാൻ അൽബുഖാരി എന്ന അബ്ദുർറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ ഉള്ളാൾ 1341 റബീഉൽ അവ്വൽ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവൻതിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽബുഖാരി. വാഴക്കാട് കൊന്നാര് അബ്ദുർറഹ്മാൻ ബുഖാരിയുടെ മകൾ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്. കരുവൻതിരുത്തിയിലെ പുത്തൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാരിൽ നിന്നാണ് ഖുർആനും പ്രാഥമിക ദർസീ കിതാബുകളും പഠിച്ചത്. കരുവൻതിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാർ ദർസ് നടത്തിയിരുന്നത്.

1956 ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി.

1975 ൽ മുശാവറ വൈസ് പ്രസിഡന്റ് അയനിക്കാട് ഇബ്രാഹിം മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്ക് സമസ്ത മുശാവറ സീനിയർ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.

1989 ൽ അനിവാര്യ ഘട്ടത്തിൽ സമസ്ത പുനംഘടിപ്പിച്ചത് മുതൽ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങൾ സമസ്ത യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം[തിരുത്തുക]

 1. saf. "Sea of humanity attends funeral of Ullal Thangal". Coastaldigest.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2016-04-25.
 2. saf. "സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ ഉള്ളാൾ സംയുക്ത ജമാഅത്ത് ഖാസി". muhimmathonline.com.
 3. [1] Madhayamam Daily