ഉള്ളടക്കത്തിലേക്ക് പോവുക

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമസ്ത (എപി വിഭാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു മുസ്ലിം സുന്നി പണ്ഡിത സംഘടനയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ. 1992 ൽ രൂപീകരിക്കപ്പെട്ട സമസ്ത യുടെ ദേശീയ മുഖം ആണിത്.[1] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989-ൽ ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് രൂപപ്പെട്ട രണ്ട്ഒ വിഭാഗങ്ങളിൽ ഒരു സംഘടനയാണ് സമസ്ത (എ പി വിഭാഗം). അതേ സമയം മറ്റേ വിഭാഗം സമസ്ത (ഇകെ വിഭാഗം) എന്ന പേരിൽ പ്രവർത്തിക്കുന്നു അതേസമയം സമസ്ത എന്ന നാമത്തിൽ തന്നെ ഇരു വിഭാഗവും അറിയപ്പെടുന്നത്. എപി വിഭാഗം സമസ്ത ഇപ്പോൾ കേരള ജംഇയ്യത്തുൽ ഉലമ എന്നറിപ്പെടുന്നു. ഇത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കേരള സംസ്ഥാന ഘടകമായി പ്രവർത്തിക്കുന്നു. എപി വിഭാഗം സമസ്ത അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ. സുലൈമാൻ മുസ്‌ലിയാരും ട്രഷറർ പി ടി കുഞ്ഞമ്മു മുസ്‌ലിയാരും.ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്. കോഴിക്കോട് ജാഫർക്കാൻ കോളനി റോഡിലെ സമസ്ത സെന്റർ ആണ് ഈ സംഘടനയുടെ ആസ്ഥാനം.

എപി വിഭാഗം സമസ്തയുടെ കീഴ്ഘടകങ്ങൾ

[തിരുത്തുക]
  • കേരള മുസ്‌ലിം ജമാഅത്ത്
  • സുന്നി യുവജന സംഘം (SYS)
  • സുന്നി വിദ്യാഭ്യാസ ബോർഡ്(SVB)
  • സുന്നി സ്റ്റുഡൻസ് ഫെഡറഷൻ(SSF)
  • സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ
  • ജാമിയത്തുൽ ഹിന്ദ്

കേരള മുസ്‌ലിം ജമാഅത്ത്

[തിരുത്തുക]

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എപി വിഭാഗത്തിന്റെയും അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ യുടെ പോഷക സംഘടനാ യാണ് കേരള മുസ്‌ലിം ജമാഅത്ത് .നിലവിലെ[2] കേരള മുസ്‌ലിം ജമാഅത്തിന്റെ [3]അധ്യക്ഷൻ കാന്തപുരം എപി അബുബക്കർ മുസ്‌ലിയാർ ആണ്. സമസ്ത യുടെ യും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിത പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കാൻ ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് സംഘടന [4] രൂപവത്കരിച്ചിരിക്കുന്നത്. കേരള മുസ്‌ലിം ജമാഅത് ജനറൽ സെക്രട്ടറി സെയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, ട്രഷറർ എപി അബ്ദുൽ കരീം ഹാജി ചാലിയം

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/nri/pravasibharatham/article_138545/%5Bപ്രവർത്തിക്കാത്ത+കണ്ണി%5D മാതൃഭൂമി ഓൺലൈൻ
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-09. Retrieved 2021-11-09.
  3. Oct 12, PTI /; 2002; Ist, 22:36. "Muslim Jamaath Council protests searches in madrassas | Thiruvananthapuram News - Times of India" (in ഇംഗ്ലീഷ്). Retrieved 2021-09-05. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  4. "രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല; സിപിഎമ്മിനോട് സ്നേഹമുണ്ട്: കാന്തപുരം". Retrieved 2021-09-05.