സമീറാ മക്മൽബഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമീറാ മക്മൽബഫ്
ജനനം (1980-02-15) ഫെബ്രുവരി 15, 1980 (പ്രായം 39 വയസ്സ്)
ടെഹ്റാൻ, ഇറാൻ
തൊഴിൽചലച്ചിത്ര സംവിധായിക, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവം1998–present
മാതാപിതാക്കൾമൊഹ്സിൻ മക്മൽബഫ്
മർസീഹ്‌ മക്മൽബഫ്‌i

നിരവധി അന്തർദ്ശീയ പുരസ്കാരങ്ങൾ നേടിയ ഇറാൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായികയുമാണ് സമീറാ മക്മൽബഫ് (ജനനം : 15 ഫെബ്രുവരി 1980). ഇറാനിൽ പോകുന്നതിന് ഭരണകൂടം വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് ലണ്ടനിലാണ് ഇപ്പോൾ താമസം.

ജീവിതരേഖ[തിരുത്തുക]

പ്രസിദ്ധ ഇറാൻ സംവിധായകൻ മൊഹ്സിൻ മക്മൽബഫിന്റെയും മർസീഹ്‌ മക്മൽബഫിന്റെയും മകളായി ഇറാനിൽ ജനിച്ചു. പതിന്നാലാം വയസിൽ സാമ്പ്രദായിക പഠനം അവസാനിപ്പിച്ച സമീറ, മക്ബൽബഫ് ഫിലിം ഹൗസിൽ സിനിമ പഠനം നടത്തി. രണ്ട് വീഡിയോ ചിത്രങ്ങൾക്കു ശേഷം 17-ാം വയസിൽ ചലച്ചിത്ര സംവിധാന രംഗത്തേക്ക് തിരിഞ്ഞു. ആപ്പിൾ ആണ് ആദ്യ സിനിമ. 2000 ൽ 22 -മത് മോസ്കോ അന്തർദേശീയ ചലച്ചിത്രോത്സവ ജൂറിയായി പ്രവർത്തിച്ചു. [1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

ചലച്ചിത്രം
വർഷം പേര് സംഭാവന കുറിപ്പുകൾ
1998 ദ ആപ്പിൾ (ചലച്ചിത്രം)'' സംവിധായിക/ കഥ
2000 ബ്ലാക്ക്ബോർഡ്സ് സംവിധായിക/ കഥ കാൻ ചലച്ചിത്രോത്സവത്തിൽ ജൂറു പുരസ്കാരം(2000)
2002 11'09"01 സെപ്റ്റംബർ 11 സംവിധായിക/ കഥ (ഗോഡ്, കൺസ്ട്രക്ഷൻ ആൻഡ് ഡിസ്ട്രക്ഷൻ എന്ന ഭാഗം)
2003 അറ്റ് ഫൈവി ഇൻ ദ ആഫ്റ്റർനൂൺ സംവിധായിക/ കഥ / ഛായാഗ്രഹണം
2008 ടൂ - ലെഗ്ഡ് ഹോർസ് സംവിധായിക/ നിർമ്മാതാവ്

പുരസ്കാരങ്ങൾ[തിരുത്തുക]

വിവാദങ്ങൾ[തിരുത്തുക]

സമീറ മക്മൽബഫിനെ ഇറാനിൽ കാലു കുത്തിയാൽ ബലാത്സംഗം ചെയ്യുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയതായി പിതാവ് മക്മൽബഫ് ആരോപിച്ചിരുന്നു. ഇറാനിലെ പരാമാധികാരിയെ വിമർശിച്ചതിന്റെ പേരിലാണ് ഈ ഭീഷണി. ഇറാനിലെ ഗ്രീൻ മൂവ്മെന്റിനെ പിന്തുണച്ച് സമീറ പ്രസംഗിച്ചതാണ് ഇറാൻ ഭരണകൂടത്തിന്റെ വിദ്വേഷത്തിന് ഇരയാക്കിയത്. ഇറാനിൽ പോകുന്നതിന് സമീറയ്ക്ക് വിലക്കുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "22nd Moscow International Film Festival (2000)". MIFF. ശേഖരിച്ചത് 2013-03-26.
  2. "Festival de Cannes: Blackboards". festival-cannes.com. ശേഖരിച്ചത് 2009-10-13.
  3. "സമീറ മക്‌മൽബഫിനെ ബലാത്സംഗം ചെയ്യുമെന്ന് ഇറാൻ സൈന്യം". news.keralakaumudi.com/. ശേഖരിച്ചത് 26 നവംബർ 2014.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Makhmalbaf, Samira
ALTERNATIVE NAMES
SHORT DESCRIPTION Iranian film director
DATE OF BIRTH February 15, 1980
PLACE OF BIRTH Tehran, Iran
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സമീറാ_മക്മൽബഫ്&oldid=2485098" എന്ന താളിൽനിന്ന് ശേഖരിച്ചത്