ബ്ലാക്ക്ബോർഡ്സ്
ബ്ലാക്ക് ബോർഡ്‌സ് | |
---|---|
സംവിധാനം | സമീറാ മക്മൽബഫ് |
രചന | മൊഹ്‌സെൻ മക്ബൽബഫ് സമീറാ മക്മൽബഫ് |
അഭിനേതാക്കൾ | Said Mohamadi |
സംഗീതം | Mohammad Reza Darvishi |
വിതരണം | Artificial Eye (UK) Leisure Time Features (USA) Wellspring Media (US DVD) |
റിലീസിങ് തീയതി | 25 October 2000 |
രാജ്യം | ഇറാൻ ഇറ്റലി ജപ്പാൻ |
ഭാഷ | Kurdish |
സമയദൈർഘ്യം | 85 minutes |
സമീറാ മക്മൽബഫ് സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ബ്ലാക്ക് ബോർഡ്‌സ്(പേർഷ്യൻ: تخته سیاه, Takhté siah).അസാധാരണമായ നർമ്മം കലർത്തി ശോകം നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്.
രചന
[തിരുത്തുക]സമീറാ മക്മൽബഫ് ന്റെ പിതാവായ പ്രസിദ്ധ സംവിധായകൻ മൊഹ്‌സെൻ മക്ബൽബഫ് ആണ് ഈ സിനിമയുടെ കഥ എഴുതിയത്.
പ്രമേയം
[തിരുത്തുക]ഇറാനിലെ കുർദിഷ് മേഖലയിലെ പര്വതപ്രദേശത്ത് തോളിൽ ബ്ലാക്ക് ബോർഡുകളും ചുമന്ന് അധ്യാപനം നടത്തുന്ന രണ്ടു യുവാക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്.വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു ഇരുവരും. കള്ളക്കടത്ത് സാധനങ്ങൾ ചുമന്ന് മല കടത്തുന്ന കുട്ടികളുടെ ഒരു സംഘത്തോടൊപ്പം ഒരാളും അപരൻ ഇറാക്ക് അതിർത്തിയിലേക്ക് പലായനം ചെയ്യുന്ന വ്യദ്ധരായ കുർദ്ദുകളുടെ സംഘത്തോടൊപ്പവും യാത്ര ചെയ്യുന്നു.താൻ മരിക്കുന്നതിനു മുൻപ് തന്റെ മകളെ വിവാഹം ചെയ്ത് അയയ്ക്കണം എന്നാഗ്രഹിക്കുന്ന വ്യദ്ധന്റെ ആഗ്രഹം സാധിക്കുന്നതിനായി അയാളുടെ മകളെ മഹറായി തന്റെ ബ്ലാക്ക്ബോർഡ് മാത്രം നൽകാൻ കഴിയുന്ന അയാൾ വിവാഹം ചെയ്യുന്നു.അതിർത്തിയിലെ ഒരു ഗ്രാമത്തിൽ എത്തിച്ചേരുന്ന 'അധ്യാപകർ ഇരുവരും തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ വിമുഖരായ മതാപിതാക്കളെയാണ് കുമുട്ടുന്നത്.
മികവ്
[തിരുത്തുക]അപാരമായ മാധ്യമബോധം ഉള്ള പക്വതയുള്ള ഒരു സംവിധാനം ആണ് സമീറ ഈ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്.ഒരു പുതുമുഖത്തിന്റെ യാതൊരു പ്രശ്‌നങ്ങളും സിനിമയിൽ വരുന്നേയില്ല.
അവാർഡുകൾ
[തിരുത്തുക]കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് ജൂറി അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആയി മാറി സമീറ മക്മൽ ബഫ് ഈ സിനിമയുടെ സംവിധാനത്തിലൂടെ[1].
മറ്റുള്ളവ
[തിരുത്തുക]- "Federico Fellini Honor", UNESCO, Paris, 2000.
- "Francois Truffaut prize", Giffoni Film Festival in Italy 2000.
- "Giffoni's Mayor Prize", Giffoni Film Festival, Italy, 2000.
- "Special cultural Prize", UNESCO, Paris, 2000.
- "The Grand Jury prize", American Film Institute, USA, 2000
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: Blackboards". festival-cannes.com. Archived from the original on 2012-03-08. Retrieved 2009-10-13.