സമസ്ത (എപി വിഭാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എപി വിഭാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ കേരള സംസ്ഥാന ഘടകമാണ് സമസ്ത എപി വിഭാഗം. കേരളത്തിലെ പ്രഥമ മുസ്‌ലിം യാഥാസ്ഥിതിക പണ്ഡിത സഭയായ സമസ്തയുടെ ഇരു ചേരികളിലൊന്നായ എപി വിഭാഗത്തിന്റെ ഔദ്യോഗിക നാമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാണ്. ഈ വിഭാഗത്തിനെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ എന്നും വിളിക്കപ്പെടുന്നു. എപി വിഭാഗം സമസ്തയുടെ അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ. സുലൈമാൻ മുസ്‌ലിയാരും[1][2][3] ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്.

ചരിത്രം 1989 വരെ[തിരുത്തുക]

ചരിത്രം 1989ന് ശേഷം[തിരുത്തുക]

മുശാവറ അംഗങ്ങൾ[തിരുത്തുക]

സമസ്തയുടെ തെരെഞ്ഞെടുക്കപ്പെട്ട ഉന്നതരായ പണ്ഡിതരുടെ കൂടിയാലോചനാ സമിതായാണ് മുശാവറ. 40 അംഗങ്ങളാണ് ഈ സമിതിയിലുണ്ടാവുക. മതപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സാമൂഹിക തിന്മകളെ തുടച്ച് നീക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങൾ.[4]

  1. ഇ. സുലൈമാൻ മുസ്‌ലിയാർ, ഒതുക്കുങ്ങൽ (പ്രസിഡന്റ്)
  2. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ (ജനറൽ സെക്രട്ടറി)
  3. കോട്ടൂർ പി. ടി. കുഞ്ഞമ്മു മുസ്‌ലിയാർ (ട്രഷറർ)
  4. സയ്യിദ് അലി ബാഫഖി തങ്ങൾ (വൈസ് പ്രസിഡന്റ്)
  5. പി. എ. ഹൈദ്രൂസ് മുസ്‌ലിയാർ, കൊല്ലം (വൈസ് പ്രസിഡന്റ്)
  6. എം. അലി കുഞ്ഞി മുസ്‌ലിയാർ, ഷിറിയ (വൈസ് പ്രസിഡന്റ്)
  7. എ. പി. മുഹമ്മദ്‌ മുസ്‌ലിയാർ (സെക്രട്ടറി)
  8. പേരോട് അബ്ദുറഹ്മാൻ സഖാഫി (സെക്രട്ടറി)
  9. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ (സെക്രട്ടറി)
  10. കോടമ്പുഴ ബാവ മുസ്‌ലിയാർ (മുശാവറ അംഗം)
  11. മഞ്ഞപ്പറ്റ ഹംസ  മുസ്‌ലിയാർ (മുശാവറ അംഗം)
  12. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, കടലുണ്ടി (മുശാവറ അംഗം)
  13. എ. പി. അബ്ദുള്ള മുസ്‌ലിയാർ, മാണിക്കോത്ത് (മുശാവറ അംഗം)
  14. അബ്ദുൽ നാസർ അഹ്സനി, ഒളവട്ടൂർ (മുശാവറ അംഗം)
  15. പൊൻമള മുഹ്യുദ്ദീൻ കുട്ടി ബാഖവി (മുശാവറ അംഗം)
  16. സി. മുഹമ്മദ് ഫൈസി, പന്നൂർ (മുശാവറ അംഗം)
  17. ഡോ. ഹുസൈൻ സഖാഫി, ചുള്ളിക്കോട് (മുശാവറ അംഗം)
  18. പി. ഹസ്സൻ മുസ്‌ലിയാർ, വയനാട് (മുശാവറ അംഗം)
  19. അബ്ദു മുസ്‌ലിയാർ, താനാളൂർ (മുശാവറ അംഗം)
  20. കെ. കെ. അഹ്മദ് കുട്ടി  മുസ്‌ലിയാർ കട്ടിപ്പാറ (മുശാവറ അംഗം)
  21. താഴപ്ര  മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ (മുശാവറ അംഗം)
  22. കെ പി മുഹമ്മദ്  മുസ്‌ലിയാർ കൊമ്പം (മുശാവറ അംഗം)
  23. എ. ത്വാഹ മുസ്‌ലിയാർ കായംകുളം (മുശാവറ അംഗം)
  24. അബൂബക്കർ മുസ്‌ലിയാർ വേമ്പനാട് (മുശാവറ അംഗം)
  25. വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ (മുശാവറ അംഗം)
  26. സയ്യിദ് ളിയാഉൽ മുസ്ഥഫ ഹമീദ് കോയമ്മ തങ്ങൾ മാട്ടൂൽ (മുശാവറ അംഗം)
  27. മുഖ്താർ ഹസ്രത്ത് ബാഖവി (മുശാവറ അംഗം)
  28. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ (മുശാവറ അംഗം)
  29. ഇസ്സുദ്ദീൻ കാമിൽ സഖാഫി, കൊല്ലം (മുശാവറ അംഗം)
  30. അബൂഹനീഫൽ ഫൈസി തെന്നല (മുശാവറ അംഗം)
  31. ഇബ്രാഹീം മുസ്‌ലിയാർ, ബേക്കൽ (മുശാവറ അംഗം)
  32. വി. പി. യം. ഫൈസി വില്യാപ്പള്ളി (മുശാവറ അംഗം)
  33. മഞ്ഞനാടി പി എം അബ്ബാസ് മുസ്‌ലിയാർ (മുശാവറ അംഗം) (അന്തരിച്ചു)
  34. അബ്ദുറഹ്മാൻ ഫൈസി, മാരായമങ്കലം (മുശാവറ അംഗം)
  35. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി (മുശാവറ അംഗം)
  36. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ (മുശാവറ അംഗം)
  37. അബ്ദുൽ ജലീൽ സഖാഫി, ചെറുശ്ശോല (മുശാവറ അംഗം)
  38. സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ, കുറാ (മുശാവറ അംഗം)
  39. അബ്ദുൽഅസീസ് സഖാഫി, വെള്ളയൂർ (മുശാവറ അംഗം)
  40. എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ, വയനാട് (മുശാവറ അംഗം) (അന്തരിച്ചു)[5]

ആസ്ഥാനം[തിരുത്തുക]

കോഴിക്കോട് ജാഫർക്കാൻ കോളനി റോഡിലെ സമസ്ത സെന്റർ ആണ് ഈ സംഘടനയുടെ ആസ്ഥാനം.

വാർഷിക സമ്മേളനം[തിരുത്തുക]

സുന്നി ആദർശ സംരക്ഷണം മുഖ്യ ലക്ഷ്യമായി രൂപീകരിക്കപ്പെട്ട സമസ്തയുടെ നിരവധി സമ്മേളനങ്ങൾ ഇക്കാലത്ത് കേരളത്തിൻറെ പല ഭാഗത്തും നടന്നു. ബിദഈ കക്ഷികളുടെ തനിനിറം തുറന്ന് കാണിച്ച് മുസ്‌ലിം വിശ്വാസം സംരക്ഷിക്കുന്നതിൽ ഈ സമ്മേളനങ്ങൾ മുഖ്യ പങ്ക് വഹിച്ചു.

  • 1989ൽ തിരുരങ്ങാടി വെച്ച് മാർച്ച് 4, 5 തിയ്യതികളിൽ നടന്നു.
  • 1997ൽ കാരന്തൂർ മർകസിൽ വെച്ച് നടന്നു.
  • 2002ൽ കാസർകോട് വെച്ച് നടന്നു.
  • 2011ൽ ഏപ്രിൽ 28ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ച് നടന്നു.
  • 2014 ഏപ്രിൽ 18ന് കോഴിക്കോട് വെച്ച് നടന്നു.[6]
  • 2017 മാർച്ച് മാസം തൃശൂർ വെച്ച് നടന്നു.[7]

വിദ്യാഭ്യാസ ബോർഡുകൾ[തിരുത്തുക]

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌[തിരുത്തുക]

അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യൻ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് പ്രവർത്തനം. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. പത്തായിരത്തോളം മദ്രസകളാണ് ഈ സിലബസ് പ്രകാരം പ്രവർത്തിക്കുന്നത്.[8]

ജാമിഅത്തുൽ ഹിന്ദ്[തിരുത്തുക]

ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌.[9]

പോഷക സംഘടനകൾ[തിരുത്തുക]

കേരള മുസ്‌ലിം ജമാഅത്ത്[തിരുത്തുക]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള ബഹുജന പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.

സുന്നി മാനേജ്മെന്റ് അസോസിയേഷൻ[തിരുത്തുക]

സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ[തിരുത്തുക]

കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലെ മദ്രസാ അധ്യപകരുടെ കൂട്ടായ്മ

സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)[തിരുത്തുക]

1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെ. എം. മുഹമ്മദ്‌ കോയ മാത്തോട്ടം ജനറൽ സെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടി ഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ട് നയിക്കുന്നു.[10]

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)[തിരുത്തുക]

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ[11] നേതൃത്വത്തിലുള്ള മുസ്‌ലിം വിദ്യാർത്ഥി സംഘടനയാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ. ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം ശാഖകളുണ്ട്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ നീലഗിരി, കോയമ്പത്തൂർ, ബാംഗ്ലൂർ, മുംബൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ (ആർ.എസ്‌.സി RSC). എന്ന പേരിൽ പ്രവർത്തിക്കുന്നു.[12] രിസാല വാരിക സംഘടനയുടെ മുഖപത്രവും ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)[13] സംഘടനയുടെ പ്രസാധനായവുമാണ്‌.[14]

മഴവിൽ സംഘം[തിരുത്തുക]

കുരുന്ന് മക്കളുടെ കൂട്ടായ്മ

സുന്നി ബാല സംഘം(എസ് ബി എസ്)[തിരുത്തുക]

സുന്നി മദ്രസ വിദ്യാർഥികളുടെ കൂട്ടായ്മ

രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി)[തിരുത്തുക]

SSF പ്രവാസി ഘടകം.

ഇസ്‌ലാമിക് കൾച്ചറൽ ഫോറം(ഐ.സി.എഫ്)[തിരുത്തുക]

SYS പ്രവാസി ഘടകം.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  1. സിറാജ് ദിനപ്പത്രം
  2. അസ്സഖാഫ അറബിമാസിക
  3. സുന്നിവോയ്‌സ് ദ്വൈവാരിക
  4. സുന്നത്ത് മാസിക
  5. രിസാല വാരിക
  6. കുസുമം ബാലമാസിക
  7. പ്രവാസിവായന മാസിക
  8. പ്രവാസിരിസാല മാസിക
  9. കാമ്പസ് രിസാല മാസിക

അൽ ബയാൻ എന്ന പേരിൽ അറബി മുഖപത്രവും എസ് വൈ എസ് സുന്നിടൈമ്സ് വരികയും ബാലസംഘം താലോലം മാസികയും ബഹുജനത്തിന് അൽ ഇർഫാദും ഇറക്കിയിട്ടുണ്ട്. ഇപ്പോൾ സിറാജ് ദിനപത്രവും, രിസാല വാരിക, സുന്നിവോയ്‌സ് ദ്വൈവാരിക, അസ്സഖാഫ അറബി മാസിക, ഗൾഫ്‌ രിസാല മാസിക, പ്രവാസി വായന മാസികയും, കുസുമം ബാലമാസിക, സുന്നത്ത് മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്തക്ക് കീഴിൽ കോഴിക്കോട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും അതിനു കീഴിൽ 130ഓളം സബ് ഡിപ്പോകളും പ്രവർത്തിക്കുന്നുണ്ട്. മർകസ്ആണ് അസ്സഖാഫഅറബിക് മാസിക പുറത്തിറക്കുന്നത്. ഇവകൾക്ക് ദൽഹിയിലെ അറബിക് എംബസി ജീവനക്കാർ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമായി അനവധി വായനക്കാർ ഉണ്ട്.[അവലംബം ആവശ്യമാണ്]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Online, Siraj (2015-03-01). "ഇ സുലൈമാൻ മുസ്ലിയാർ സമസ്ത പ്രസിഡന്റ്". സിറാജ് ദിനപ്പത്രം. സിറാജ് ദിനപ്പത്രം. ശേഖരിച്ചത് 2019-08-19.
  2. "ഇ സുലൈമാൻ മുസ്ലിയാർ സമസ്ത പ്രസിഡന്റ്". കെ വാർത്ത. 2015-03-05. ശേഖരിച്ചത് 2019-08-19.
  3. "സമസ്ത: സുലൈമാൻ മുസ്ലിയാർ പ്രസിഡൻറ്; കാന്തപുരം ജന.സെക്രട്ടറി". മാധ്യമം ദിനപ്പത്രം. 2017-03-05. ശേഖരിച്ചത് 2019-08-19.
  4. "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡന്റ്, കാന്തപുരം ജനറൽ സെക്രട്ടറി". MALABAR FLASH. ശേഖരിച്ചത് 2019-08-17.
  5. "എം അബ്ദുറഹ്മാൻ മുസ്‌ലിയാർ വെണ്ണിയോട് നിര്യാതനായി". രാഷ്ട്രദീപം. ശേഖരിച്ചത് 2019-08-21.
  6. Online, Siraj (2014-04-17). "Siraj Daily | The international Malayalam newspaper since 1984". http://www.sirajlive.com (ഭാഷ: english). ശേഖരിച്ചത് 2019-08-17. External link in |website= (help)CS1 maint: Unrecognized language (link)
  7. "സമസ്‌ത ഉലമാ സമ്മേളനം തുടങ്ങി : ഇന്ത്യ ഇസ്ലാമിനെ ഹൃദയത്തിലേറ്റി: ഡോ. ഖുബൈസി". www.mangalam.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-17.
  8. "SAMASTHA SYLLABUS". samastha.in. ശേഖരിച്ചത് 2019-08-17.
  9. "Jamiathul Hind Al Islamiyya". www.jamiathulhind.com. ശേഖരിച്ചത് 2019-08-17.
  10. http://www.syskerala.com/?page_id=5. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  11. സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള. http://www.syskerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  12. http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html
  13. ഐ പി ബി, ഇസ്ലാമിക്‌ പബ്ലിഷിംഗ് ബ്യൂറോ. http://www.ipbkerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
  14. http://www.ssfkerala.org/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=സമസ്ത_(എപി_വിഭാഗം)&oldid=3199476" എന്ന താളിൽനിന്ന് ശേഖരിച്ചത്