സക്കരിയ നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സക്കറിയ നബി ഇസ്രായേൽ ജനതയിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനാണ് സുലൈമാൻ നബിയുടെ പിൻഗാമികളിൽ ഒരാളാണ് അദ്ദേഹം. സൂറത്ത് അൻആം, സൂറത്ത് മറിയം സൂറത്ത് അമ്പിയാ, തുടങ്ങിയ അധ്യായങ്ങളിൽ അദ്ദേഹത്തെ കുറിച്ച് ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്. ഹാറൂൻ നബിയുടെ കുടുംബ പരമ്പരയിൽപെട്ട അലയശ്ബി ആയിരുന്നു അദ്ദേഹത്തിന് ഭാര്യ. ഈസാ നബിയുടെ മാതാവായ മറിയം എന്നിവരുടെ മാതുലൻ ആണ് അദ്ദേഹം. ആരാധന കേന്ദ്രത്തിലെ രക്ഷാധികാരിയായിരുന്നു അദ്ദേഹം. മൂസാനബിയുടെ മാർഗ്ഗം പിന്തുടർന്ന് തന്നെ സക്കരിയ നബി പ്രബോധനം ചെയ്തെങ്കിലും ജനങ്ങൾ തെറ്റിൽ നിന്ന് വിട്ടു നിന്നില്ല. ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് വലിയ ഉത്കണ്ഠയായിരുന്നു. തൻറെ പിൻഗാമിയായി ഒരു സന്താനം അദ്ദേഹത്തിനുണ്ടായിരുന്നില്ല. നല്ലൊരു മകനുവേണ്ടി അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. തൻറെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും വൃദ്ധയും വന്ധ്യയുമായ തന്റെ ഭാര്യ യഹിയ നബിക്ക് ജന്മം നൽകി മറിയമിന്റെ പിതാവ് ഇംറാനിന്റെ മരണശേഷം മഹതിയുടെ രക്ഷാധികാരിയായത് സക്കറിയ നബിയാണ്. ജൂതന്മാർ പള്ളിയിൽനിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ അദ്ദേഹത്തെ പിന്തുടരുകയും അദ്ദേഹം ഒരു മരത്തിനു പിന്നിൽ ഒളിക്കുകയും ചെയ്തു. പക്ഷെ പിശാച്ച് ശത്രുക്കൾക്ക് അദ്ദേഹത്തെ കാണിച്ചുകൊടുത്തു. അദ്ദേഹത്തിൻറെ ശരീരം അടക്കം ആ മരത്തെ അവർ രണ്ടായി പിളർത്തി അദ്ദേഹത്തെ വധിച്ചുകളഞ്ഞു.

ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=സക്കരിയ_നബി&oldid=3134676" എന്ന താളിൽനിന്ന് ശേഖരിച്ചത്