സംവാദം:സ്ക്രൂഗേജ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഉപകരണത്തിന് സ്‌ക്രൂ ഗേജ് എന്നതിനേക്കാൾ മൈക്രോ മീറ്റർ എന്ന പേരായിരിക്കും തലക്കെട്ടായി നൽകാൻ കൂടുതൽ അനുയോജ്യമെന്നു തോന്നുന്നു. സ്‌ക്രൂ ഗേജ് എന്ന ഇംഗ്ലീഷ് ലേഖനം Thread pitch gauge എന്ന ലേഖനത്തിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത് ശ്രദ്ധിക്കുക. Irumozhi (സംവാദം) 09:25, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

നമ്മുടെ സ്കൂൾ/കോളേജുകളിൽ ഇത് സ്ക്രൂഗേജ് എന്നാണല്ലോ പഠിപ്പിക്കുന്നത്. ഞാനും അങ്ങനെ പഠിച്ചത് ഓർക്കുന്നു. ഇതേ പേരിൽ മറ്റ് ഉപകരണങ്ങൾ ഉണ്ടെങ്കിൽ വിവക്ഷാത്താൾ വേണം. --ഷിജു അലക്സ് (സംവാദം) 09:38, 6 ഫെബ്രുവരി 2013 (UTC)[മറുപടി]
നമ്മുടെ നാട്ടിൽ തന്നെയുള്ള ഐ.ടി.ഐ.കളിലും, പോളി ടെക്‌നിക്കുകളിലും മൈക്രോ മീറ്റർ എന്ന പേരിലാണ് ഈ ഉപകരണത്തെക്കുറിച്ചു പഠിപ്പിക്കുന്നത്. അതു പോലെ തന്നെ ദൂരം അളക്കാനുള്ള ഉപകരണം എന്നതിൽ ദൂരം എന്നതിനു പകരം Thickness എന്ന് അർത്ഥം വരുന്ന മലയാള പദം ഉപയോഗിച്ചാൽ നന്നായിരിക്കും. ഇംഗ്ലീഷ് വിക്കിയിൽ സ്‌ക്രൂ ഗേജ് സെർച്ച് ചെയ്തു നോക്കിയാൽ ഈ ആശയക്കുഴപ്പം തീരും.Irumozhi (സംവാദം) 09:48, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

\\അതു പോലെ തന്നെ ദൂരം അളക്കാനുള്ള ഉപകരണം എന്നതിൽ ദൂരം എന്നതിനു പകരം Thickness എന്ന് അർത്ഥം വരുന്ന \\

അതിനു കനം എന്ന് ഉപയോഗിക്കാമല്ലോ.

\\നമ്മുടെ നാട്ടിൽ തന്നെയുള്ള ഐ.ടി.ഐ.കളിലും, പോളി ടെക്‌നിക്കുകളിലും മൈക്രോ മീറ്റർ എന്ന പേരിലാണ് ഈ ഉപകരണത്തെക്കുറിച്ചു പഠിപ്പിക്കുന്നത്. \\

അപ്പോൾ കേരളത്തിൽ തന്നെ 2 പേരിൽ ഈ ഉപകരണം അറിയപ്പെടുന്നു എന്ന് സാരം. എന്തായാലും മറ്റുള്ളവർ കൂടെ എന്ത് പറയുന്നു എന്ന് നോക്കാം. --ഷിജു അലക്സ് (സംവാദം) 09:52, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

സ്ക്രൂ ഗേജിന്റെ നോക്കിക്കേ. മൈക്രൊ മീറ്ററും കാണിക്കുന്ന പടങ്ങൾ ഇത് തന്നെ. ചുരുക്കത്തിൽ ഈ ഉപകരണം സ്ക്രൂ ഗേജ് എന്ന പേരിലും മൈക്രോമീറ്റർ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ടെക്നിക്കലായി മെഐക്രോമീറ്റർ ആയൊഇരിക്കും കൂടുതൽ ശരി. പക്ഷെ സ്ക്രൂ ഗേജ് എന്ന പേർ വ്യപകമായി ഉപയോഗത്തിലുണ്ട്. --ഷിജു അലക്സ് (സംവാദം) 10:01, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

മൈക്രോ മീറ്ററുകൾ പല രീതിയിലുള്ളവയുണ്ട്, മൈക്രോലെവലിൽ ലേസർ ഉപയോഗിച്ചുവരെ അളക്കുന്നുണ്ട്, അതിനാൽ എല്ലാ മൈക്രോമീറ്ററും സ്ക്രൂ ഗേജ് അല്ല, എന്നാൽ എല്ലാ സ്ക്രൂ ഗേജുകളും മൈക്രോമീറ്ററായി കാണാം. പിത്ത് (pitch) ഉപയോഗിച്ച് നിർണ്ണയിക്കുന്നവയെ ആണ് സാധാരണയായി സ്ക്രൂ ഗേജ് എന്ന് വിളിക്കുന്നത്. --എഴുത്തുകാരി സംവാദം 10:12, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

അന്തർവിക്കി തെറ്റായതിനാൽ നീക്കിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കി ലേഖനമനുസരിച്ച് മൈക്രോമീറ്റർ എന്നാൽ സ്ക്രൂ ഉപയോഗിച്ച് അളക്കുന്നതുതന്നെയാണല്ലോ. ലേസർ ഉപയോഗിച്ച് അളക്കുന്നവയെയൊക്കെ മൈക്രോമീറ്റർ എന്ന് വിളിക്കാറുണ്ടോ? -- റസിമാൻ ടി വി 20:06, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

മൈക്രോമീറ്റർ എന്നാണ് ആദ്യം പേരുകൊടുക്കാൻ ഉദ്ദേശിച്ചത്. പക്ഷേ അത് ഒരു അളവാണ്. മൈക്രോമീറ്റർ തലത്തിൽ അളക്കുന്ന ഉപകരണത്തെ അതേപേരിട്ടു വിളിക്കുകയും ചെയ്യുന്നു.... --Edukeralam|ടോട്ടോചാൻ (സംവാദം) 05:45, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്ക്രൂഗേജ്&oldid=4025436" എന്ന താളിൽനിന്ന് ശേഖരിച്ചത്