ഉപയോക്താവിന്റെ സംവാദം:Irumozhi

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  നമസ്കാരം Irumozhi !,

  മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

  ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

  താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

  വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

  വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


  ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


  -- New user message (സംവാദം) 10:14, 29 മേയ് 2012 (UTC)Reply[മറുപടി]

  പ്രമാണം:Tamil-writer-prapanchan.jpg[തിരുത്തുക]

  പ്രമാണം:Tamil-writer-prapanchan.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Anoop | അനൂപ് (സംവാദം) 07:40, 30 ജൂലൈ 2012 (UTC)Reply[മറുപടി]

  Image:Tamil-writer-prapanchan.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

  Tamil-writer-prapanchan.jpg
  Image Copyright problem

  Image:Tamil-writer-prapanchan.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

  ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

  ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

  നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 19:14, 30 ജൂലൈ 2012 (UTC)Reply[മറുപടി]

  ഇരുളകറ്റാനരുളുക ചെറുസഹായം തേ[തിരുത്തുക]

  ബി. ജയമോഹൻ- തമിഴ് അറിയാവുന്ന മലയാളം മൊഴിയുന്നോനായ താങ്കൾ ഈ താളിനെ ഒന്നു പരിഗണിക്കണം. ഇദ്ദേഹത്തിന്റെ കൃതികളെക്കുരിച്ചു കൂടി എന്തെങ്കിലും ചേർത്ത് വിപുലമാക്കിയാൽ നന്നയിരിക്കും ബിനു (സംവാദം) 06:10, 10 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

  ബി. ജയമോഹൻ എനിക്കയച്ച തമിഴ് സന്ദേശം ഇതാ.. அன்புள்ள நந்தகுமார் நானும் மலையாளத்தைப்பற்றிய ஏராளமான விக்கி கட்டுரைகள் போட்டிருக்கிறேன் என்னுடைய கருத்தில் முனைவர் விஷ்ணு நம்பூதிரி எழுதிய மலையாள ஃபோக்லோர் நிகண்டுவில் உள்ள விஷயங்களை மேலும் விரிவாக விக்கியில் ஏற்றலாம். தமிழுக்கும் மலையாளத்துக்குமான பொது வெளி அதில் உள்ளது

  ஜெ

  പ്രിയപ്പെട്ട നന്ദകുമാർ, ഞാനും നിരവധി വിക്കി ലേഖനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ശ്രീ എം.വി. വിഷ്ണു നമ്പൂതിരി എഴുതിയ മലയാളം ഫോക് ലോർ നിഘണ്ടുവിലെ കാര്യങ്ങൾ കൂടുതലായി വിക്കിയിൽ കയറ്റണമെന്നാണ്, തമിഴും മലയാളവും തമ്മിലുള്ള പൊതുവായ വ്യത്യാസങ്ങൾ അതിൽ പ്രകടമാണ്.. ജെ.

  എൻ.എം. നമ്പൂതിരി[തിരുത്തുക]

  നല്ല താളുകൾ നിർമിക്കുന്നതിന് ആദ്യമേ അഭിനന്ദനങ്ങൾ!!! ഒരു ചെറിയ കാര്യം ചൂണ്ടിക്കാണിക്കട്ടെ. മേൽപ്പറഞ്ഞ താളിൽ താങ്കൾ ഒരു ഇംഗ്ലീഷ് വിക്കിപ്പീഡിയ താൾ അവലംബമായി ചേർത്തതായി കണ്ടു. അത് അനുവദനീയമല്ല. പക്ഷേ ഇംഗ്ലീഷി വിക്കി താളിൽ അവലംബമായി ചേർത്തിരിക്കുന്ന ലിങ്കുകളോ മറ്റ് അവലംബങ്ങളോ അവസരത്തിനനുസരിച്ച് മലയാളത്തിൽ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. ഉദാഹരണത്തിന് (1, 2, 3 എന്നിവ ആ താളിൽ പല പ്രസ്താവനകൾക്ക് അവലംബമായി കൊടുത്തിരിക്കുന്നവയാണ്. ഇതിലെ രണ്ടാമത്തെ അവലംബം പ്രവർത്തിക്കുന്നുമില്ല!! --അജയ് ബാലചന്ദ്രൻ (സംവാദം) 09:43, 10 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

  നിർദ്ദേശങ്ങൾക്ക് നന്ദി[തിരുത്തുക]

  ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശ്രീജിത്ത്, അവലംബം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. അജയ് ബാലചന്ദ്രൻ, ബി. ജയമോഹനെപ്പോലുള്ള എഴുത്തുകാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അപ് ലോഡ് ചെയ്യാനായി ബിനു .. എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾക്ക് നന്ദി.

  ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്‌സിന്റെ തമിഴ് പതിപ്പ്, ചിന്ന വിഷയങ്കളിൻ കടവുൾ - പുസ്തകപ്രകാശനത്തിൽ പങ്കെടുത്തപ്പോൽ പത്രപ്രവർത്തക സുഹൃത്ത് തന്ന ചിത്രമാണത്. വിക്കി നിയമങ്ങൾക്കനുസൃതമായി പൂരിപ്പിച്ച് അയച്ചു കൊടുക്കേണ്ട ലൈസൻസ് ഫോം ഇന്നലെ ഡൗൺ ലോഡ് ചെയ്‌തെടുത്തിട്ടുണ്ട്.

  ഡോ. അജയ് ബാലചന്ദ്രൻ, മലയാളം വിക്കിയിലെ അവലംബവും, ഇംഗ്ലീഷ് വിക്കിയിലെ സൈറ്റേഷൻ - റഫറൻസും എന്നെ ആദ്യം കുറച്ചു വെള്ളം കുടിപ്പിച്ചു. ഇപ്പോൾ റെഫ് ലിസ്റ്റ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

  അഭിപ്രായങ്ങൾക്കും, നിർദ്ദേശങ്ങൾക്കും നന്ദി :-)

  ഇരുമൊഴി - irumozhi@gmail.com

  താങ്കൾക്കിതാ ഒരു താരകം![തിരുത്തുക]

  Translation Barnstar.svg തർജ്ജമ താരകം
  തമിഴിൽ നിന്ന് നല്ല ലേഖനങ്ങൾ തർജ്ജമ ചെയ്യുന്ന താങ്കൾക്കിതാ ഒരു തർജ്ജമ താരകം! ഇനിയും തർജ്ജമകൾ പോരട്ടെ! നത (സംവാദം) 12:22, 15 ഒക്ടോബർ 2012 (UTC)Reply[മറുപടി]
  float--മനോജ്‌ .കെ (സംവാദം) 10:53, 12 ജനുവരി 2013 (UTC)Reply[മറുപടി]

  മാതംഗലീല[തിരുത്തുക]

  മാതംഗലീല എന്ന താൾ നിലവിലുണ്ട്. താങ്കൾ പുതുതായി ചേർത്ത വിവരങ്ങൾ അങ്ങോട്ട് മാറ്റി തിരിച്ചുവിടാമോ? -- റസിമാൻ ടി വി 15:43, 18 ഒക്ടോബർ 2012 (UTC)Reply[മറുപടി]

  തീർച്ചയായും, എന്റെ ലേഖനങ്ങളിൽ ആശയക്കുഴപ്പങ്ങളും തെറ്റുകളും കണ്ടാൽ അത് തിരുത്തുന്നതിൽ സന്തോഷമേയുള്ളു, കിട്ടുന്ന സമയം കൊണ്ട് ലേഖനങ്ങൾ അപ് ലോഡ് ചെയ്യുമ്പോൾ, കാര്യമായ തെറ്റു വല്ലതും സംഭവിച്ചാലും അത് കാണുന്നവർ തിരുത്തി വിടുമല്ലോ എന്നോർത്ത് സമാധാനിക്കുന്ന കൂട്ടത്തിലാണ് ഈ യുവ വൃദ്ധൻ !

  - Nandan :-)

  തിരിച്ചുവിട്ടിട്ടുണ്ട്. സംവാദം:മാതംഗലീല കാണുമല്ലോ -- റസിമാൻ ടി വി 09:52, 8 നവംബർ 2012 (UTC)Reply[മറുപടി]

  പഞ്ചമുഖ മിഴാവ്[തിരുത്തുക]

  പഞ്ചമുഖ മിഴാവ് എന്ന താളിന്റെ തമിഴ് ഭാഷാ രൂപത്തിൽ മലയാളത്തേക്കാൾ കൂടുതൽ വിവരങ്ങളുള്ളതായി കാണുന്നു. അതിനെ ഒന്ന് തർജ്ജമ ചെയ്ത് മലയാളം താളിനെ പുഷ്ടിപ്പെടുത്താമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:21, 18 നവംബർ 2012 (UTC)Reply[മറുപടി]

  ഒപ്പ്[തിരുത്തുക]

  താങ്കൾ ഒപ്പ് മാന്വലായാണ് ചേർക്കുന്നതെന്ന് തോന്നുന്നു. ഇതിനു പകരം ~~~~ (നാല് ~ ചിഹ്നങ്ങൾ) ഉപയോഗിച്ചാൽ താങ്കളുടെ ഉപയോക്തൃതാളിലേക്കുള്ള കണ്ണിയും സംവാദം ചേർത്ത സമയവുമെല്ലാം താനേ വന്നുകൊള്ളും. അങ്ങനെ ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്? -- റസിമാൻ ടി വി 08:44, 25 നവംബർ 2012 (UTC)Reply[മറുപടി]

  കീ ബോർഡിൽ എന്തിനാ ആവശ്യമില്ലാതെ ഒരു ടിൽഡ് കീ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. എന്തായാലും വിക്കിയിൽ ഒപ്പ് രേഖപ്പെടുത്താൻ ആ കീ ഉപയോഗപ്പെടും എന്ന് പറഞ്ഞു തന്നതിന് നന്ദി... :-)

  Irumozhi (സംവാദം) 12:30, 25 നവംബർ 2012 (UTC)Reply[മറുപടി]

  കനകക്കുന്ന് കൊട്ടാരം[തിരുത്തുക]

  സംവാദം:കനകക്കുന്ന് കൊട്ടാരം കാണുക.--KG (കിരൺ) 13:44, 9 ജനുവരി 2013 (UTC)Reply[മറുപടി]

  ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

  A small cup of coffee.JPG തിരുത്തലുകൾക്ക് ആവേശമാകാൻ ഒരു കപ്പ് കാപ്പ് കഴിക്കൂ അഖിലൻ 13:59, 11 ജനുവരി 2013 (UTC)Reply[മറുപടി]
  You have new messages
  നമസ്കാരം, Irumozhi. താങ്കൾക്ക് സംവാദം:നുങ്കമ്പാക്കം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
  താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

  താമസിച്ചുപോയ താരകം[തിരുത്തുക]

  Exceptional newcomer.jpg നവാഗത ശലഭപുരസ്കാരം
  ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,-- Adv.tksujith (സംവാദം) 03:14, 25 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  Thanking[തിരുത്തുക]

  எனக்கு கொஞ்சம் தான் மலையாளம் தெரியும். தாங்கள் மு. மேத்தா கட்டுரையை மேம்படுத்தி உதவியதற்கு நன்றி! அவ்வப்போது எனக்கு மலையாளம் கற்று கொடுத்தும், என் பங்களிப்புகளை கவனித்தும் உதவுங்கள். நன்றி! -தமிழ்க்குரிசில் (സംവാദം) 13:29, 13 മേയ് 2013 (UTC)Reply[മറുപടി]

  ഒരു ചെറിയ സഹായം[തിരുത്തുക]

  ഇതിലെ മിന്നലഞ്ചൽ തമിഴൊന്ന് മലയാളീകരിച്ച് തരാമോ അണ്ണൈ. എന്റെ ആ പേജിൽ തന്നെ ചെയ്താൽ മതി. കോണ്ടക്സ്റ്റ് എന്താണെന്ന് മനസ്സിലാവാൻ ഇവിടെ നോക്കുക. അഡ്വാൻസ് നന്ദി. :) --മനോജ്‌ .കെ (സംവാദം) 14:44, 28 മേയ് 2013 (UTC)Reply[മറുപടി]

  You have new messages
  നമസ്കാരം, Irumozhi. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
  താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

  --മനോജ്‌ .കെ (സംവാദം) 16:05, 28 മേയ് 2013 (UTC)Reply[മറുപടി]

  നന്ദി. പക്ഷേ ഈ സാധനം ഇതുവരെ ഇവിടെ പ്രവർത്തനക്ഷമായിട്ടില്ല. ഇനി അതിനുള്ള വഴി നോക്കട്ടെ :)--മനോജ്‌ .കെ (സംവാദം) 16:19, 28 മേയ് 2013 (UTC)Reply[മറുപടി]


  സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

  Wikipedia Autopatrolled.svg

  നമസ്കാരം Irumozhi, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

  കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 07:13, 14 ജൂൺ 2013 (UTC)Reply[മറുപടി]

  സംവാദം:കണ്ണിമേറാ പ്രഭു[തിരുത്തുക]

  ഈ താൾ ഒന്നു കാണുക. സസ്നേഹം --അഖിലൻ 14:14, 7 ജൂലൈ 2013 (UTC)Reply[മറുപടി]

  വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

  If you are not able to read the below message, please click here for the English version

  Wikisangamolsavam-logo-2013.png

  നമസ്കാരം! Irumozhi

  മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
  കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

  പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

  വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

  2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

  --വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:36, 16 നവംബർ 2013 (UTC)Reply[മറുപടി]


  വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan[തിരുത്തുക]

  കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:05, 10 മാർച്ച് 2014 (UTC)Reply[മറുപടി]

  പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം[തിരുത്തുക]

  പൈനാപ്പിൾ ഗവേഷണകേന്ദ്രം വാഴക്കുളം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:59, 11 ജൂലൈ 2014 (UTC)Reply[മറുപടി]

  Rio Olympics Edit-a-thon[തിരുത്തുക]

  Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

  For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply[മറുപടി]

  വിക്കി സംഗമോത്സവം 2018[തിരുത്തുക]

  WikiSangamothsavam 2018 banner 2.svg
  നമസ്കാരം! Irumozhi,

  മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
  കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

  സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

  രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

  മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

  വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

  താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

  --വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 19:03, 15 ജനുവരി 2019 (UTC)Reply[മറുപടി]

  വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

  പ്രിയ സുഹൃത്തേ,
  അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

  വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

  കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

  [Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

  Hello,

  As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

  An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

  For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

  Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply[മറുപടി]

  തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

  സുഹൃത്തെ Irumozhi,

  വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

  ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

  സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

  നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

  ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply[മറുപടി]