സംവാദം:ശ്രീ ശ്രീ രവിശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

17 മത്തെ വയസ്സിൽ ആധുനിക ഭൗതികശാസ്ത്രത്തിൽ ബിരുദം(Advanced degree in Modern Physics) ലഭിച്ചു.പിന്നീട് കർണ്ണാടകയിലെ കുവേംബു സർ‌വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചു.

ഏത് സർവ്വകലാശാലയിൽ നിന്നാണ് ഡിഗ്രി ലഭിച്ചത്? എത്രാമത്തെ വയസ്സിലാണ് ഡോക്ടറേറ്റ് ലഭിച്ചത്?

 മംഗലാട്ട്  ►സന്ദേശങ്ങൾ  16:34, 14 ഒക്ടോബർ 2007 (UTC)

ഇതു ഇംഗ്ലീഷ് വിക്കീപീഡിയയുടെ തർജ്ജമ ആണ്‌.അവർ ഈ വിവരം നൽകിയത് ഇവിടെ നിന്നുമാണ്‌.സൈറ്റിൽ നിന്നുള്ള ഭാഗം ചുവടെ ചേർക്കുന്നു
By the age of 17, he had obtained an advanced degree in modern science and later received honorary doctorates from Kuvempu University, India and Rajiv Gandhi University of Health Sciences, India.

--അനൂപൻ 16:47, 14 ഒക്ടോബർ 2007 (UTC)

ശ്രീ ശ്രീ[തിരുത്തുക]

ശ്രീ ശ്രീ എന്നിവിടെ പറയേണ്ടതുണ്ടോ? Arayilpdas 15:12, 15 ഒക്ടോബർ 2007 (UTC)

രവിശങ്കർ എന്നു അറിയപ്പെടുന്നവർ കുറെ ഉണ്ട്.പിന്നെ ഇദ്ദേഹം അറിയപ്പെടുന്നതു തന്നെ ശ്രീ ശ്രീ രവിശങ്കർ എന്നല്ലേ? --അനൂപൻ 15:15, 15 ഒക്ടോബർ 2007 (UTC)
ഈ പേരു മാറ്റം അനാവശ്യമാണ്‌. അദ്ദേഹം അറിയപ്പെടുന്നതു തന്നെ ശ്രീ ശ്രീ രവിശങ്കർ എന്നാണ്‌.പിന്നെ ഈ വിഷയത്തിൽ ഒരു സം‌വാദം നടക്കുന്നുണ്ടല്ലോ.അതിനിടയിൽ ഉള്ള തിരക്കു പിടിച്ച ഈ തലക്കെട്ടു മാറ്റത്തിന്റെ ആവശ്യമെന്താണ്‌.ഒരു വ്യക്തി അദ്ദേഹം അറിയപ്പെടുന്ന പേരിലാണ്‌ അറിയപ്പെടേണ്ടത്.ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ തലക്കെട്ടു കാണുക വിക്കിപീഡിയയുടെ നയം മറ്റൊരു തരത്തിലാണെങ്കിൽ അതു തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു--അനൂപൻ 06:52, 21 ഒക്ടോബർ 2007 (UTC)
ഇപ്പോൾ നിലവിലുള്ള രീതി പിന്തുടരാം, നയം മാറ്റിക്കഴിഞ്ഞ് പുതിയ രീതി ആവാം. ഇംഗ്ലീഷുപീഡിയയിലും ഇതിനെ കുറിച്ച് ഒരു സംവാദം കണ്ടിരുന്നു. പല കാര്യങ്ങളിലും ഇംഗ്ലീഷ് വിക്കിയെ പിന്തുടരാൻ നമുക്കാവില്ല അവിടെ BBC (ബിബിസി) എന്നുപയോഗിക്കുമ്പോൾ നാം ബി.ബി.സി. എന്നാണുപയോഗിക്കുന്നത്. ശൈലീ പുസ്തകത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങൾ എന്ന ഉപശീർഷകത്തിൽ പറഞ്ഞതു പ്രകാരമാണ് ഇത് രവിശങ്കർ എന്ന പേരിലേക്ക് മാറ്റിയത് --സാദിക്ക്‌ ഖാലിദ്‌ 07:59, 21 ഒക്ടോബർ 2007 (UTC)

ശ്രീ ശ്രീ രവിശങ്കർ പ്രശ്നമില്ല എന്ന് തോന്നുന്നു. ശ്രീ നാരായണഗുരു എന്നൊക്കെ നമ്മൾ ഉപയോഗിക്കുന്നുണ്ടല്ലോ. അതോ നാരയണൻ എന്ന് മതിയോ. ? --ചള്ളിയാൻ ♫ ♫ 14:41, 21 ഒക്ടോബർ 2007 (UTC)

ശ്രീ എന്ന് പേരുകൾക്കൊപ്പം ബഹുമാനത്തിനുപയോഗിക്കുന്നിടത്താണ്‌ അങ്ങനെ ചേർക്കേണ്ട എന്ന് അവിടെ കൊടുത്തിരിക്കുന്നത്. അദ്ദേഹം അറിയപ്പെടുന്നതു തന്നെ ശ്രീ ശ്രീ രവിശങ്കർ എന്നല്ലേ.. ശ്രീ ശ്രീ വേണം എന്ന് അഭിപ്രായപ്പെടുന്നു..--Vssun

ഇംഗ്ലീഷ് വിക്കിപീഡിയയിലേതിനു സമാനമായി ലേഖനത്തിന്റെ പേര് രവിശങ്കർ (ഹൈന്ദവ ആധ്യാത്മികനേതാവ്) എന്നോ മറ്റോ ആക്കേണ്ടതാണ്.--Vinayaraj (സംവാദം) 07:55, 10 മാർച്ച് 2018 (UTC)

വധശ്രമം[തിരുത്തുക]

രവിശങ്കറെയല്ല പട്ടിയെയാണ് വെടിവെച്ചത് എന്നാണു കർണാടക ഡി. ജി. പി അജയ് കുമാർ സിംഗ് വാർത്തസമ്മേളനത്തിൽ പറഞ്ഞത്--Yousefmadari 17:05, 5 ജൂൺ 2010 (UTC).

പോലീസും മന്ത്രിയും വ്യത്യസ്തമായ അഭിപ്രായങ്ങളിൽ ആണ്‌ എത്തിയിരിക്കുന്നത്. എന്റെ അഭിപ്രായത്തിൽ വിക്കിപീഡിയ കൂടുതൽ ആധികാരികത ഉള്ള എൻസൈക്ലോപീഡിയാണ്. അസ്ഥിര പത്ര വാർത്തകൾ അതിന്റെ പ്രാധാന്യം കുറയാൻ കാരണമെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കീപീഡിയ പരിശോധിച്ചാൽ ഇതു മനസ്സിലാക്കാൻ കഴിയും. (Madhuprasadaol 14:35, 26 ജൂലൈ 2010 (UTC))

വ്യത്യസ്താഭിപ്രായങ്ങളുള്ള വസ്തുതകൾ ആധികാരികരികമായി തിരുത്തിയെഴുതുന്നത് നല്ലതാണ്. പക്ഷേ, വിവരങ്ങൾ അപ്പാടെ നീക്കം ചെയ്യരുതെന്നാണ് അഭിപ്രായം. --Rameshng:::Buzz me :) 15:20, 26 ജൂലൈ 2010 (UTC)

രവിശങ്കറെയല്ല പട്ടിയെയാണ് വെടിവെച്ചത് എന്നു കർണാടക ഡി. ജി. പി അജയ് കുമാർ സിംഗ് വാർത്തസമ്മേളനത്തിൽ പറഞ്ഞു എന്നു ഇവിടെ കാണുവാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ "വധശ്രമം" എന്ന തലക്കെട്ട് ഇവിടെ അനുചിതമാണ് എന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ ആധികാരികത നിലനിർത്താൻ അത് നീക്കം ചെയ്യരുതെന്നാണ് നല്ലത്‌. അസ്ഥിര പത്ര വാർത്തകൾ വിക്കിപീഡിയുടെ പ്രാധാന്യം കുറയാൻ കാരണമാകും. അല്ലെങ്കിൽ, അസ്ഥിര പത്ര വാർത്തകൾ മാറുമ്പോൾ ഇവിടെയും അതനുസരിച്ച് മാറ്റം വരുത്തുകയോ, നീക്കുകയോ ചെയ്യേണ്ടതാണ് എന്ന് തോന്നുന്നു.-Madhuprasadaol 08:38, 27 ജൂലൈ 2010 (UTC)

സംവാദം താളിലെ പരാമർശം ലേഖനത്തിലില്ലല്ലോ. ഈ വിവരങ്ങളോട് കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ കൂട്ടിച്ചേർക്കാവുന്നതാണ്. അല്ലാതെ നിലവിലുള്ള അപ്പാടെ മായ്ക്കരുത്. --സിദ്ധാർത്ഥൻ 08:47, 27 ജൂലൈ 2010 (UTC)

പേരു മാറ്റണം[തിരുത്തുക]

ഇംഗ്ലീഷിൽ Ravi Shankar (spiritual leader) എന്നാണ് ഉള്ളത്, കൂടാതെ നയം അനുസരിച്ച് ശ്രീ ചേർക്കാൻ പാടില്ല, പേര് രവിശങ്കർ (ആർട്ട് ഓഫ് ലിവിംഗ്) എന്നോ മറ്റോ ആക്കണം.--Vinayaraj (സംവാദം) 13:30, 25 ഏപ്രിൽ 2018 (UTC)

അങ്ങനെ ചെയ്യുകയല്ലേ? --ഇർഷാദ്|irshad (സംവാദം) 13:45, 1 ഒക്ടോബർ 2019 (UTC)