Jump to content

ശ്രീ ശ്രീ രവിശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രവിശങ്കർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രവിശങ്കർ (വിവക്ഷകൾ) എന്ന താൾ കാണുക. രവിശങ്കർ (വിവക്ഷകൾ)
ശ്രീ ശ്രീ രവിശങ്കർ
ജനനം (1956-05-13) മേയ് 13, 1956  (68 വയസ്സ്)
ദേശീയതഇന്ത്യൻ
സ്ഥാനപ്പേര്ശ്രീ ശ്രീ രവിശങ്കർ
വെബ്സൈറ്റ്ശ്രീശ്രീ.ഓർഗ്
ശ്രീ ശ്രീ രവിശങ്കർ

അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുമാണ്‌ ഭാരതീയനായ ശ്രീ ശ്രീ രവിശങ്കർ. ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു[1]. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്‌‌ ഇദ്ദേഹം.

5H എന്ന പ്രോഗ്രാം നടത്തുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹ്യൂമൺ വാല്യൂസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലും രവിശങ്കർ പ്രവർത്തിക്കുന്നു.

ജീവിതരേഖ

[തിരുത്തുക]

1956 മെയ് 13-ന്‌ തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് വെങ്കടരത്നം, വിശാലാക്ഷി ദമ്പതികളുടെ മകനായി ജനിച്ചു. ആദിശങ്കരൻ ജനിച്ച അതേ ദിവസം ജനിച്ചതു കൊണ്ടാണ്‌ ശങ്കർ എന്ന പേരു നൽകിയത്[1]. അദ്ദേഹത്തിന്റെ മാതാപിതാക്കളും,ജീവചരിത്രവും പറയുന്നതു പ്രകാരം നാലാമത്തെ വയസ്സിൽ തന്നെ ഭഗവത് ഗീത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു[2]. ചെറുപ്പകാലത്തു തന്നെ യോഗ അഭ്യസിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു മഹർഷി മഹേഷ് യോഗി ആണ്‌[3]. അദ്ദേഹം നേതൃത്വം നൽകുന്ന പ്രസ്ഥാനം പറയുന്നതുപ്രകാരം 17-മത്തെ വയസ്സിൽ ആധുനിക ഭൗതികശാസ്ത്രത്തിൽ ബിരുദം (Advanced degree in Modern Physics) ലഭിച്ചു. പിന്നീട് കർണ്ണാടകയിലെ കുവേംബു സർ‌വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചു[4]. 1990-കളുടേ ആദ്യപാദത്തിൽ പ്രശസ്ത സിത്താറിസ്റ്റ് ആയ രവിശങ്കറിനെ കണ്ടതിനുശേഷം ശ്രീ ശ്രീ എന്നു പേരിനോടൊപ്പം ചേർത്തു. രവിശങ്കർ തന്റെ പ്രശസ്തി അപഹരിക്കുന്നു എന്ന് പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു അത്[1].

ജീവചരിത്രപ്രകാരം 1982-ൽ 10 ദിവസത്തെ ഏകാന്തതക്കും, നിശ്ശബ്ദതക്കും ശേഷം ശങ്കർ വെളിച്ചത്തിലേക്ക് നയിക്കപ്പെടുകയും (ascended into enlightenment) സുദർശ്ശനക്രിയ എന്നൊരു താളത്തിലുള്ള ശ്വസനക്രിയാ രീതിയുമായി വരികയും ചെയ്തു[5]. 1982-ൽ കർണാടകയിലെ ഷിമോഗയിലെ തുംഗാ നദീതീരത്തു വെച്ചു നടത്തിയ ഒരു അഭിമുഖത്തിൽ ശങ്കർ സുദർശ്ശനക്രിയയെ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.

ഏതൊരു വികാരത്തിനും ശ്വസനത്തിൽ തത്തുല്യമായ ഒരു താളം ഉണ്ടെന്നും, ശ്വസനത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ അവരുടെ ശാരീരികവും ആത്മീകവുമായ താളം ലഭിക്കുമെന്നും രവിശങ്കർ വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നു[7].

സുദർശ്ശനക്രിയ പ്രചരിപ്പിക്കുന്നതിനു വേണ്ടി 1982-ൽ അദ്ദേഹം ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങി. 1997-ൽ ദലൈലാമ തുടങ്ങിയ ആത്മീയാചാര്യരുമൊത്ത്[8], ഇന്റർനാഷണൽ അസോസിയേഷ്ൻ ഫോർ ഹ്യൂമൺ വാല്യൂസ്(IAHV) എന്ന പ്രസ്ഥാനം ആരംഭിച്ചു.

മുസ്ലീം വിരുദ്ധ പ്രസ്താവന

[തിരുത്തുക]

അയോദ്ധ്യപ്രശ്നത്തിൽ മുസ്ലീം സമുദായം അവരുടെ അവകാശം ഉപേക്ഷിച്ച് മാതൃക കാണിച്ചില്ലെങ്കിൽ ഇന്ത്യയിൽ സിറിയയിലെന്നപോലെ ഒരു ആഭ്യന്തരയുദ്ധമുണ്ടായേക്കാമെന്ന് രവിശങ്കർ നടത്തിയ പ്രസ്താവനയ്ക്കെതിരെ പോലിസ് രവിശങ്കറിനെതിരെ കേസെടുക്കുകയുണ്ടായി.[9]


വധശ്രമം

[തിരുത്തുക]

2010 മേയ് 30-ന് ബാംഗ്ലൂരിലെ രവിശങ്കറിന്റെ ആശ്രമത്തിൽ ഒരു വെടിവെപ്പ് നടക്കുകയും രവിശങ്കറിന്റെ അനുയായിക്ക് വെടിയേൽക്കുകയും ചെയ്തു.[10]. എന്നാൽ ആക്രമണത്തിന്റെ ലക്ഷ്യം രവിശങ്കറായിരുന്നില്ലെന്നും ആശ്രമത്തിലെ അനുയായികൾ തമ്മിലുള്ള വഴക്കാണ് വെടിവെപ്പിൽ കലാശിച്ചതെന്നും ഇന്ത്യൻ ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി.[11].

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മവിഭൂഷൻ പുരസ്കാരം - 2016[12]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 A. Salkin, Emperor of Air Archived 2007-04-02 at the Wayback Machine., Yoga Journal, 2002
  2. WebIndia Biography
  3. Das, Shinmoy. "Sri Sri Ravi Shankar". about.com. Retrieved 2007-07-27. At an early age his father, R S V Ratnam delegated him to the care of Maharishi Mahesh Yogi, a renowned spiritual master. After attaining his degree in science, Ravi joined Maharishi's entourage, taught the Vedic pundits at Maharishi's charities, and soon became the Maharishi's favourite disciple.
  4. Sri Sri's official website
  5. S. Verughese, Lessons in Living Archived 2012-07-20 at the Wayback Machine. Life Positive
  6. A. Mahadevan Face to Face, Reader's Digest
  7. http://seattletimes.nwsource.com/html/health/2002075460_healthbreathing31.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-08-15. Retrieved 2007-10-14.
  9. https://scroll.in/latest/871458/ayodhya-dispute-sri-sri-ravi-shankar-booked-for-provocative-remarks-against-muslims
  10. "Attempt on life of Ravishankar" (in English). The Hindu. 2010 മേയ് 31. Retrieved 2010 മേയ് 31. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  11. "'വെടിവെയ്‌പ്: ശ്രീശ്രീ രവിശങ്കറായിരുന്നില്ല ലക്ഷ്യം'". മാതൃഭൂമി. 2010 മേയ് 31. Archived from the original on 2010-06-03. Retrieved 2010 മേയ് 31. {{cite news}}: Check date values in: |accessdate= and |date= (help)
  12. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
"https://ml.wikipedia.org/w/index.php?title=ശ്രീ_ശ്രീ_രവിശങ്കർ&oldid=3986527" എന്ന താളിൽനിന്ന് ശേഖരിച്ചത്