സംവാദം:വെഞ്ചാമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂരവുമായി എന്നതിനേക്കാൾ ആനയെഴുന്നള്ളിപ്പിലെ അവിഭാജ്യഘടകം എന്നല്ലേ ശരി? --Vssun 04:11, 25 മേയ് 2010 (UTC)[മറുപടി]

float--Rameshng:::Buzz me :) 04:20, 25 മേയ് 2010 (UTC)[മറുപടി]

വെഞ്ചാമരം എന്നും പറയാറില്ലേ.--ഷിജു അലക്സ് 04:39, 25 മേയ് 2010 (UTC)[മറുപടി]

വെഞ്ചാമരം എന്നുതന്നെയാണ് ഉപയോഗിക്കാറ്. വെൺചാമരം സന്ധിയിൽ വെഞ്ചാമരമായി മാറും --തച്ചന്റെ മകൻ 05:03, 25 മേയ് 2010 (UTC)[മറുപടി]

വെൺചന്ദ്രലേഖ എന്ന ഉപയോഗത്തെക്കുറിച്ച് പറയാമോ? --Vssun 06:30, 25 മേയ് 2010 (UTC)[മറുപടി]

സന്ധി വാമൊഴിയിലാണ് കൂടുക. വെൺചന്ദ്രലേഖ വാമൊഴിയിൽ വരുന്ന പദമല്ല. സാഹിത്യപ്രയോഗമാണ്. ഇങ്ങനെ അല്ലാത്ത ഉദാഹരണങ്ങളും ധാരാളം ചൂണ്ടിക്കാട്ടാം. മലയാളത്തിൽ സന്ധിയിൽ (ബാഹ്യമായ വ്യഞ്ജന-വ്യഞ്ജനസന്ധി) കാർക്കശ്യമൊന്നുമില്ല എന്നതാണ് കാരണം. പക്ഷേ, പണ്ടേ നിലവിൽ വന്ന പദങ്ങളിലെ സന്ധികൾ ഇന്ന് തുടരുന്നതാണ് രീതി. മാങ്ങയും നെന്മണിയും പിൽക്കാലവും പുഞ്ചിരിയും തൊണ്ണൂറും എണ്ണൂറും ഒക്കെ നോക്കുക; അതിൽപ്പെട്ടതാണ് വെഞ്ചാമരവും. എഴുത്തിൽ ഉപയോഗിക്കുന്നില്ലെങ്കിലും മിക്ക പദങ്ങളും ഭാഷണത്തിൽ സന്ധിനിയമങ്ങൾ പിന്തുടരുന്നത് കാണാം. മങ്കലം, പെങ്കുട്ടി എന്നൊക്കെയാണല്ലോ സാധാരണമായ ഉച്ചാരണങ്ങൾ.--തച്ചന്റെ മകൻ 05:03, 26 മേയ് 2010 (UTC)[മറുപടി]

നന്ദി. --Vssun 06:30, 26 മേയ് 2010 (UTC)[മറുപടി]
തലക്കെട്ട് വെഞ്ചാമരമാക്കി മാറ്റി. --Vssun (സംവാദം) 08:19, 22 മേയ് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വെഞ്ചാമരം&oldid=1310641" എന്ന താളിൽനിന്ന് ശേഖരിച്ചത്