സംവാദം:ളാക സെന്തോം മാർത്തോമ്മ പള്ളി, ഇടയാറന്മുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ളാക സെന്തോം മാർത്തോമ്മാ പള്ളി എന്നാണ് ഇവിടെ കൊടുത്തിരിക്കുന്നത് തലക്കെട്ട് മാറ്റുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 28 ഏപ്രിൽ 2013 (UTC)

മാറ്റണോ?[തിരുത്തുക]

ഇംഗ്ലീഷിൽ എഴുതുമ്പോൾ Laka St. Thom Marthoma Church എന്നാണ്, ഇവിടുത്തുകാർ പറഞ്ഞ് പറഞ്ഞ് അത് ലോപിച്ച് സെന്തോം ആയതാവാം. --എബിൻ: സംവാദം 19:51, 29 ഏപ്രിൽ 2013 (UTC)

എന്തായാലും മലയാളികൾ പറയുന്ന പേരല്ലേ കൊടുക്കേണ്ടത്? ലേഖനത്തിനുള്ളിൽ പൂർണ്ണനാമവും ലോപിച്ച കാര്യവും വിശദീകരിക്കുകയുമാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 03:25, 30 ഏപ്രിൽ 2013 (UTC)

Yes check.svg ശരി ചേട്ടാ മാറ്റാം, പക്ഷേ പേർ ലോപിച്ച കാര്യം ലേഖനത്തിൽ ഉൾപ്പെടുത്താൻ തക്ക പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. പണ്ടു മുതലേ അത് അങ്ങനെയാണ്. ഒരു പക്ഷേ പറയാനുള്ള എളുപ്പത്തിനുവേണ്ടി അത് മനഃപൂർവം അങ്ങനെയാക്കിയതാവാം. എബിൻ: സംവാദം 07:01, 30 ഏപ്രിൽ 2013 (UTC)

സാധു കൊച്ചുകുഞ്ഞുപദേശി ഈ ഇടവകക്കാരനാണ് എന്നു കരുതുന്നു. അങ്ങനെയെങ്കിൽ ആ വിവരവും ലേഖനത്തിൽ ഉൾപ്പെടുത്താമല്ലോ? ---ജോൺ സി. (സംവാദം) 08:07, 30 ഏപ്രിൽ 2013 (UTC)

അതെ, ചെയ്യാം എബിൻ: സംവാദം 08:42, 30 ഏപ്രിൽ 2013 (UTC)

അവലംബങ്ങൾ[തിരുത്തുക]

എബിൻ, ഇപ്പോൾ നൽകിയിരിക്കുന്ന അവലംബങ്ങൾ ലേഖനത്തിലെ ഏതെങ്കിലും വരികളുമായി ലിങ്ക് ചെയ്യുന്നത് നല്ലതായിരിക്കും. ഉദാഹരണത്തിന്ന് "ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ" തുടങ്ങിയ വരികളുമായി. അല്ലെങ്കിൽ സ്ഥാപകവർഷവുമായി ---ജോൺ സി. (സംവാദം) 08:12, 30 ഏപ്രിൽ 2013 (UTC)

പള്ളിയുടെ വെബ്സൈറ്റ് അവലംബമായി കൊടുത്താൽ മതിയാകുമോ, ഇപ്പോൾ കൊടുത്തിരിക്കുന്ന അവലംബങ്ങൾ എല്ലാവർക്കും പ്രാപ്യമല്ലല്ലോ? എബിൻ: സംവാദം 08:42, 30 ഏപ്രിൽ 2013 (UTC)

ഓൺലൈനിലുള്ളവ ഉണ്ടെങ്കിൽ അവ നൽകാം. ഇല്ലാത്ത പക്ഷം ഇപ്പോഴുള്ളതു പോലെയുള്ള ഓഫ്‌ലൈൻ അവലംബങ്ങൾ തന്നെ ഉപയോഗിക്കാം. ലേഖനത്തിലെ വരികളുമായി ഒരു കണക്ഷൻ കൊടുത്തിട്ടാൽ മാത്രം മതിയാകും. --ജോൺ സി. (സംവാദം) 09:03, 30 ഏപ്രിൽ 2013 (UTC)

Yes check.svg ചെയ്തു എബിൻ: സംവാദം 09:40, 30 ഏപ്രിൽ 2013 (UTC)