സംവാദം:ലൈനസ് പോളിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലിനസ് എന്നല്ല, ലൈനസ് എന്നാണ് --നിതിൻ തിലക് | Nithin Thilak (സംവാദം) 09:29, 1 ജനുവരി 2013 (UTC)

പോളിങ് എന്നല്ലേ വേണ്ടത്? ബിനു (സംവാദം) 09:46, 1 ജനുവരി 2013 (UTC)

Yes check.svg മുകളിൽ പറഞ്ഞ എല്ലാ കോമ്പിനേഷനുകളിൽ നിന്നും ഈ താളിലേക്ക് തിരിച്ചു വിടൽ നൽകിയിട്ടുണ്ട് - Hrishi (സംവാദം) 10:11, 1 ജനുവരി 2013 (UTC)

തിരിച്ചുവിടൽ താൾ മതിയോ സർജി? ഒരാളുടെ പേരല്ലെ? പേജിൽ ശരിയായ നാമം കൊടുക്കണ്ടെ?--നിതിൻ തിലക് | Nithin Thilak (സംവാദം) 13:38, 1 ജനുവരി 2013 (UTC)

ഇംഗ്ലീഷ് പേരല്ലേ മലയാളത്തിൽ പലരീതിയിലും ഉച്ചരിച്ചു എന്നു വരാം , ഒരു ഉപയോക്താവ് ഏതു രീതിയിൽ തിരഞ്ഞാലും ശരിയായ ലേഖനത്തിൽ എത്തുക എന്നതാണ് തിരിച്ചു വിടലിന്റെ ലക്ഷ്യം. കൂടാതെ ലിനസ് എന്നല്ല ലൈനസ് എന്നാണ് എന്ന് ഉറപ്പിച്ചു പറയാൻ അവലംബം എന്തെങ്കിലും ഉണ്ടോ? , ഇതേ സ്പെല്ലിങ്ങ് ഉള്ള Linus Torvalds ന്റെ പേര് ലിനസ് എന്നാണ് ഉച്ചരിക്കുക ( file:Sv-Linus_Torvalds.ogg ) എന്നും ഓർക്കുക - Hrishi (സംവാദം) 16:16, 1 ജനുവരി 2013 (UTC)

താങ്കൾ പറയുന്നതാവാം ശരി. പക്ഷെ ഞാൻ കണ്ട Linus എന്ന് പേരുള്ള എല്ലാ അമേരിക്കൻ സീരിയൽ, സിനിമ കഥാപാത്രങ്ങളെയും വിളിച്ചിരുന്നത് ലൈനസ് എന്നാണ്. ഉദാഹരണത്തിന് ഓഷ്യൻസ് ഇലവനിനെ മാറ്റ് ഡാമന്റെ കഥാപാത്രം.--നിതിൻ തിലക് | Nithin Thilak (സംവാദം) 16:53, 1 ജനുവരി 2013 (UTC)

അമേരിക്കക്കാരനായ Linus Paulingന്റെ ഉച്ചാരണം ലൈനസ് പോളിങ് ആണെന്ന് നിസ്സംശയം പറയാം. ഇത് കാണുക ടോർവാൾഡ് ഫിന്നിഷ് ആണ്. ഫിൻലൻഡിൽ മാത്രമാണ് ലിനസ് എന്ന് പറയുന്നത്. ഇതിലെ Notes എന്ന ഭാഗം നോക്കൂ.--നിതിൻ തിലക് | Nithin Thilak (സംവാദം) 17:16, 1 ജനുവരി 2013 (UTC)

ലിനസ് എന്നാണ് പൊതുവേ കേട്ടവരുന്നതെങ്കിലും നിതിന്റെ വാദം ശരിയാണെന്ന് തോന്നുന്നു. ലിനസ് എന്ന തിരിച്ചുവിടൽ താൾ നിലനിറുത്തി, ലേഖനത്തിന്റെ തലക്കെട്ടും, ലേഖനഭാഗങ്ങളിലെ എഴുത്തും ലൈനസ് എന്ന് മാറ്റുന്നതാണ് ഉചിതമെന്ന് കരുതുന്നു. --Adv.tksujith (സംവാദം) 17:55, 1 ജനുവരി 2013 (UTC)
ലേഖനത്തിൽ മാറ്റിയിട്ടുണ്ട്. ലൈനസ് പോളിംഗ് എന്ന തിരിച്ചുവിടൽ താൾ നിലവിലുള്ളതിനാൽ ആദ്യം അത് മായ്ചതിനു ശേഷമേ തലക്കെട്ട് മാറ്റാൻ പറ്റുള്ളൂ. കാര്യനിർവഹകരാരെങ്കിലും ഇതു ചെയ്യും എന്നു കരുതാം - Hrishi (സംവാദം) 18:42, 1 ജനുവരി 2013 (UTC)
Yes check.svg തലക്കെട്ട് ലൈനസ് പോളിംഗ് എന്നാക്കി -- റസിമാൻ ടി വി 18:46, 1 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ലൈനസ്_പോളിംഗ്&oldid=1572056" എന്ന താളിൽനിന്ന് ശേഖരിച്ചത്