സംവാദം:യൂദാ ശ്ലീഹാ
നൊവേന
[തിരുത്തുക]യൂദാശ്ലീഹായുടെ നൊവേന ഈ താളിൽ ചേർക്കാൻ ഉചിതമാണോ? ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട് എന്നു ഈ ഉപയോക്താവ് പറഞ്ഞിരിക്കുന്നു. നമുക്കു വേണോ?--റോജി പാലാ (സംവാദം) 12:08, 30 മേയ് 2013 (UTC)
- യൂദാശ്ലീഹ എന്ന കത്തോലിക്കാ സഭയിലെ വിശുദ്ധനെ കുറിച്ചുള്ള ലേഖനം എന്ന നിലയിൽ യൂദാശ്ലീഹായുടെ നൊവേന ഈ താളിൽ ചേർക്കുന്നതിൽ തെറ്റില്ലെന്നാണു ഞാൻ കരുതുന്നത്.
"യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാസ്." എന്നതിന് അവലംബം ഒന്നും കൊടുത്തിട്ടില്ല. വിശുദ്ധ യൗസേപ്പിന്റെ സഹോദരനായിരുന്ന അൽഫേയൂസിന്റെ പുത്രനും യേശുവിന്റെ സമപ്രായക്കാരനുമായിരുന്നു യൂദാശ്ലീഹ എന്നു കത്തോലിക്ക സഭയിലെ മിസ്റ്റിക്കുകളിൽ ഒരാളായ മരിയ വാൾത്തോർത്തയ്ക്കു യേശുവിൽ നിന്നു ലഭിച്ച ദർശനങ്ങളുടെ സമാഹാരം എന്നു കത്തോലിക്കർ വിശ്വസിക്കുന്ന ദൈവമനുഷ്യന്റെ സ്നേഹഗീത (Poem of the Man God - ഇപ്പോൾ Gospel As It Was Revealed to Me എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.) എന്ന പുസ്തകത്തിൽ പറയുന്നു. അൽഫേയൂസിൻറെ ഭാര്യയുടെ പേരും മറിയം എന്നാണെന്നും ഈ മറിയവും യേശു ക്രൂശിതനായപ്പോൾ കുരിശിൻ ചുവട്ടിൽ സന്നിഹിതയായിരുന്നെന്നും ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ കാണാം. -- Jose Arukatty|ജോസ് ആറുകാട്ടി 17:25, 30 മേയ് 2013 (UTC)
- മറ്റ് അപ്പോസ്തലന്മാരെപ്പോലെ ഇദ്ദേഹത്തെയും എല്ലാ സഭകളും വിശുദ്ധനായി കണക്കാക്കുന്നു. പല സഭകളും ഇദ്ദേഹത്തെ മധ്യസ്ഥനായി അംഗീകരിക്കുന്നുമുണ്ട്. ഇനി നോവേന ചേർക്കുന്ന കാര്യത്തിൽ, അതുകൊണ്ട് വിജ്ഞാനകോശപരമായ എന്തെങ്കിലും മെച്ചമുണ്ടാകുമെന്ന് അഭിപ്രായമില്ല. 'അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥൻ' എന്ന പരാമർശം ചേർക്കുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെപറ്റി പല അഭിപ്രായങ്ങളുള്ളതിൽ ഒന്നു തന്നെയാണ് മുകളിൽ ചേർക്കപ്പെട്ടിരിക്കുന്നത്. ---ജോൺ സി. (സംവാദം) 13:32, 1 ജൂൺ 2013 (UTC)