സംവാദം:മേരി ജോൺ കൂത്താട്ടുകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


"വിവാഹജീവിതം വേണ്ടെന്നുവച്ച് മഠത്തിൽ ചേർന്നു. അതോടെ വീട്ടുകാർ തള്ളിക്കളഞ്ഞ അവർക്ക് ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു" എന്നെഴുതിയിരിക്കുന്നതിൽ രണ്ടുപേരുടെ കഥ കെട്ടുപിണഞ്ഞിട്ടില്ലേ? വിവാഹജീവിതം വേണ്ടെന്നുവച്ചു മഠത്തിൽ ചേർന്നത് മേരി ജോൺ കൂത്താട്ടുകുളത്തിന്റെ കാര്യത്തിൽ ശരിയാവുമോ? അതു "സിസ്റ്റർ മേരി ബെനീഞ്ഞ" എന്നറിയപ്പെടുന്ന മേരി ജോൺ തോട്ടത്തിന്റെ കാര്യമല്ലേ? ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാനാണ് മേരി ജോൺ കൂത്താട്ടുകുളം വീടുവിട്ടത്, മഠത്തിൽ ചേരാനല്ല. മഠത്തിൽ ചേരാൻ വീടുവിട്ടെങ്കിൽ, പിന്നെ വീട്ടുകാർ ഉപേക്ഷിക്കുകയും മറ്റൊരുവീട്ടിൽ അഭയം തേടുകയും മറ്റും ചെയ്യുന്ന കാര്യം വരുകയില്ലല്ലോ.ജോർജുകുട്ടി (സംവാദം) 01:48, 28 മാർച്ച് 2013 (UTC)Reply[reply]

കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ? പുസ്തകത്തിലെ പരാമർശം അപ്പടി ചേർത്തതാണ്. ഉചിതമായി തിരുത്തുമോ ?--Fotokannan (സംവാദം) 01:53, 28 മാർച്ച് 2013 (UTC)Reply[reply]


ഈ ലിങ്കു നോക്കി ഞാൻ ഒന്നു തിരുത്തിയിട്ടുണ്ട്. അതിൽ, "വിവാഹജീവിതം വേണ്ടെന്നുവച്ച് മഠത്തിൽ ചേർന്നശേഷം അതിന്റെ പരിമിതികളോട് പടപൊരുതി കവിതയെഴുതിയ മേരിജോൺ തോട്ടം" എന്നു പറഞ്ഞിരിക്കുന്നത് മേരി ജോൺ കൂത്താട്ടുകുളത്തിന്റെ കാര്യമല്ല, സിസ്റ്റർ മേരി ബെനീഞ്ഞയുടെ കാര്യമാണ്.ജോർജുകുട്ടി (സംവാദം) 02:02, 28 മാർച്ച് 2013 (UTC)Reply[reply]

ആശയക്കുഴപ്പം ഒഴിവാക്കാൻ 'Distinguish'/'For' ഫലകങ്ങൾ രണ്ടു ലേഖനങ്ങളിലും ചേർക്കുന്നു. ---ജോൺ സി. (സംവാദം) 01:06, 11 മേയ് 2013 (UTC)Reply[reply]