സംവാദം:മേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളികൾ ഇന്നത്തെ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയവർ ആണെന്നും മലയാളം തമിഴിൽ നിന്നുണ്ടായതാണെന്നുമുള്ള വാദത്തിനു ഉപോദ്ബലകമായ ദൃഷ്ടാന്തമായി പലരും ഇതു ചൂണ്ടിക്കാണിക്കുന്നു. ഇതിനെ ചിലരുടെ മാത്രം കണ്ടെത്തലുകളായി മാത്രമേ കാണാനാകൂ.

എന്റെ വീക്ഷണം.

മേക്ക് → മേൽക്ക് - സൂര്യനു മേലെയുള്ള ദിക്ക്. സൂര്യൻ പടിഞ്ഞാറാണല്ലോ അസ്തമിക്കുന്നത്. സൂര്യനെ ഭൂമിയിൽനിന്ന് നോക്കുന്ന നിരീക്ഷകന് സൂര്യനു മുകളിൽ പടിഞ്ഞാറ് വരുന്നതായി തോന്നുന്നു.

കിഴക്ക് → കീഴ്ക്ക് - സൂര്യനു കീഴിലുള്ള ദിക്ക്. സൂര്യനെ ഭൂമിയിൽനിന്ന് നോക്കുന്ന നിരീക്ഷകന് സൂര്യനു താഴെ കിഴക്കു പോകുന്നതായി തോന്നുന്നു.

ഇതിനു സമാനമായ പദങ്ങൾ തമിഴിലും ഉണ്ടായിരിക്കുമല്ലോ. അപ്പോൾ നമുക്ക് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ കുടിയേറിയവരാണ് തമിഴരെന്നും പറയാമല്ലോ.--അനൂപ് മനക്കലാത്ത് (സംവാദം) 06:21, 23 നവംബർ 2012 (UTC)

വിക്കിനിഘണ്ടുവിൽനിന്നും കിട്ടിയ ഉള്ളടക്കമാണ്. കണ്ടെത്തലാണെന്ന് തോന്നുന്നെങ്കിൽ ലേഖനം മാറ്റിയെഴുതുകയോ നീക്കം ചെയ്യുകയോ ആകാം. --Vssun (സംവാദം) 11:26, 23 നവംബർ 2012 (UTC)
പൂർവ്വം (കിഴക്കു് / മുമ്പത്തേതു്), പശ്ചിമം (പടിഞ്ഞാറു് / പിന്നീടു നടന്നതു്) എന്നിവയുമായി താരതമ്യം ചെയ്തു നോക്കുക. ആദ്യം നടന്നതിനു മേലെ നടക്കുന്നതാണു് മേൽക്ക് (അനന്തരം). അങ്ങനെയാണു് ഈ വാക്കു് ഉപയോഗത്തിലായതു്.
കിഴക്കു് എന്ന വാക്കു് തമിഴിൽ നിന്നും വന്നതാണു്. സൂര്യൻ 'കിളിർക്കുന്ന' (മുളച്ചു പൊങ്ങുന്ന) ദിക്കാണു് കിളക്കു്. ഞായർ (സൂര്യൻ) പടിയുന്ന (ഉറങ്ങാൻ കിടക്കുന്ന) ദിക്കു പടിഞ്ഞായറും.
മുകളിൽ സൂചിപ്പിച്ച തമിഴ്നാട്ടു കുടിയേറ്റത്തിനു് ഇതൊരിക്കലും ഒരു ദൃഷ്ടാന്തമല്ല.ആ വരികൾ നീക്കം ചെയ്യേണ്ടതുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 13:07, 24 നവംബർ 2012 (UTC)
ഇതൊന്ന് നോക്കുക -- റസിമാൻ ടി വി 14:21, 24 നവംബർ 2012 (UTC)
ഇവിടെയും ഈ അഭിപ്രായം കാണാം -- റസിമാൻ ടി വി 14:27, 24 നവംബർ 2012 (UTC)

റോബർട്ട് കാൾഡ്വെൽ-ന്റേതാണ് മേക്കിനെ മുന്നിർത്തിയുള്ള ഈ ഉപനിവേശവാദം.പിന്നീട് പലരും അതേറ്റു പിടിച്ചു എന്നുമാത്രം.ആ വാദം നിരാസ്പദമാണെന്ന് ചൂണ്ടിക്കാട്ടിയവരിൽ പ്രമുഖൻ ടി.ബി.വേണുഗോപാലപ്പണിക്കരും.ഇവരൊന്നും ആരോചിലരല്ല. ബിനു (സംവാദം) 10:59, 25 നവംബർ 2012 (UTC)

എന്തായാലും ഇങ്ങനെ ഒരു വാദമുള്ള കാര്യം ലേഖനത്തിൽ കൊടുക്കാമല്ലോ. വാദം തെറ്റാണെന്ന് പറഞ്ഞവരുടെ കാര്യവും അവലംബസഹിതം ചേർക്കാം -- റസിമാൻ ടി വി 11:32, 25 നവംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മേക്ക്&oldid=1496578" എന്ന താളിൽനിന്ന് ശേഖരിച്ചത്