ടി.ബി. വേണുഗോപാലപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ വേണുഗോപാലപണിക്കർ 1945 ഓഗസ്റ്റ് 2-നു് വടക്കൻ പരവൂരിനടുത്ത് ഏഴിക്കരയിൽ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേൽ മീനാക്ഷിക്കുഞ്ഞമ്മയുടേയും 8 മക്കളിൽ ഇളയവനായി ജനിച്ചു.[1]


മഹാരാജാസ് കോളേജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും (1966) അണ്ണാമലൈ സർവ്വകലാശാലയിൽനിന്നു് മലയാളത്തിൽ എം.എ. ബിരുദവും (1968) എടുത്തു. തുടർന്നു് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാർ അഴിക്കോടിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമർശനാത്മകപഠനം (A critical study of pitika of Keralapanineeyam) എന്ന പ്രബന്ധത്തിനു് 1981-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.[1]

1971-ൽ മദ്രാസ് സർവ്വകലാശാലയിൽ ഉപഗവേഷകനായി ജോലിയിൽ പ്രവേശിച്ചു. 1973 ജനുവരി 4-നു് കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകൻ. 2003-2005 കാലത്ത് അവിടത്തെ വകുപ്പദ്ധ്യക്ഷൻ. കണ്ണൂർ യൂണിവേയ്സിറ്റിയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ തലവനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1][2]

രചനകൾ[തിരുത്തുക]

  1. . സ്വനമണ്ഡലം (1981)
  2. . നോം ചോസ്കി (1987)
  3. . ഭാഷാർത്ഥം (1998)
  4. . വാക്കിന്റെ വഴികൾ (1999)
  5. . ലീലാതിലകം: സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയിൽ (എസ്.വി. ഷണ്മുഖം - തമിൾ) വിവർത്തനം (1995)
  6. . കൂനൻ തോപ്പ് (തോപ്പിൽ മുഹമ്മദ് മീരാൻ - തമിഴ്) വിവർത്തനം (2003)

ഭാഷാർത്ഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. (2000).[3] വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷയ്ക്ക് ലഭിച്ചു.[1][3]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Bh\=aṣ\=al\=okaṃ. DC Books. 2006. ISBN 9788126411986. ശേഖരിച്ചത് 10 June, 2013. Check date values in: |accessdate= (help)
  2. ദി ഹിന്ദു, പത്രവാർത്ത
  3. 3.0 3.1 ചിന്ത.കോം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]