സംവാദം:ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി. എസ്. ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സഭയുടെ പിറവി പ്രഖ്യാപിച്ചപ്പോൾ ഭാരതം സ്വാതന്ത്യ്രവായു ശ്വസിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ - വിക്കിയിൽ ഇങ്ങനെയൊക്കെ എഴുതാമോ?--Subeesh Talk‍ 12:59, 22 ഏപ്രിൽ 2009 (UTC)[മറുപടി]

വൃത്തിയാക്കാം. --Vssun (സംവാദം) 03:57, 14 ഡിസംബർ 2011 (UTC)[മറുപടി]

സഭയുടെ ഇന്ത്യയിലെയും കേരളത്തിലേയും പ്രാതിനിധ്യം, പള്ളികളുടെ എണ്ണം, അവ എവിടെയൊക്കെ വ്യാപിച്ചിരിക്കുന്നു, അംഗങ്ങൾ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്ന ഏതെങ്കിലും പോക്കറ്റുകൾ തുടങ്ങിയവയോക്കെ ചേർക്കുന്നത് ലേഖനം കൂടുതൽ നന്നാക്കാൻ സഹായിക്കും. --Vssun (സംവാദം) 04:08, 14 ഡിസംബർ 2011 (UTC)[മറുപടി]

പള്ളികളുടെ എണ്ണത്തിനു പുറമേ Diocess-കളുടെ എണ്ണം, കേരളത്തിലുള്ളവയുടെ പേരുകൾ തുടങ്ങിയവ ചേർത്തിട്ടുണ്ട്. ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)[മറുപടി]

float --Vssun (സംവാദം) 18:41, 17 ഡിസംബർ 2011 (UTC)[മറുപടി]

ചരിത്രം[തിരുത്തുക]

"ചരിത്രപരമായി എപ്പിസ്കോപ്പസി (സഭാഭരണത്തിൽ ബിഷപിന്റെ തസ്തിക)" എന്ന വാചകത്തിൽ ചരിത്രപരമായി എന്ന വാക്കിന്റെ പ്രസക്തിയെന്താണ്? --Vssun (സംവാദം) 02:58, 15 ഡിസംബർ 2011 (UTC)[മറുപടി]

ഇതിന്റെ ഉത്തരം ലേഖനത്തിൽനിന്നു തന്നെ കിട്ടി. --Vssun (സംവാദം) 03:10, 15 ഡിസംബർ 2011 (UTC)[മറുപടി]

ഘടകസഭകൾ[തിരുത്തുക]

  • രൂപീകരിക്കപ്പെട്ടപ്പോഴുണ്ടായിരുന്ന ഘടകസഭകളിൽ ഏതിലൊക്കെ ബിഷപ്പ് സംവിധാനം ഉണ്ടായിരുന്നു/ഇല്ലായിരുന്നു എന്ന കാര്യം ലേഖനത്തിൽ കുറിപ്പായി ചേർക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 03:06, 15 ഡിസംബർ 2011 (UTC)[മറുപടി]
ആംഗ്ലിക്കൻ സഭയിൽ മാത്രമായിരുന്നു ഈ സംവിധാനമുണ്ടായിരുന്നത്. ലേഖനത്തിൽ ഇതു അവലംബമടക്കം ചേർത്തിട്ടുണ്ട്. ---Johnchacks (സംവാദം) 10:23, 17 ഡിസംബർ 2011 (UTC)[മറുപടി]
float --Vssun (സംവാദം) 14:02, 17 ഡിസംബർ 2011 (UTC)[മറുപടി]
ഏകദേശം ശരിയാക്കിയിട്ടുണ്ട്. ബാപ്റ്റിസ്റ്റ് സഭ പിന്നീട് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയിൽ ലയിച്ചുവെന്ന് ഇംഗ്ലീഷ് വിക്കിയിൽ നിന്നു മനസിലാക്കുന്നു. ----Johnchacks (സംവാദം) 10:23, 17 ഡിസംബർ 2011 (UTC)[മറുപടി]
ബാപ്റ്റിസ്റ്റിന്റെ കാര്യം ആമുഖത്തിൽക്കൂടി ചേർക്കാമായിരുന്നില്ലേ? --Vssun (സംവാദം) 14:02, 17 ഡിസംബർ 2011 (UTC)[മറുപടി]

In the 1990s, a small number of Baptist and Pentecostal churches also joined the union എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ നൽകിയിരിക്കുന്നത്. പക്ഷേ അവലംബമാക്കിയിരിക്കുന്ന കണ്ണി ഇപ്പോൾ ലഭ്യമല്ല. അതിനാലാണ് ആമുഖത്തിൽ ചേർക്കാതിരുന്നത് ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)[മറുപടി]

ഔദ്യോഗികസൈറ്റിൽ ഒരു പരാമർശവുമില്ലാത്തതിനാൽ അത് ഒഴിവാക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. --Vssun (സംവാദം) 18:40, 17 ഡിസംബർ 2011 (UTC)[മറുപടി]
checkY ചെയ്തു ----Johnchacks (സംവാദം) 15:19, 18 ഡിസംബർ 2011 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഇന്ത്യയിലെ ക്രൈസ്തവസഭകളെ, കേരളത്തിലെ എന്നു മാത്രമാക്കി ഒതുക്കേണ്ടതുണ്ടോ? പല സഭകൾക്കും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിശ്വാസികളും പ്രചാരണപ്രവർത്തനങ്ങളുമില്ലേ? --Vssun (സംവാദം) 01:53, 16 ഡിസംബർ 2011 (UTC)[മറുപടി]

വിശ്വാസികൾ/അനുയായികൾ[തിരുത്തുക]

@ഈ മാറ്റത്തെക്കുറിച്ച്

സഭയെ സംബന്ധിച്ചിടത്തോളം അനുയായികൾ എന്ന വാക്കാണ് യോജിക്കുക എന്നു കരുതുന്നു. വിശ്വാസം മൊത്തമായും ക്രൈസ്തവമല്ലേ? --Vssun (സംവാദം) 02:26, 16 ഡിസംബർ 2011 (UTC)[മറുപടി]

പാർട്ടികളോടൊപ്പം പ്രവർത്തകരും സഭകളോടൊപ്പം വിശ്വാസികളും സമുദായങ്ങളോടൊപ്പം അംഗങ്ങളും വ്യക്തികളോടൊപ്പം അനുയായികളും എന്ന ധാരണയിൽ നടത്തിയ മാറ്റമാണ്. വിശ്വാസങ്ങളിലും വ്യത്യാസങ്ങളുണ്ടല്ലോ? - മരിച്ചു പോയവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, മദ്ധ്യസ്ഥരുടെ അവശ്യകത, കുമ്പസാരം, പൗരോഹിത്യം തുടങ്ങിയ അനേക വിഷയങ്ങളിൽ.... .എന്നിരിക്കിലും ഇതിലേതു പദമാണ് നല്ലതെന്ന് തോന്നുന്നത്, അത് ഉപയോഗിച്ചു കൊള്ളുക :) --Johnchacks (സംവാദം) 02:54, 16 ഡിസംബർ 2011 (UTC)[മറുപടി]
float --Vssun (സംവാദം) 03:00, 16 ഡിസംബർ 2011 (UTC)[മറുപടി]

ഒരു പക്ഷേ, 'അംഗങ്ങൾ' ആവാം വിക്കിയിലുപയോഗിക്കുവാൻ കൂടുതൽ അനുയോജ്യമായ പദം. തിരുത്ത് ചേർക്കുന്നു ---Johnchacks (സംവാദം) 06:38, 16 ഡിസംബർ 2011 (UTC)[മറുപടി]

അവലംബം[തിരുത്തുക]

എപ്പിസ്കോപ്പലായതും അല്ലാത്തതുമായ സഭകൾ ചേർന്ന് ഒരു സംയുക്ത എപ്പിസ്കോപ്പൽ സഭക്ക് രൂപം നൽകപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു.

ഇതിനു നൽകിയിരിക്കുന്ന അവലംബം, പ്രഥമമാണ്. ഇത്തരം പ്രസ്താവനകൾക്ക് ദ്വീതീയാവലംബം കൂടുതൽ വിശ്വാസ്യത നൽകും. --Vssun (സംവാദം) 13:54, 17 ഡിസംബർ 2011 (UTC) [മറുപടി]

ഇത് സി.എസ്.ഐയുടെ സൈറ്റാണെന്നാണ് കരുതിയത്. ക്ഷമിക്കുക. --Vssun (സംവാദം) 13:57, 17 ഡിസംബർ 2011 (UTC)[മറുപടി]

മാത്രമല്ല, അവിടെ Assertive ആയി നൽകിയിരിക്കുന്ന വിവരം 'കരുതപ്പെടുന്നു' എന്ന് മയപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)[മറുപടി]

float --Vssun (സംവാദം) 18:30, 17 ഡിസംബർ 2011 (UTC)[മറുപടി]

ബഹുമാനസൂചകങ്ങൾ[തിരുത്തുക]

മോസ്റ്റ് റെവറന്റ് പോലുള്ള സൂചകങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കേണ്ടതുണ്ടോ? --Vssun (സംവാദം) 14:03, 17 ഡിസംബർ 2011 (UTC)[മറുപടി]

ലേഖനത്തിലുള്ള മോസ്റ്റ്. റവ. പരാമർശം ഒഴിവാക്കുന്നു. ഇൻഫോബോക്സിൽ മോസ്റ്റ് റവറന്റ് എന്നുപയോഗിക്കുന്നതിൽ തെറ്റുകാണുന്നില്ല. അതു സഭയിലെ പ്രധാന ബിഷപ്പിന്റെ Title എങ്ങനെയാണെന്നു മനസ്സിലാകാൻ സഹായകമാകുമെന്ന് കരുതുന്നു. ---Johnchacks (സംവാദം) 15:53, 17 ഡിസംബർ 2011 (UTC)[മറുപടി]
float--Vssun (സംവാദം) 17:07, 17 ഡിസംബർ 2011 (UTC)[മറുപടി]