എപ്പിസ്കോപ്പൽ സഭകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എപ്പിസ്കോപ്പസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എപ്പിസ്കോപ്പന്മാർ അപ്പോസ്തോല സ്ഥാനത്തിരുന്ന് നയിക്കുന്ന ക്രൈസ്തവസഭകളെ എപ്പിസ്കോപ്പൽ സഭകൾ എന്നറിയപ്പെടുന്നു. എപ്പിസ്കോപ്പന്മാരുടെ കൈവെയ്പ്പിലൂടെ അപ്പോസ്തലിക പിന്തുടർച്ച നില നിൽക്കുന്നു എന്ന് ഈ സഭകൾ വിശ്വസിക്കുന്നു.

കേരളത്തിൽ ബിഷപ്പ്(എപ്പിസ്ക്കോപ്പാ അഥവാ മെത്രാൻ) സ്ഥാനം ഉള്ള സഭകളായ കത്തോലിക്കാ സഭകൾ,ഓർത്തഡോൿസ്‌-യാക്കോബായ സഭകൾ, മാർത്തോമ്മാ സഭ, സി.എസ്.ഐ, തൊഴിയൂർ സഭ, കൽദായ സഭ,മലങ്കര ഇവാഞ്ചലിക്കൽ സഭ ,തുടങ്ങിയവ എല്ലാം എപ്പിസ്കോപ്പൽ സഭകളാണ്.

ചില എപ്പിസ്കോപ്പൽ സഭകൾ അവരുടെ ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു.ഈ സുന്നഹദോസുകളാണ് വിശ്വാസം,ശിക്ഷണം,പട്ടത്വം തുടങ്ങിയവയിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്.

"https://ml.wikipedia.org/w/index.php?title=എപ്പിസ്കോപ്പൽ_സഭകൾ&oldid=3707684" എന്ന താളിൽനിന്ന് ശേഖരിച്ചത്