സംവാദം:കേരള നിയമസഭാ തെരഞ്ഞെടുപ്പ് (2011) ഫലങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദങ്ങൾ[തിരുത്തുക]

ഇത് ജില്ലാതലത്തിൽ തരം തിരിക്കുന്നതാണു് നല്ലത്. വിക്കിപീഡിയ ഒരു സംഭരണി അല്ല എന്ന മാനദണ്ഡം അടിസ്ഥാനമാക്കി ചില കാര്യങ്ങൾ ഒഴിവാക്കാം എന്ന് തോന്നുന്നു. --ഷിജു അലക്സ് 16:26, 6 ഏപ്രിൽ 2011 (UTC)[മറുപടി]

ഇവിടെ നടന്ന ഒരു ചർച്ചയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു താൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ഓരോ മണ്ഡലത്തിലെയും ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ രേഖപ്പെടുത്തി വെക്കുന്നതിൽ തെറ്റില്ല. ഇതിലെ എല്ലാ വിവരങ്ങളും വിജ്ഞാനകോശത്തിന്റെ രീതിയിൽ തന്നെ ആണെന്നാണ് ഞാൻ കരുതുന്നത്. അതിനെ ജില്ലാ അടിസ്ഥാനത്തിൽ തരം തിരിക്കുക എന്ന ആശയത്തോട് യോജിക്കുന്നു. --Anoopan| അനൂപൻ 17:45, 6 ഏപ്രിൽ 2011 (UTC)[മറുപടി]
പക്ഷേ പഞ്ചായത്ത് തലത്തിൽ ഇത് എത്രത്തോളം പ്രാവർത്തികമാകും........... അതായത് ആകെ പോൾ ചെയ്ത് വോട്ടുകൾ, ജയിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകൾ എന്നിങ്ങനെ?? --സുഗീഷ് 16:02, 7 ഏപ്രിൽ 2011 (UTC)[മറുപടി]

പഞ്ചായത്ത് തലത്തിലെ വോട്ടുകൾ നൽകുന്നില്ല. ഓരോ മണ്ഡലത്തിലും ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളും ഓരോ സ്ഥാനാർത്ഥിക്കും മൊത്തമായി ലഭിച്ച വോട്ടുകളും മാത്രമേ നൽകുന്നുള്ളൂ. --Tgsurendran 16:23, 7 ഏപ്രിൽ 2011 (UTC)--Tgsurendran 16:23, 7 ഏപ്രിൽ 2011 (UTC)