സംവാദം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൈതൺ സഹായം, എല്ലാ മണ്ഡലങ്ങളും ചേർത്തു... ജില്ലകൾ ചിലത് ചേർക്കാനുണ്ട്.. ജില്ലകൾ കൊടുത്തിരിക്കുന്നത് വെരിഫൈ ചെയ്യണം.... സജിത്ത് വി കെ 11:48, 2 മാർച്ച് 2007 (UTC)

ഈ പട്ടികയിൽ വേറെ എന്തൊക്കെ കോളങ്ങൾ ചേർക്കാം? പരമാവധി 3-4 കോളം കൂടി ചേർക്കാനുള്ള വകുപ്പുണ്ട്--Shiju Alex|ഷിജു അലക്സ് 15:47, 29 ഓഗസ്റ്റ്‌ 2008 (UTC)

ഇപ്പോഴത്തെ സാമാജികരെ കൂടി കയറ്റിയാലോ? --ജ്യോതിസ് 15:59, 29 ഓഗസ്റ്റ്‌ 2008 (UTC)

ആകെ വോട്ടുകൾ, ഇപ്പോഴത്തെ എം. എൽ. എ , പാർട്ടി എന്നിവയായാലോ? --ഷാജി 16:39, 29 ഓഗസ്റ്റ്‌ 2008 (UTC)

ഞാൻ പറഞ്ഞിട്ടു മുകളിൽ പറഞ്ഞതിൽ ഇപ്പോഴത്തെ സാമാജികൻ, പാർട്ടി, എന്നിവ ആകാം. വോട്ടൊക്കെ ഇടുന്നതു പിനീടു പുതുക്കാൻ പണിയാകും. അതും ടേബിളിൽ. അതു പോലുള്ള വിവരം ഒക്കെ അതതു ലേഖ്നത്തിൽ കൊടുക്കാം. --Shiju Alex|ഷിജു അലക്സ് 16:47, 29 ഓഗസ്റ്റ്‌ 2008 (UTC)

തിരഞ്ഞെടുപ്പ് ഫലങ്ങൾ[തിരുത്തുക]

ഇപ്പോഴത്തെ സാമാജികരുടെയും മണ്ഡലങ്ങളുടേയും താളുകൾ പൂർത്തിയായാൽ 2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നൊരു ലേഖനമുണ്ടാക്കി ഇതുപോലെ കൊടുത്താൽപ്പോരേ?

തിരഞ്ഞെടുപ്പുഫലങ്ങൾ
മണ്ഡലം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി പാർട്ടി ലഭിച്ച വോട്ടുകൾ ശതമാനം മുഖ്യ എതിരാളി പാർട്ടി ലഭിച്ച വോട്ടുകൾ ശതമാനം മറ്റു പ്രധാന മത്സരാർഥി പാർട്ടി ലഭിച്ച വോട്ടുകൾ ശതമാനം‍
അഴീക്കോട് [1] 133825 101723 എം. പ്രകാശൻ CPI (M) 62768 61.71 കെ. കെ. നാണു സി. എം. പി 34413 32.74 ശ്രീകാന്ത് രവിവർമ്മ BJP 3625 3.56

വിവരങ്ങൾ http://www.keralaassembly.org/indexka.php4?year=2006 എന്ന താളിൽ ഇപ്പോൾ ലഭ്യമാണ്‌ ( http://www.censuskerala.org പോലെ ഈ സൈറ്റുകൾ എപ്പോളാണ്‌ അടച്ചുട്ടുക എന്ന് പറയാൻ പറ്റില്ല !)

മണ്ഡലങ്ങൾ/ജില്ല[തിരുത്തുക]

രണ്ടു ജില്ലകളിയായി വ്യാപിച്ചു കിടക്കുന്ന മണ്ഡലങ്ങളെ (ഉദാ: തൃക്കരിപ്പൂർ (നിയമസഭാമണ്ഡലം)) എന്തു ചെയ്യും? ജില്ലെയെന്ന കോളത്തിൽ രണ്ട് പേർ ചേർക്കാമോ?

മണ്ഡലത്തിന്റെ പേർ[തിരുത്തുക]

മണ്ഡലത്തിന്റെ പേരുമാറ്റം എങ്ങനെ കൈകാര്യം ചെയ്യും? ഉദാഹരണമായി 1960 - 1964-ൽ തളിപ്പറമ്പ് മണ്ഡലം ഇല്ല - പക്ഷെ കണ്ണൂർ 1, കണ്ണൂർ 2 എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. നാദാപുരം (നിയമസഭാമണ്ഡലം) എന്ന താളിൽ, ഈ മണ്ഡലം അടുത്ത തിരഞ്ഞെടുപ്പുമുതൽ ,കുറ്റ്യാടി നിയമസഭാമണ്ഡലമെന്ന് അറിയപ്പെടും എന്നു കാണുന്നു.

  • കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്നത് 2006-ലെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്നു മാറ്റണോ?

--ഷാജി 17:13, 9 സെപ്റ്റംബർ 2008 (UTC)‌

ഈ താൾ മാസ്റ്റർ പേജ് ആയി വച്ചു കൊണ്ട്, നിലവിലുള്ള നിയമസഭാമണ്ഡലങ്ങളുടെ പട്ടിക എപ്പോഴും മെയിൽ പട്ടിക ആക്കി കൊടുക്കുക. അതിന്റെ താഴെ, മുൻപ് നിയമസഭാമണ്ഡലം ആയിരുന്നവ എന്നോ മറ്റോ വച്ചു വേരൊരു പട്ടിക തുടങ്ങാം. അതിൽ പഴയ നിയമസഭാമണ്ഡലങ്ങളൂടെ വിവരങ്ങൾ വരാം . എന്റെ അഭിപ്രായം മാത്രം. --Shiju Alex|ഷിജു അലക്സ് 17:25, 9 സെപ്റ്റംബർ 2008 (UTC)

നിയമസഭാമണ്ഡലങ്ങളുടെ പുനർനിർണയം[തിരുത്തുക]

അടുത്ത തിരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള നിയമസഭാമണ്ഡലങ്ങളല്ലല്ലോ നിലവിലുണ്ടാകുക. അതിനാൽത്തന്നെ ഈ താളിന്റെ പേര് മാറ്റേണ്ടി വരും. കൂടാതെ പുതിയ നിയമസഭാമണ്ഡലങ്ങളുടെ പട്ടികയും തയ്യാറാക്കേണ്ടിയും വരും. അതിലേക്കായി സഹായകമാകുന്ന ഒരു ലിങ്ക് ഇതാ. --സിദ്ധാർത്ഥൻ 13:12, 16 ഒക്ടോബർ 2008 (UTC)

അതിനുള്ള പരിഹാരം മുകളിലെ മറുപടിയിൽ ഉണ്ടല്ലോ. ഇതായിരിക്കണം എപ്പോഴും മാസ്റ്റർ താൾ. --Shiju Alex|ഷിജു അലക്സ് 13:35, 16 ഒക്ടോബർ 2008 (UTC)

വേഗം പൂർത്തീകരിക്കണം[തിരുത്തുക]

കേരളത്തിലെ നിലവിലുള്ള നിയമസഭാമണ്ഡലങ്ങളെക്കുറിച്ചുള്ള പദ്ദതികൾ സാധ്യമായ രീതിയിൽ പെട്ടെന്നു തന്നെ പൂർത്തീകരിക്കണം. പല നിയമസഭാ മണ്ഡലങ്ങളും ഇല്ലാതാകുന്നു. പുതിയവ പലതും രൂപീകരിക്കപ്പെടുന്നു. പുതിയ മണ്ഡലങ്ങൾ നിലവിൽ വന്നതിനു ശേഷം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനു പലവിധത്തിലുള്ള പ്രായോഗിക വിഷമങ്ങളും നേരിടേണ്ടി വന്നേക്കാം.

  1. വിവരശേഖരണത്തിനു ബുദ്ദിമുട്ടുണ്ടാകാം..(ഇപ്പോൽ തന്നെ ഓരോ മണ്ടലങ്ങളിൽ ഉൾപ്പെടുന്ന വില്ലേജുകൾ/പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ എന്നിവ കണ്ടെത്താൻ ബുദ്ദിമുട്ടാണു)
  2. സെർച്ചുകൾ പുതിയ മണ്ടലങ്ങളും പഴയ മണ്ടലങ്ങളും കൂടിച്ചേർന്ന മറുപടിയായിരിക്കും നൽകുക. അതിനാൽ കുറച്ചുകാലത്തേക്കെങ്കിലും പുതിയ‌-പഴയ മണ്ടലങ്ങളെക്കുറിച്ചുള്ള വിക്കി ലേഖനങ്ങളിൽ ഒട്ടനവധി തെറ്റുകൾ കടന്നു കൂടും. ജാസിഫ് 20:47, 24 ഫെബ്രുവരി 2011 (UTC)

നിയമസഭാ മണ്ഡലങ്ങൾ ലയിപ്പിക്കുന്നത്[തിരുത്തുക]

യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:47, 17 ഫെബ്രുവരി 2014 (UTC)

കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ[തിരുത്തുക]

"കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക" എന്ന തലക്കെട്ട് മാറ്റി "കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ" എന്ന് മതിയാകുമെന്ന് തോന്നുന്നു. ഈ താളിൽ ഞാൻ കുറെ തിരുത്തലുകൾ നടത്തിയിട്ടുണ്ട്, ഒന്ന് നോക്കുമല്ലോ. 1956 ലുണ്ടായിരുന്ന 127 മണ്ഡലങ്ങളുടെ പട്ടികയും ചേർത്ത് ഈ താൾ വിപുലപ്പെടുത്താം. പിന്നെ ഒന്നാം കേരളനിയമസഭ, രണ്ടാം കേരളനിയമസഭ എന്ന് തുടങ്ങി പതിമൂന്നാം കേരളനിയമസഭ എന്ന് വിത്യസ്തതാളുകളിലേക്കുള്ള ലിങ്കുകൾ ഇവിടെ നൽകാം. ജനപ്രതിനിധികളുടെ പേരും പാർട്ടിയും മറ്റും അവിടെ നൽകാം.

കുറിപ്പ്... ഈ സംവാദം നോക്കാതെയാണ് തിരുത്തലുകൾ നടത്തിയത്. തലക്കെട്ട് മാറ്റാനുള്ള ആവശ്യം എഴുതാൻ സംവാദം താൾ നോക്കിയപ്പോഴാണ് ഇവിടെ നടന്ന സംവാദം കണ്ടത്.