സംവാദം:കിക്കി ഡാൻസ് ചലഞ്ച്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരുൺ ഇംഗ്ലീഷ് വിക്കിയിൽ ഇതിന് പ്രത്യേകം പേജില്ല പകരം ഇൻ മയ് ഫീലിംങ്ങ്സ് എന്ന ഗാനത്തിലാണ് ഈ കാര്യം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാരണം ഈ ചലഞ്ച് ഐസ് ബക്കറ്റ് ചലഞ്ച് പോലെയൊ മറ്റൊ ശ്രദ്ധേയമല്ലായിരുന്നു. Akhiljaxxn (സംവാദം) 15:18, 7 സെപ്റ്റംബർ 2018 (UTC)[മറുപടി]

@Akhiljaxxn, കിക്കി ഡാൻസ് ചലഞ്ചിന് ഇംഗ്ലീഷ് വിക്കിയിൽ പേജ് ഇല്ല. ഗാനത്തിന്റെ ലേഖനം ഉള്ളതിനാൽ അതിനുള്ളിൽ തന്നെ ഒരു ചെറിയ പാരഗ്രാഫിൽ ഒതുക്കിക്കളഞ്ഞിരിക്കുന്നു. മലയാളം ലേഖനത്തിലുള്ള വിവരങ്ങൾ പോലുമില്ല. ആമിയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് രോഗത്തെക്കുറിച്ചുള്ള ലേഖനത്തിൽ ഒതുക്കാതെ ഐസ് ബക്കറ്റ് ചലഞ്ചിന് ഇംഗ്ലീഷ് വിക്കിയിൽ പ്രത്യേക പേജും നൽകിയിരിക്കുന്നു! ഇംഗ്ലീഷ് വിക്കി അല്ലേലും അങ്ങനെയാണ്. മലയാളികൾക്ക് ഇൻ മൈ ഫീലിംഗ്സ് ഗാനത്തെക്കാൾ പരിചിതം കിക്കി ചലഞ്ച് തന്നെ എന്നതിൽ സംശയമില്ല. മലയാള പത്രമാധ്യമങ്ങളിലൊക്കെ കിക്കി ചലഞ്ചിനെപ്പറ്റിയുള്ള വിവരണത്തിൽ ഗാനത്തെക്കുറിച്ചുള്ള വിവരണം ഒന്നോ രണ്ടോ വാചകങ്ങളിൽ മാത്രമാണ് നൽകിയിരിക്കുന്നത് (അതായത് ഇംഗ്ലീഷ് വിക്കിയുടെ നേർവിപരീത ശൈലി). ഐസ് ബക്കറ്റ് ചലഞ്ച് കൊണ്ട് ആർക്കും അപകടങ്ങൾ സംഭവിച്ചതായി അറിവില്ല. കിക്കി ചലഞ്ച് എന്നത് ബ്ലൂവെയിൽ ഗെയിം പോലെ തന്നെ ഒരു സാമൂഹിക വിപത്താണ്. അത്തരം വിപത്തുകളെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് സ്വതന്ത്രമായ നിലനിൽപ്പ് ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. കിക്കി ചലഞ്ചിനു സ്വതന്ത്രലേഖനമായി നിലനിർത്തുവാൻ തക്ക വിവരങ്ങൾ ഉള്ളതിനാലും ശ്രദ്ധേയത പാലിക്കുന്നതിനാലും മറ്റുതടസ്സങ്ങൾ ഇല്ലായെന്നും കരുതുന്നു. -- അരുൺ സുനിൽ കൊല്ലം (സംവാദം) 04:29, 8 സെപ്റ്റംബർ 2018 (UTC)[മറുപടി]
കിക്കി ഡാൻസ് ചലഞ്ചിന് ഇംഗ്ലീഷ് വിക്കിയിൽ ലേഖനം ഇല്ലാതിരിക്കാനുള്ള കാരണം അതിന് ഒറ്റയ്ക്ക് നിൽക്കാനുള്ള ശ്രദ്ധേയയും പ്രാധാന്യവും ഇല്ല എന്നതിനാലാണ്. ആ ചലഞ്ചിന് ഇൻ മയ് ഫീലിംങ്ങ്സ് എന്ന ഗാനത്തിൽ നിന്ന് വിട്ട് വേറെ ഒരു നിലനിൽപ്പില്ല എന്നാണ്. എന്നാൽ ഐസ് ബക്കറ്റ് ചലഞ്ച് ന് ഇതിലും വലിയ ആഗോള ശ്രദ്ധ ലഭിക്കുകയും ഇതു പോലെ നിരവധി ചലഞ്ചുകൾ ഉണ്ടാക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഐസ് ബക്കറ്റിന്റെ സ്വാധീനം വളരെ വലുതായതിനാലാണ് അതിനു വേറെ താളുണ്ടായത്.കൂടാതെ 40 ലധികം വിക്കിയിൽ ഇതിനു താളുകളുണ്ട്. ഈ വർഗ്ഗത്തിൽ കാണുന്ന മിക്ക ചലഞ്ചുകളെയും ALS ഐസ് ബക്കറ്റ് ചലഞ്ച് സ്വാധീനിച്ചിട്ടുണ്ട്. Category:Challenges

മലയാളികൾക്ക് ഇൻ മൈ ഫീലിംഗ്സ് ഗാനത്തെക്കാൾ പരിചിതം കിക്കി ചലഞ്ച് തന്നെ എന്നതിൽ സംശയമില്ല. ഇത് കണ്ടെത്തലുകൾ അല്ലെ?.ഈ ഗാനം ഇല്ലെങ്കിൽ ഈ ചലഞ്ച് എങ്ങനെയാണ് സാധ്യമാവുക?.ഒരു ചലഞ്ച് കൊണ്ട് അപകടം സംഭവിക്കുമെങ്കിൽ അവ ശ്രദ്ധേയമാകുമെന്നാണോ?.ഈ ചലഞ്ച് ഉത്ഭവിച്ചത് അമേരിക്കയിൽ ആയതിനാലും അവിടെ ലഭിച്ച സ്വീകാര്യത പോലും ഇവിടെ ലഭിച്ചിട്ടിത്തതിനാലും ( കേരളത്തിൽ സാനിയ അയ്യപ്പൻ മാത്രമെ ചെയ്തൊള്ളു എന്നാണ് ലേഖനം പറയുന്നത്) ലേഖനത്തിന് ഒറ്റയ്ക്ക് നിൽക്കാനുളള ശ്രദ്ധേയത ഇല്ല എന്നാണ് എന്റെ പക്ഷം. Akhiljaxxn (സംവാദം) 02:12, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെയായതിനാൽ മലയാളം വിക്കിയിലും അങ്ങനെ മതി എന്നുപറയുകയാണെങ്കിൽ പിന്നെ മലയാളം വിക്കിക്ക് എന്തു പ്രാധാന്യമാണുള്ളത്? മലയാളം സ്രോതസ്സുകൾ ആസ്പദമാക്കിയാണ് ലേഖനം നിർമ്മിച്ചിരിക്കുന്നത്. (ഒരു ബലത്തിനു മാത്രമാണ് ഒരു ഇംഗ്ലീഷ് റെഫറൻസ് ഉപയോഗിച്ചിരിക്കുന്നത്. അതും സ്പെല്ലിംഗിന് അവലംബം നൽകുക എന്ന ഉദ്ദേശത്തിലാണ് ഉൾപ്പെടുത്തിയത്). മലയാളികൾക്ക് ഇൻ മൈ ഫീലിംഗ്സ് ഗാനത്തെക്കാൾ പരിചിതം കിക്കി ചലഞ്ച് തന്നെ എന്നതിൽ സംശയമില്ല എന്ന കാര്യം മലയാളം റെഫറൻസുകളിൽ നിന്ന് മനസ്സിലായ കാര്യം പറഞ്ഞുവെന്നേ ഉള്ളൂ. കാരണം അവയിലൊന്നും 'ഇൻ മൈ ഫീലിംഗ്സ്' എന്ന വാക്ക് ഉപയോഗിച്ചിട്ടുപോലുമില്ല (സംശയമുണ്ടെങ്കിൽ പരിശോധിക്കുക). ലേഖനത്തിനുള്ളിൽ കണ്ടെത്തലുകളോ ഗവേഷണമോ ഒന്നും നടത്തിയിട്ടില്ല. സാനിയ അയ്യപ്പൻ മാത്രമേ കേരളത്തിൽ നിന്ന് ചലഞ്ച് ചെയ്തിട്ടുള്ളൂവെന്ന് ലേഖനത്തിൽ എവിടെയാണ് പറയുന്നത്? ഐസ് ബക്കറ്റിനു പ്രാധാന്യം ലഭിച്ചത് അതിന്റെ ഉദ്ദേശശുദ്ധികൊണ്ടാണ്. തീർത്തും നിരുപദ്രവകരമായ കാര്യമായതിനാൽ പലരും അതിനെ ഏറ്റെടുത്തു. സമാനമായ പല വെല്ലുവിളികളും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന കാര്യവും ശരി തന്നെ. എന്നും പറഞ്ഞ് കിക്കി ചലഞ്ചിന് ശ്രദ്ധേയത കുറയുന്നത് എങ്ങനെയാണ്? ഐസ് ബക്കറ്റിന്റെ ശ്രദ്ധേയതയും കിക്കി ചലഞ്ചിന്റെ ശ്രദ്ധേയതയും തമ്മിൽ എന്തിനാണ് താരതമ്യം ചെയ്യുന്നത്? ശ്രദ്ധേയത എന്നത് താരതമ്യത്തിനു വിധേയമാക്കാവുന്ന ഒരു മാനദണ്ഡമാണോ? ശ്രദ്ധേയത എന്നത് പ്രാധാന്യം (importance), പ്രശസ്തി (fame), ജനസമ്മതി (popularity) എന്നീ ഘടകങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണെന്നതിനാൽ ഐസ് ബക്കറ്റ് ചലഞ്ചിന്റെയും കിക്കി ചലഞ്ചിന്റെയും ശ്രദ്ധേയത തമ്മിലുള്ള താരമതമ്യത്തിന് എന്താണ് പ്രസക്തി? രണ്ടു വിഷയങ്ങളും തമ്മിൽ ഒരു സാദൃശ്യം മാത്രമാണുള്ളത്. രണ്ടും വെല്ലുവിളികളാണ്. അത്ര തന്നെ. അതുകൊണ്ടു തന്നെ കിക്കി ചലഞ്ചിനെ ഐസ് ബക്കറ്റുമായി താരമതമ്യം ചെയ്യേണ്ടതില്ല എന്നാണ് അഭിപ്രായം. വിക്കിപീഡിയയിൽ ഉൾപ്പെടുത്തും വിധമുള്ള ശ്രദ്ധേയത കിക്കി ചലഞ്ചിനുണ്ട്. സ്വതന്ത്ര ലേഖനമായി നിലനിർത്തണോ ഇൻ മൈ ഫീലിംഗ് ലേഖനത്തിനുള്ളിൽ ഒരു സെക്ഷനായി ചേർക്കണമോ എന്ന കാര്യത്തിലാണല്ലോ അഭിപ്രായ വ്യത്യാസം. അതുകൊണ്ട് കിക്കി ചലഞ്ചിനു ശ്രദ്ധേയത കുറവ് എന്ന നിഗമനത്തിന്റെ ആവശ്യം വരുന്നില്ല. ഇൻ മൈ ഫീലിംഗ്സ് എന്ന പേരിൽ ഒരു താൾ മലയാളം വിക്കിയിൽ ഇല്ല. അത് സൃഷ്ടിക്കപ്പെടുമ്പോൾ ചർച്ചകൾക്കു ശേഷം ഒരു തീരുമാനത്തിലെത്തുന്നതാണ് ഉചിതം. കിക്കി ചലഞ്ച് നീക്കം ചെയ്യുവാൻ തക്ക വിധമുള്ള ശക്തമായ വാദങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പേജ് നീക്കം ചെയ്യുന്നത് സാധ്യവുമല്ല. -- അരുൺ സുനിൽ കൊല്ലം (സംവാദം) 06:18, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെയായതിനാൽ മലയാളം വിക്കിയിലും അങ്ങനെ മതി എന്നല്ല ഞാൻ പറഞ്ഞതിനർത്ഥം. കിക്കി ചലഞ്ച് ന്റ ഉറവിടം അമേരിക്കയിലാണ്. അത് കൂടുതൽ ആളുകൾ ഏറ്റെടുത്തതും അവിടെയും യൂറോപ്പിലുമാണ്. നിരവധി മീഡിയയിലും ഇതിനെ കുറിച്ചുള്ള ലേഖനങ്ങൾ വന്നിട്ടുണ്ട് (വിവിധ ഭാഷകളിൽ). എന്നിട്ടും ഇവയൊന്നും ഇംഗ്ലീഷ് വിക്കിയിൽ സ്വന്തം ലേഖനം ഉണ്ടാവാനും ഒറ്റയ്ക്ക് നിൽക്കാനും കിക്കി ചലഞ്ച് ന് പര്യാപ്തമായിരുന്നില്ല.എന്നാൽ കിക്കി ചലഞ്ച് ന് അത്രത്തോളം പ്രാധാന്യം ലഭിക്കാത്ത പങ്കാളിത്തം ലഭിക്കാത്ത ഇവിടെ അതിന് എത്രത്തോളം പ്രാധാന്യവും ശ്രദ്ധേയതയും ഉണ്ടെന്ന് മനസ്സിലാകുന്നില്ല. ഈ താളിൽ അവലംബമായി കൊടുത്തിരിക്കുന്നത് ആറ് അവലംബങ്ങളാണ് .അതിൽ മൂന്നെണ്ണമാണ് വിശ്വസനീയമായത്.പക്ഷെ അതിൽ എത്രയെണ്ണത്തിൽ വിഷയത്തെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്നതുണ്ട്?. ഈ ചലഞ്ചിന്റെ വേറെയൊരു പേരു കൂടെയാണ് ഇൻ മയ് ഫീലിങ്ങ്സ് ചലഞ്ച് എന്നിട്ട്  അതു പോലും ഈ അവലംബങ്ങളില്ല.ആരൊക്കെ ഇത് ചെയ്തു എന്നതു മാത്രമാണിതിൽ കാര്യമായി പറയുന്നത്. ഇവയിൽ ഒന്നിനും മലയാളം വിക്കിയിൽ എങ്കിലും (മാത്രം) ഉൾപ്പെടുത്തുവാനുള്ളതായിട്ടുള്ള ഒന്നും ഞാൻ കാണുന്നില്ല. ശ്രദ്ധേയത എന്നത് പ്രാധാന്യം (importance), പ്രശസ്തി (fame), ജനസമ്മതി (popularity) എന്നീ ഘടകങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണ്. അത്  ഇന്റർനെറ്റിൽ ചില സമയത്തുണ്ടാക്കുന്ന എല്ലാ വൈറൽ ലുകളെയും മീഡിയ റിപ്പോർട്ട് ചെയ്യുന്ന രീതി വെച്ചിട്ട് അളക്കുന്നതല്ല. ഇത് വെറും ഹിസ്റ്റീയ മാത്രമാണ്. അതിനാലാണ് ഒറ്റയ്ക്ക് നൽകാനുള്ള ശ്രദ്ധേയത ഈ ലേഖനത്തിലില്ല എന്നു പറഞ്ഞത്.ലേഖനം ഡിലീറ്റ് ചേയ്യേണ്ട ഇൻ മയ് ഫീലിംങ്സ് എന്ന ഗാനത്തിലേക്ക് തിരിച്ചു വിട്ടാൽ മതി. ലേഖനം നിർമ്മിച്ചിട്ടുണ്ട്‌. Akhiljaxxn (സംവാദം) 14:01, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]
ഗംഭീരമായിട്ടുണ്ട്!!!!!! ലേഖനം സ്വതന്ത്രമായി നിലനിർത്താതിരിക്കുവാൻ ഓരോരോ കാരണങ്ങൾ നിരത്തുക എന്നല്ലാതെ എന്തുപറയുവാൻ? ഐസ് ബക്കറ്റ് ചലഞ്ച് പോലെ പ്രാധാന്യമില്ല, ഇംഗ്ലീഷ് വിക്കിയിൽ ഗാനത്തിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു, ഒറ്റയ്ക്കു നിർത്തുവാൻ തക്ക ശ്രദ്ധേയതയോ പ്രാധാന്യമോ ഇല്ല, ഐസ് ബക്കറ്റിന് ആഗോള ശ്രദ്ധ ലഭിച്ചു ഇതിനു ലഭിച്ചില്ല, വിവിധ ചലഞ്ചുകളുടെ ഉത്ഭവം ഐസ് ബക്കറ്റിൽ നിന്നാണ്, കേരളത്തിൽ സാനിയ മാത്രം ചെയ്തതുകൊണ്ട് ഇവിടെ പ്രാധാന്യമില്ല, കിക്കി ചലഞ്ച് ഏറ്റെടുത്തത് അമേരിക്കയിലും യൂറോപ്പിലുമാണ് ബാക്കിയെവിടെയും ആരും ശ്രദ്ധിച്ചില്ല, അവിടങ്ങളിലോ ഇംഗ്ലീഷ് വിക്കിയിലോ പ്രാധാന്യം ലഭിക്കാത്ത വിഷയം മലയാളം വിക്കിയിൽ മാത്രം എങ്ങനെ ശ്രദ്ധേയമായി, 6 അവലംബങ്ങളിൽ 3 എണ്ണം മാത്രമേ വിശ്വസിനീയമായിട്ടുള്ളൂ, എന്നിങ്ങനെ ഓരോരോ ന്യായവാദങ്ങൾ നിരത്തുന്നതിൽ താങ്കൾ കാണിച്ച ഉത്സാഹം ഗംഭീരം തന്നെ!! ലേഖനം സ്വതന്ത്രമായി നിലനിർത്താതിരിക്കുവാനായി ഇൻ മയ് ഫീലിംഗ് ലേഖനം വളരെ പെട്ടെന്നു തന്നെ തുടങ്ങുന്നതിൽ കാണിച്ച ആവേശവും പ്രശംസനീയം തന്നെ!! തികഞ്ഞ അസംതൃപ്തിയോടെ നിർത്തുന്നു! കാരണം ഇനി സംസാരം അവസാനിപ്പിക്കണമെന്നാണല്ലോ പുതിയ ലേഖനത്തിന്റെ സൃഷ്ടിയിലൂടെ മനസ്സിലാക്കേണ്ടത്. യാതൊരു പ്രേരണയുമില്ലാതെ പ്രിയ പ്രകാശ് വാരിയർ എന്ന ലേഖനത്തെ നീക്കം ചെയ്യലിനായി ഒരുക്കിനിർത്തിയിരിക്കുന്നതിലും എന്റെ അതൃപ്തി അറിയിക്കുന്നു. ഇനി ഒന്നും പറയാനില്ല. തികഞ്ഞ അസംതൃപ്തിയോടെ... -- അരുൺ സുനിൽ കൊല്ലം (സംവാദം) 14:49, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]
  • മലയാളം സ്രോതസ്സുകൾ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഒരു ലേഖനത്തിനു സ്വതന്ത്ര നിലനിൽ‌പ്പ് തീർച്ചയായും അവകാശപ്പെടാവുന്നതാണ്. അവലംബങ്ങൾ ഏറിയപങ്കും വിശ്വസനീയങ്ങളാണുതാനും. പിന്നെ എല്ലാക്കാര്യങ്ങളിലും ഇംഗ്ലീഷ് വിക്കിയെ കണ്ണുംപൂട്ടി അനുകരിക്കേണ്ടതില്ലല്ലോ. മറ്റൊരു വിക്കിയെ അനുകരിച്ചു മാത്രം മുന്നോട്ടു നീങ്ങുവാനാണെങ്കിൽ മലയാളം വിക്കയുടെ ആവശ്യമില്ല എന്നാണു തോന്നുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ഇല്ലാത്ത എത്രയോ താളുകൾ മറ്റു വിക്കികളിൽ കാണപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇൻ മൈ ഫീലിംഗ്സിനേക്കാൾ കിക്കി ചലഞ്ചാണ് മലയാളികൾക്കു ചിരപരിചിതമെന്നതിൽ സംശയമേയില്ല. പേജ് നീക്കം ചെയ്യേണ്ടതില്ല എന്ന് വാദിച്ചുകൊള്ളുന്നു. സ്വതന്ത്രമായി നിലനിൽപ്പുള്ളപ്പോൾ വേറൊരു താളിലേയ്ക്കു തിരിച്ചുവിടേണ്ടതിൻറെ ആവശ്യകത തീരെയില്ല. കുറേയാളുകൾ ഒരു ലേഖനത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് താളിനു പൂർണ്ണത കൈവരുന്നത്. ഒരു പുതിയ താൾ വിവാദത്തിൽപ്പെടുത്തി ഇല്ലായ്മ ചെയ്യുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നു തോന്നുന്നു. പ്രിയ പ്രകാശ് വാരിയർ നീക്കം ചെയ്യണമെന്ന് എനിക്കും അഭിപ്രായമില്ല. ഒരോ താളുകളും ഏതെങ്കിലും നിവൃത്തിയുണ്ടെങ്കിൽ നിലനിറുത്തതാണ് നല്ലതെന്നു തോന്നുന്നു. കിക്കി ചലഞ്ച് എന്ന താൾ ഇതേ രീതിയിൽ നിലനിറുത്തുന്നതിനെ ശക്തമായി പിന്താങ്ങുന്നു.

Malikaveedu (സംവാദം) 15:16, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

ഞാൻ മുകളിൽ പറഞ്ഞതെല്ലാം ശ്രദ്ധേയതാ ഇല്ല എന്നതിനു വേണ്ടിയിട്ടണ്.ഈ താൾ ഇവിടെ നിന്നാലും ഇല്ലങ്കിലും അത് എന്നെ ബാധിക്കുന്നതല്ല.പക്ഷെ ഞാൻ വ്യക്തിപരമായി ഇത്തരം നയങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും മുറുകെ പിടിക്കുന്ന ഒരാളാണ് അതിനാലാണ് ഞാൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.നിരവധി വൈറൽ വീഡിയോകൾക്കും ഇതുപോലെ മീഡിയാ കവറേജ് ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് അവയല്ലാം വിക്കിയിൽ വരാൻ മാത്രം ശ്രദ്ധേയത ഉണ്ട് എന്നർത്ഥമില്ല. ലേഖനത്തിലെ ഉള്ളടക്കം നിലനിർത്താൻ വേണ്ടിയിട്ടാണ് പുതിയ താൾ നിർമ്മിച്ചത്.പ്രിയ പ്രകാശ് വാരിയറുടെ കാര്യം മാളികവീടും സൂചിപ്പിട്ടുണ്ടായിരുന്നു അവരുടെ താൾ വിക്കിപീഡിയ:ശ്രദ്ധേയത/ചലച്ചിത്ര അഭിനേതാക്കൾ പാലിക്കുന്നില്ല എന്ന് തോന്നിയിട്ടാണ് AfD ചെയ്തത്.. താങ്കൾക്കും താങ്കളുടെ അഭിപ്രായം അവിടെ രേഖപ്പെടുത്താവുന്നതാണ്. എന്തായാലും ശ്രദ്ധേയത എന്നത് കേവലം വൈറൽ ആവുക അല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തട്ടെ... Akhiljaxxn (സംവാദം) 15:41, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]
നിങ്ങൾ തന്നെ പറയുന്നു വിക്കിപീഡിയയിൽ ഉൾപ്പെടുത്താനുള്ള ശ്രദ്ധേയത കിക്കി ചലഞ്ച് ലേഖനത്തിനില്ലെന്ന്. എന്നിട്ട് പറയുന്നു ലേഖനത്തിലെ ഉള്ളടക്കം നിലനിർത്താൻ വേണ്ടിയാണ് പുതിയ താൾ നിർമ്മിച്ചതെന്ന്. ഇത് തമ്മിൽ വൈരുദ്ധ്യമുണ്ടല്ലോ? നയങ്ങളും മാർഗ്ഗരേഖകളുമൊക്കെ ഞാനും മുറുകെ പിടിക്കാറുണ്ട്. ശ്രദ്ധേയത പാലിക്കുന്നതും സ്വതന്ത്ര ലേഖനമായി നിലനിർത്തുവാൻ തക്ക വിവരങ്ങളുള്ളതും ലയനം നടത്തേണ്ട സാഹചര്യമില്ലാത്തതുമായ ലേഖനത്തെ എന്തു നയത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചുവിടലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് അറിയണമെന്നുണ്ട്. -- അരുൺ സുനിൽ കൊല്ലം (സംവാദം) 01:36, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]
വിക്കിപ്പീഡിയയിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള ശ്രദ്ധേയത ഇല്ല എന്നാണ് പറഞ്ഞത് കാരണം ഈ ചലഞ്ചിന് ആ ഗാനത്തിന് നിന്ന് വേറിട്ടൊരു നിലനിൽപ്പില്ല.അതാണ് ലയനം നടത്തേണ്ട സാഹചര്യവും. കിക്കി ചലഞ്ച് അലെങ്കിൽ കിക്കി ഡാൻസ് ചലഞ്ച് എന്നുള്ളത് ഒരു പ്ളോസിബ്ൾ സെർച്ച് ടേം ആയതിനാലാണ് ഉള്ളടക്കം മെർജ് ചെയ്ത് പേജ് റീഡയറക്ട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.Akhiljaxxn (സംവാദം) 02:16, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]
വിക്കിപീഡിയയിൽ ഒറ്റയ്ക്കു നിൽക്കുവാനുള്ള ശ്രദ്ധേയത എന്ന വാദമാണ് നിങ്ങൾ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു മാനദണ്ഡം ഏത് നയത്തിലാണ് പറയുന്നത്? ഒറ്റയ്ക്കു നിൽക്കുവാനുള്ള ശ്രദ്ധേയതയുടെ അളവ് എത്രയാണ്? കിക്കി ഡാൻസ് ചലഞ്ചിന് ഗാനത്തിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് അവലംബങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ഷിഗ്ഗി എന്ന അമേരിക്കൻ ഹാസ്യതാരം പുതിയ ഒരു വെല്ലുവിളി അവതരിപ്പിച്ചു. സ്വന്തം വികാരങ്ങളെ പ്രകടിപ്പിക്കുക എന്ന തത്വത്തിലാണ് ആ ചലഞ്ച്. നൃത്തം ചെയ്യുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ഇൻ മൈ ഫീലിംഗ്സ് എന്ന ഗാനത്തിലെ വരികളാണ് എന്നതു മാത്രമാണ് ചലഞ്ചിനു ഗാനവുമായുള്ള ബന്ധം. ലേഖനത്തിൽ പോലും ഗാനത്തെക്കുറിച്ച് ഒരു വാക്യം മാത്രമാണുള്ളതെന്നും ശ്രദ്ധിക്കേണ്ടതാണ്. ബാക്കി വാചകങ്ങളെല്ലാം തന്നെ വെല്ലുവിളിയെക്കുറിച്ചും അത് ഏറ്റെടുത്തവരെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ പ്രതികരണത്തെക്കുറിച്ചും ഉള്ളതാണ്. ലേഖനത്തിൽ നൽകിയിരിക്കുന്ന സ്രോതസ്സുകളിലും ഇതേ ശൈലി തന്നെയാണ് ഉപയോഗിച്ചരിക്കുന്നത്. അപ്പോൾ പിന്നെ എങ്ങനെയാണ് ഗാനത്തെ മാത്രം ആശ്രയിച്ചാണ് ഈ ലേഖനത്തിന്റെ നിലനിൽപ്പ് എന്നു പറയുവാൻ സാധിക്കുക? ഒരു പ്ലോസിബിൾ സെർച്ച് വേഡാണെങ്കിൽ പിന്നെ ലേഖനത്തിന്റെ സ്വതന്ത്രമായ നിലനിൽപ്പിനെ എന്തിനു ചോദ്യം ചെയ്യണം? "വിഷയത്തിൽ നിന്ന് സ്വതന്ത്രവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം." എന്ന് ശ്രദ്ധേയതാനയം പറയുന്നു. ഉള്ളടക്കം ലയിപ്പിച്ച് റീഡയറക്ട് ചെയ്യാനുള്ള മാനദണ്ഡങ്ങളിൽ എവിടെയാണ് ഒറ്റയ്ക്കു നിൽക്കാനുള്ള ശ്രദ്ധേയതയില്ലായ്മയെക്കുറിച്ച് പറയുന്നത്? ഒരു നയം മറ്റൊരു നയത്തെ ഖണ്ഡിക്കുന്നതെങ്ങനെ? -- അരുൺ സുനിൽ കൊല്ലം (സംവാദം) 04:41, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]
ഷിഗ്ഗി എന്ന അമേരിക്കൻ ഹാസ്യതാരം പുതിയ ഒരു വെല്ലുവിളി അവതരിപ്പിച്ചു. സ്വന്തം വികാരങ്ങളെ പ്രകടിപ്പിക്കുക എന്ന തത്വത്തിലാണ് ആ ചലഞ്ച്. നൃത്തം ചെയ്യുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ഇൻ മൈ ഫീലിംഗ്സ് എന്ന ഗാനത്തിലെ വരികളാണ് എന്നതു മാത്രമാണ് ചലഞ്ചിനു ഗാനവുമായുള്ള ബന്ധം

ഇതിൽ ഗാനമാണ് പ്രാഥമിക വിഷയം. ഇവിടെ ഈ ഗാനം ഇല്ലാ എങ്കിൽ ഈ ചലഞ്ച് ഉണ്ടാകുമായിരുന്നൊ?.ഈ ഗാനമാണ് സുഹ്രത്തെ ഈ ചലഞ്ചിലേക്ക് നയിച്ചത്.ഈ ചാലഞ്ചിന്റെ മറ്റൊരു പേരുതന്നെ ഇൻ മയ് ഫീലിംങ്ങ്സ് ചലഞ്ച് എന്നാണ്.അപ്പോൾ എങ്ങനെയാണ് ആ വിഷയം സ്വതന്ത്രമാകുന്നത് ?.ഇപ്പോൾ ഉണ്ടാകുന്ന മിക്ക വൈറൽ വീഡിയോകളെ കുറിച്ചും വിശ്വസനീയവുമായ സ്രോതസ്സുകളിൽ പരാമർശം ഉണ്ടാകാറുണ്ട്. അത് പക്ഷെ ശ്രദ്ധേയത ആകുന്നതെങ്ങനെയാണ്.? ഉള്ളടക്കം ലയിപ്പിച്ച് റീഡയറക്ട് ചെയ്യാനുള്ള നയം നമുക്കില്ല കരട് മാത്രമാണുള്ളത്.അങ്ങനെ നയമില്ലാത്ത സമയത്ത് സാധാരണ ഇംഗീഷ് വിക്കിയിലെ നയങ്ങൾ ആധാരമാക്കുകയാണ് ഇവിടെ കണ്ടു വന്നിരുന്നത്.Akhiljaxxn (സംവാദം) 10:27, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]

ഗാനമാണ് പ്രാഥമിക വിഷയം എന്ന് നിങ്ങളോട് ആരുപറഞ്ഞു? ഗാനമാണ് ചലഞ്ചിലേക്കു നയിച്ചതെന്നൊന്നും പറയല്ലേ സുഹൃത്തേ... നൃത്തം ചെയ്യുവാനായി ഒരു ഗാനം എടുത്തപ്പോൾ അത് ഇൻ മൈ ഫീംലിംഗ് ആയതുകൊണ്ടാണല്ലോ അതിന് ആ പേര് ലഭിച്ചത്. എന്നും പറഞ്ഞ് ഗാനത്തിൽ നിന്നാണ് ചലഞ്ച് ഉണ്ടായതെന്നൊക്കെ പറയുന്നത് യുക്തിസഹമല്ല. ഡ്രേക്ക് എന്ന മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇൻ മൈ ഫീലിംഗ് ഗാനം ഉണ്ടാകുമായിരുന്നോ? അതുകൊണ്ട് ഡ്രേക്കിന്റെ ലേഖനത്തിനുള്ളിൽ തന്നെ ഗാനത്തെക്കുറിച്ച് ഉൾപ്പെടുത്തിയാൽ മതി എന്നു പറയുന്നതുപോലുള്ള ലോജിക്കാണത്. അങ്ങനെയെങ്കിൽ പിന്നെ ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലേഖനങ്ങൾ നിർമ്മിക്കേണ്ടതില്ലല്ലോ!! ചലഞ്ചിന് ആ പേര് ലഭിച്ചത് ഗാനത്തിൽ നിന്നാണ് എന്നു പറയുന്നത് പിന്നെയും യുക്തിക്കു നിരക്കുന്നതാണ്. വീഡിയോ വൈറലായ കാര്യം മാത്രമല്ലല്ലോ ലേഖനത്തിൽ പറയുന്നത്. വീഡിയോ വൈറലായതിനെപ്പറ്റിയല്ല ലേഖനത്തിന്റെ പ്രമേയം എന്നും മനസ്സിലാക്കുക. വിക്കിസമൂഹം അംഗീകരിച്ചു വച്ചിരിക്കുന്ന ശ്രദ്ധേയതാ നയം ലേഖനത്തിനുണ്ടെന്ന് പലതവണ വ്യക്തമാക്കി കഴിഞ്ഞു. ഇനിയും അതേക്കുറിച്ച് പറയുവാൻ താൽപ്പര്യമില്ല. ഇവിടെ നിലനിർത്തുവാൻ നയം അനുവദിക്കുന്നുണ്ടെങ്കിൽ പിന്നെ ഇംഗ്ലീഷ് വിക്കിയിലെ നയം തേടി എന്തിനു പോകണം? ഇനി അഥവാ ഇവിടെ നയമില്ലാത്ത സമയത്ത് ഇംഗ്ലീഷ് വിക്കി നയം ഉപയോഗിക്കണമെന്നും നയമില്ലല്ലോ. അല്ലേലും ഇവിടെ എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ് തനിയെ നിൽക്കുമ്പോൾ ശ്രദ്ധേയത ഇല്ലാത്ത ലേഖനം മറ്റൊരു ലേഖനത്തിന്റെ സെക്ഷനായി ചേർക്കുമ്പോൾ ശ്രദ്ധേയത ഉള്ളതാകുന്നു!!! അത് എന്ത് നീതിയാണ്? വിക്കിപീഡിയയുടെ പുരോഗതിക്കുവേണ്ടിയാണ് നയങ്ങൾ രൂപീകരിച്ചുവച്ചിരിക്കുന്നതെന്നും പുതിയ ലേഖനങ്ങൾ വരുന്നതിലാണ് വിക്കിപീഡിയയുടെ നിലനിൽപ്പെന്നും അടിയുറച്ച് വിശ്വസിക്കുന്നു. മലയാളം വിക്കിയിൽ നിലവിലുള്ള നയങ്ങൾ അനുസരിച്ച് ലേഖനം സ്വതന്ത്രമായി നിലനിർത്തുന്നതിന് തടസ്സങ്ങൾ ഇല്ലായെന്നും അങ്ങനെയൊരു സാഹചര്യത്തിൽ ഇംഗ്ലീഷ് വിക്കിയെന്നല്ല മറ്റൊരു വിക്കിയുടെയും നയം ഇവിടെ ആവശ്യമില്ലെന്നും വ്യക്തമാക്കുന്നു. -- അരുൺ സുനിൽ കൊല്ലം (സംവാദം) 11:44, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]
ഗാനമാണ് പ്രാഥമിക വിഷയം എന്ന് നിങ്ങളോട് ആരുപറഞ്ഞു? ഗാനമാണ് ചലഞ്ചിലേക്കു നയിച്ചതെന്നൊന്നും പറയല്ലേ സുഹൃത്തേ... നൃത്തം ചെയ്യുവാനായി ഒരു ഗാനം എടുത്തപ്പോൾ അത് ഇൻ മൈ ഫീംലിംഗ് ആയതുകൊണ്ടാണല്ലോ അതിന് ആ പേര് ലഭിച്ചത്. എന്നും പറഞ്ഞ് ഗാനത്തിൽ നിന്നാണ് ചലഞ്ച് ഉണ്ടായതെന്നൊക്കെ പറയുന്നത് യുക്തിസഹമല്ല.

ഗാനം പ്രാഥമിക വിഷയമായതിനാലാണ് മറ്റു വിക്കികളിൽ ഗാനത്തിന്റെ വിഷയത്തിലേക്ക് അത് ഉതുക്കപ്പെട്ടത്.ഗാനമാണ് ആ ചലഞ്ചിലേക്ക് നയിച്ചതും ആ പേരിലേക്ക് വഴി തുറന്നതും. അത് ഷിഗ്ഗി തന്നെ സ്വയം പറഞ്ഞിട്ടുള്ളതാണ്. ഈ അവലംബങ്ങളും അത് വ്യക്തമാക്കുന്നുണ്ട്.[1] [2][3]. അതു പോലെ താൾ ശ്രദ്ധിക്കുക.ഈ ലേഖനത്തെ കുറിച്ചുള്ള വിവരണത്തിൽ അവർ എന്നൊ കിക്കി ചലഞ്ച് എന്നൊ കിക്കി ഡാൻസ് ചലഞ്ച് എന്നൊ ഉപയോഗിക്കുന്നില്ല മറിച്ച് "#InMyFeelingsChallenge" (Also known as the #DoTheShiggy Challenge) എന്നാണ്.

ഡ്രേക്ക് എന്ന മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇൻ മൈ ഫീലിംഗ് ഗാനം ഉണ്ടാകുമായിരുന്നോ? അതുകൊണ്ട് ഡ്രേക്കിന്റെ ലേഖനത്തിനുള്ളിൽ തന്നെ ഗാനത്തെക്കുറിച്ച് ഉൾപ്പെടുത്തിയാൽ മതി എന്നു പറയുന്നതുപോലുള്ള ലോജിക്കാണത്. അങ്ങനെയെങ്കിൽ പിന്നെ ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലേഖനങ്ങൾ നിർമ്മിക്കേണ്ടതില്ലല്ലോ!!

ഒരു ഗാനത്തിന് ഒറ്റയ്ക്ക് നിൽക്കണമെങ്കിലും ഇതുപോലെ ശ്രദ്ധേയത ആവശ്യമാണ് ഒന്നിൽ GNG പാലിക്കണം അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തെ ഔദ്യോഗിക സംഗീത ചാർട്ടിൽ ഇടം പിടിക്കണം അല്ലാത്തപക്ഷം അത് ഏത് ആൽബത്തിനിന്നുളളതാണൊ ആ ആൽബത്തിലെ അനുയോജ്യമായി സെക്ഷനിലേക്കൊ അലെങ്കിൽ ആർട്ടിസ്റ്റിന്റെ താളിലേക്കൊ തിരിച്ചുവിടണം. ഇപ്പോൾ ലേഖനത്തിൽ കൊടുത്തിരിക്കുന്ന അവലംബരങ്ങളിൽ എക്കണോമിക്സ് ടൈമിംന്റ ഒഴിച്ചുള്ളവ വൈറലായതിനെ പറ്റിയാണ് പറയുന്നത്. അത് ഹിസ്റ്റിരിയ എന്നത് മാത്രമാണെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചു.ഇത് പ്രിയാ വാര്യർ കണ്ണടിച്ചപ്പോഴും മാധ്യമങ്ങൾ ചെയ്തിരുന്നു. അന്നും ഇതു പോലെ പല സെലിബ്രിറ്റികളും ഇത് അനുകരിച്ചിരുന്നു. അതല്ലാം മീഡിയാകൾ നല്ലപോലെ റിപ്പോട്ട് ചെയ്തിരുന്നു.അതു കൊണ്ട് പ്രിയാ പ്രകാശ് വാര്യരുടെ കണ്ണടി ചലഞ്ച് എന്ന പേരിൽ ഒരു ലേഖനം തുടങ്ങിയാലെങ്ങനെയിരിക്കും?

ഇവിടെ നിലനിർത്തുവാൻ നയം അനുവദിക്കുന്നുണ്ടെങ്കിൽ പിന്നെ ഇംഗ്ലീഷ് വിക്കിയിലെ നയം തേടി എന്തിനു പോകണം? ഇനി അഥവാ ഇവിടെ നയമില്ലാത്ത സമയത്ത് ഇംഗ്ലീഷ് വിക്കി നയം ഉപയോഗിക്കണമെന്നും നയമില്ലല്ലോ

സാധാരണ ഇവിടെ നയമില്ലെങ്കിൽ അവിടുത്തെ നയം സ്വീകരിക്കുന്ന ഒരു കീഴ്‌വഴക്കം ഇവിടെ പലരും പലപ്പോഴും പിന്തുടരുന്നത് കണ്ടിട്ടുണ്ട്.

അല്ലേലും ഇവിടെ എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ് തനിയെ നിൽക്കുമ്പോൾ ശ്രദ്ധേയത ഇല്ലാത്ത ലേഖനം മറ്റൊരു ലേഖനത്തിന്റെ സെക്ഷനായി ചേർക്കുമ്പോൾ ശ്രദ്ധേയത ഉള്ളതാകുന്നു!!!

ഒരു ലേഖനം ഒറ്റയ്ക്ക് നിൽക്കാനുള്ള ശ്രദ്ധേയതയും ഒരു സെക്ഷനിൽ ചേർക്കുമ്പോൾ ഉള്ള ശ്രദ്ധേയതയും വ്യത്യസ്തമാണ്. അല്ലെങ്കിൽ ഓരോ സെക്ഷനെയും പ്രത്യേകം പ്രത്യേകം താളുകളാക്കിയാൽ പോരെ? ഇങ്ങനെ പുതിയ ലേഖനങ്ങൾ വരുന്നതിലൂടെയാണ് വിക്കിപീഡിയയുടെ നിലനിൽപ്പെന്നു അരുൺ ഉറച്ചു വിശ്വസിക്കുന്നതിനാൽ എനിക് കൂടുതൽ ഒന്നും പറയാനില്ല.ഞാൻ ഇതിവിടെ നിർത്തുന്നു.Akhiljaxxn (സംവാദം) 12:48, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]

ചർച്ചയിൽ നിന്നും പിൻമാറുന്നു[തിരുത്തുക]

എന്നാലാകുന്ന വിധം ലേഖനത്തെ സ്വതന്ത്രമായി നിലനിർത്തുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. മലയാളം വിക്കിയിൽ നിലവിലുള്ള നയങ്ങൾ ഒന്നും തന്നെ ഈ ലേഖനത്തിന്റെ സ്വതന്ത്ര നിലനിൽപ്പിനെ തടയുന്നില്ല എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം സ്വതന്ത്രമായി നിലനിർത്താതിരിക്കുവാനായി മറ്റൊരു ലേഖനം നിർമ്മിക്കുകയും അതിലേക്ക് ഈ ലേഖനം തിരിച്ചുവിടണമെന്നു പറയുന്നതുമായ വാദം വിക്കിപീഡിയയിൽ ആദ്യമായാണ് ഞാൻ കേൾക്കുന്നത്. നാളെ മറ്റൊരു ലേഖനത്തിനും ഈ ഗതിയുണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇപ്പോഴും ഈ തിരിച്ചുവിടലിനെ ഞാൻ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഞാൻ സൃഷ്ടിച്ച ലേഖനമായതുകൊണ്ടല്ല ഇത്രയും വാദങ്ങൾ ഇവിടെ നിരത്തിയത്. വിക്കിനയങ്ങൾ പാലിക്കുന്ന മറ്റൊരു ലേഖനത്തിനും ഈ ഗതിയുണ്ടാകാതിരിക്കുവാനായാണ് ഇത്രയും മെനക്കെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നിർമ്മിച്ച മുന്നൂറ്റി ഇരുപതോളം ലേഖനങ്ങളിൽ ഒന്നു മാത്രമാണിത്. ഇതിനു മുമ്പ് നിർമ്മിച്ച ചില പേജുകൾ നിർദയം നീക്കം ചെയ്യപ്പെടുകയോ തിരിച്ചുവിടലായി മാറുകയോ ചെയ്തിട്ടുണ്ട്. ഏതാണ്ട് പൂർണ്ണമായും ടൈപ്പുചെയ്തു വച്ചിരുന്ന ലേഖനങ്ങൾ പലതും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഉപേക്ഷിക്കേണ്ടി വരികയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. അന്നൊന്നും ഒരു തരിപോലും നിരാശയോ വേദനയോ തോന്നിയിട്ടില്ല. പക്ഷേ ഈ ലേഖനത്തിന്റെ കാര്യം അങ്ങനെയല്ല. തികച്ചും അനാവശ്യമായ നിലപാടെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയുന്നുള്ളൂ. ഞാൻ സൃഷ്ടിച്ച ലേഖനമായതുകൊണ്ടാണ് ഇത്രയും മെനക്കെട്ടതെന്ന് ആരും ചിന്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തികച്ചും അനാവശ്യമായിരുന്ന ഈ സംവാദത്തിൽ നിന്നും ഞാൻ പൂർണമായും പിൻമാറുന്നു. കാരണം എനിക്ക് വിക്കിപീഡിയയിൽ വേറെയും പണിയുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:59, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]

  1. https://kulturehub.com/shiggy-instagram-comedy-drake/
  2. http://time.com/5333612/in-my-feelings-challenge/
  3. https://www.scmp.com/news/hong-kong/community/article/2158263/my-feelings-challenge-rapper-drake-inspired-dance-craze