ബ്ലൂ വെയിൽ (ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു ഗെയിമാണ് ബ്ലൂ വെയിൽ ഗെയിം (*Russian*: Синий кит, Siniy kit) അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ച് . അഡ്മിൻ അഥവാ ക്യൂറേറ്റർ നൽകുന്ന 50-ദിവസത്തേക്ക് നീളുന്ന ചാലെഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ് ഗെയിം. അവസാന ചാലഞ്ച് ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്ന് കരുതപ്പെടുന്നു. [1][2] തിമിംഗിലങ്ങളുടെ മൃതദേഹങ്ങൾ ചില തീരങ്ങളിൽ അടിയുമ്പോൾ, അത് അവയുടെ ആത്മഹത്യയാണെന്ന് കരുതുന്ന 'ബീച്ചെഡ് വെയിൽസ്' എന്ന പ്രതിഭാസത്തിൽ നിന്നാണ്  "ബ്ലു വെയിൽ" എന്ന വാക്ക് ഉത്ഭവിച്ചത്. കമ്പ്യുട്ടറിലോ ഫോണിലോ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനായിട്ടല്ല മറിച്ച്, സാമൂഹ്യമാദ്ധ്യമങ്ങളിലെ സ്വകാര്യ കൂട്ടായ്മകളിൽ രഹസ്യമായി പ്രചരിക്കുന്ന ഒരു കളിയായിട്ടാണ് ഇത് വ്യാപിക്കുന്നത് എന്ന് കരുതുന്നു. [3] അതുകൊണ്ടുതന്നെ ബ്ലൂവെയിൽ ഗെയിം തിരക്കി ഇന്റർനെറ്റിൽ പരതുന്നവർ മറ്റുപല ചതിക്കുഴികളിലും ചെന്നും പെടും എന്ന മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്. [4]

റഷ്യയിൽ പ്രചാരത്തിലുള്ള വികോൺടാക്ടെ (വികെ) എന്ന സോഷ്യൽ നെറ്റ്വർക്കിന്റെ ഭാഗമായാണ്[5] 2013 -ന് ബ്ലൂ വെയിൽ ഗെയിം ആദ്യമായി എത്തുന്ന്. 2015 -ൽ വികെ യിലെ ഡെത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സാമൂഹ്യമാദ്ധ്യമ കൂട്ടായ്മയുമായി ബന്ധപ്പെട്ടാണ് ഈ ഗെയിമിനോടനുബന്ധിച്ചുള്ള ആദ്യത്തെ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്നത്[6]. ഫിലിപ്പ് ബുദെക്കിൻ എന്ന സൈക്കോളജി വിദ്യാർത്ഥിയാണ് ഈ ഗെയിം നിർമ്മിച്ചതെന്ന വാദിക്കപ്പെടുന്നു,[7] യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയതാണ് കാരണം എന്നാണ് പൊതുവേയുള്ള പരാമർശം. മൂല്യമില്ലാത്തവരെ ലോകത്തിൽ നിന്നും തുടച്ചു മാറ്റുക എന്നതാണ് ഈ ഗെയിമിന്റെ ലക്ഷ്യം എന്ന് ബുദിക്കിൻ പറയുന്നു.[8][9][10][11][12][13][14]

റഷ്യയിലെ  ഒരു ജേർണലിസ്റ്റ് ബ്ലു വെയിലിനെക്കുറിച്ചും, അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും നിർമ്മിച്ച ലേഖനത്തെതുടർന്നുണ്ടായ ജനങ്ങൾക്കിടയിലെ പരിഭ്രമം കൗമാരക്കാരിലേക്ക് ഇത് കൂടുതൽ എത്തിപ്പെടാൻ കാരണമായി [15], 2016 -ൽ കൗമാരപ്രായക്കാർക്കിടയിൽ സുപചിരതമായി ബ്ലു വെയിൽ മാറി. ശേഷം ഒരു പതിനാറ്‍കാരിയുടെ ആത്മഹത്യക്ക് ശേഷം ബുദിക്കിനിനെ പോലീസ് അറസ്റ്റ് ചെയ്തു, അതിനെതുടർന്ന് ലോകമെമ്പാടും ബ്ലൂ വെയിൽ പ്രതിഭാസത്തെക്കുറിച്ച് ബോധവൽക്കരണങ്ങൾ നടത്തി. ചൈനയിൽ സ്വന്തം കൈകളിൽ കീറിക്കൊണ്ട് ആകൃതികളുണ്ടാക്കുന്ന പ്രവണതക്കും ബ്ലു വെയിൽ തന്നെയാണ് കാരണമെന്ന് കരുതപ്പെടുന്നു.[16]

ഗെയിമിന്റെ രീതി[തിരുത്തുക]

ഗെയിം മുന്നോട്ട് പോകുന്നത് കളിക്കാരായ ചാലെഞ്ചറും, അഡ്മിനും തമ്മിലൂടെയാണ്.[17][18] കളിക്കാരൻ തീർച്ചയായും പൂർത്തിയാക്കേണ്ട കുറച്ച് കർത്തവ്യങ്ങൾ നൽകുന്നു. സ്വയം പീഡനമാണ് ആദ്യ ഘട്ടങ്ങളിൽ.[19][20] പിന്നീട് ഘട്ടങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയും അന്ത്യത്തിൽ അത് ആത്മഹത്യലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.[21][22]

അമ്പത് ദിവസങ്ങളാണ് കർത്തവ്യങ്ങൾക്ക് നൽകുന്ന കാലാവധി. ഇത് അതിരാവിലെ 4.20 -ന് തുടങ്ങുന്നു. ക്രെയിനിന്റെ മുകളിലേക്ക് കയറുക, ചിലകാര്യങ്ങൾ കൈകളിൽ കുത്തിവരക്കുക, സൂചി കൊണ്ട് കൈയ്യിലോ കാലിലോ മുറിവേൽപ്പിക്കുക, മേൽക്കൂരകളിലും, പാലങ്ങളുടെ പിടികളിലും നിൽക്കുക, അഡ്മിൻ അയക്കുന്ന വീഡിയോകൾ, പാട്ടുകൾ കാണുക, കേൾക്കുക എന്നിവയാണ് മിക്കവാറും ചെയ്യാൻ നിർബന്ധിക്കുന്ന കർത്തവ്യങ്ങൾ.[23]  

References[തിരുത്തുക]

 1. "Blue Whale: Should you be worried about online pressure groups?".
   
 2. "Teen 'Suicide Games' Send Shudders Through Russian-Speaking World". RadioFreeEurope/RadioLiberty. ശേഖരിച്ചത് 2017-06-23.
   
 3. ദി ന്യൂസ് മിനിട്സ്
 4. "thenewsminute.com".
 5. Администратор «групп смерти».
 6. "Baleia Azul, o jogo suicida que preocupa o Brasil e o mundo" Archived 2017-08-16 at the Wayback Machine.. jb.com.br.
   
 7. http://www.mirror.co.uk/news/world-news/inventor-suicide-game-blue-whale-10394932
 8. "Preso, criador do jogo "Baleia Azul" diz que estava "limpando o lixo da sociedade" - Internacional - BOL Notícias". noticias.bol.uol.com.br. ശേഖരിച്ചത് 13 June 2017.
   
 9. "Homem que inventou jogo da Baleia Azul diz querer uma "limpeza social"". Metrópoles. ശേഖരിച്ചത് 13 June 2017.
   
 10. Paulo, iG São (10 May 2017). "Preso, criador do jogo Baleia Azul fala em 'limpeza da sociedade' - Mundo - iG". ശേഖരിച്ചത് 13 June 2017.
   
 11. "Preso um dos criadores da Baleia Azul: ‘Estava limpando o lixo’ - Capricho". 12 May 2017. ശേഖരിച്ചത് 13 June 2017.
   
 12. Redação (10 May 2017). "Criador do jogo de suicídio Baleia Azul é preso e diz que fez 'limpeza da sociedade'" Archived 2017-08-16 at the Wayback Machine.. ശേഖരിച്ചത് 13 June 2017.
   
 13. "Blue whale challenge administrator pleads guilty to inciting suicide - BBC Newsbeat". BBC Newsbeat (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-11-05. Retrieved 2017-06-23.
 14. "Биомусор". Новая газета - Novayagazeta.ru (in റഷ്യൻ). Retrieved 2017-06-23.
 15. "FACT CHECK: 'Blue Whale' Game Responsible for Dozens of Suicides in Russia?". 27 February 2017. Retrieved 13 June 2017.
 16. Allen, Kerry (2017-06-23). "Online concern over Chinese 'human embroidery' trend". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-06-23.
 17. "Polícia Civil tem acesso a conversas de vítima de Baleia Azul com 'curadores'". globo.com.
 18. "Polícia busca 'curadores' do Baleia-Azul - Brasil - Estadão". Brasil Estadao.
 19. "Baleia Azul, o jogo suicida que preocupa o Brasil e o mundo". Terra.
 20. "Curadores do 'jogo da baleia azul' podem ser indiciados por homicídio, diz delegada". Globo.
 21. "Polícia busca 'curadores' do jogo online Baleia-Azul - Agência Estado - UOL Notícias". UOL.
 22. "Baleia Azul, o jogo suicida que preocupa o Brasil e o mundo". Globo.
 23. ""Blue Whale Challenge" Phenomenon". Eyerys.
"https://ml.wikipedia.org/w/index.php?title=ബ്ലൂ_വെയിൽ_(ഗെയിം)&oldid=3788332" എന്ന താളിൽനിന്ന് ശേഖരിച്ചത്