Jump to content

സംവാദം:ആബേലച്ചൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിമർശനങ്ങൾ/തെളിവ്

[തിരുത്തുക]

നൽകിയ അവലംബം നൽകിയപ്പോൾ തന്നെ നിർജ്ജീവമാണല്ലോ?--റോജി പാലാ (സംവാദം) 10:26, 4 ജനുവരി 2012 (UTC)[മറുപടി]

"ദീപികയുടെ ഉടമസ്ഥരായ കാർമലിത്തെ സഭ ആബേലച്ചന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ആർട്ട്സ്‌ ക്ലബ്‌ കലാഭവനാക്കുകയായിരുന്നെന്നും, ആദ്യകാലങ്ങളിൽ ഹിന്ദുക്കളെയും, മുസ്ലിങ്ങളേയും മാത്രം കലാഭവനിലെടുത്ത് ഹൈന്ദവകലകളെ നാശോന്മുഖമാക്കുവാൻ വേണ്ടി ക്ഷേത്രാങ്കണങ്ങളിൽ ക്ഷേത്രകലകൾക്കുപകരം മിമിക്രി അവതരണം പ്രോത്സാഹിപ്പികയും ചെയ്തു എന്ന് ചിലർ വാദിക്കുന്നു" --- ഇതിനു ചേർത്തിരിക്കുന്ന അവലംബം സജീവമാണെങ്കിൽ തന്നെ തികച്ചും ബാലിശവും കൗതുകകരവുമായ അരോപണങ്ങളാണിവ. ഒരു വിഭാഗത്തിന്റെ പരമ്പരാഗത കലകളെ ഇല്ലായ്മ ചെയ്യുവാൻ മറ്റൊരു വിഭാഗത്തിലെ പുരോഹിതൻ നിലവാരം കുറഞ്ഞ ഒരു കലാരൂപം ആവിഷ്കരിക്കുക. ഇനി പ്രചാരത്തിലാക്കുവാൻ അതേ വിഭാഗത്തിലെ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുക...!! നിത്യകല്യാണി ലേഖനത്തിലെ തിരുത്തലിനേക്കാളും കഷ്ടമാണിത്. ---Johnchacks (സംവാദം) 11:44, 4 ജനുവരി 2012 (UTC)[മറുപടി]

ലേഖനങ്ങളിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നത് ശരിയല്ല. പരാമർശം നീക്കുന്നു. വിശ്വസനീയങ്ങളായ ഒന്നിലധികം തെളിവുകൾ ചേർക്കട്ടേ. എന്നിട്ടാവാം--റോജി പാലാ (സംവാദം) 12:44, 4 ജനുവരി 2012 (UTC)[മറുപടി]

ലേഖനങ്ങളിൽ എന്തെങ്കിലും വെറുതെ എഴുതിപ്പിടിപ്പിച്ചതൊന്നുമല്ല. ഇതു മുമ്പും പറഞ്ഞുകേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് കൊച്ചിൻ ദേവസ്വം ബോർഡ് ഇത്തരത്തിലുള്ള 'കലാപരിപാടികൾ' ക്ഷേത്രാങ്കണങ്ങളിൽ നടത്തുന്നത് വിലക്കിയിരുന്നു. ഓരോ കാര്യത്തിനും 'വിശ്വസനീയങ്ങളായ' ഒന്നിലധികം തെളിവുകൾ ചേർത്തിട്ടുള്ള ഏതൊക്കെ ലേഖനങ്ങളുണ്ട് വിക്കിപ്പീഡിയയിൽ?. തെളിവുസഹിതം ചേർത്തിയ ഒരു ഭാഗം നീക്കം ചെയ്തത് വികിപീഡിയയുടെ നയത്തിന് ഒട്ടും ചേരാത്തതാണ്.Anoop menon (സംവാദം) 08:36, 5 ജനുവരി 2012 (UTC)[മറുപടി]

താങ്കൾ നൽകിയ അവലംബ കണ്ണി ഇന്നലെ നിർജ്ജീവമായിരുന്നു. പിന്നെ, അവലംബം ലേഖനം ആരംഭിക്കുന്നതു തന്നെ കഥകളിയിലൂടെ മതം പ്രചരിപ്പിക്കാൻ സീറോ മലബാർ സഭ ആർച്ച്‌ ബിഷപ്പിന്റെ കാർമികത്വത്തിൽ ദിവ്യകാരുണ്യ ചരിതം കഥകളി കലാമണ്ഡലത്തിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ ആടുകയുണ്ടായി. എന്ന സന്തുലിതമല്ലാത്ത കാഴ്ച്ചപ്പാടിലാണ്. എവിടെയാണ് സഭ, മതം പ്രചരിപ്പിക്കാനാണ് കുർബാന കഥകളിയിലൂടെ അവതരിപ്പിച്ചതെന്നു പറഞ്ഞിട്ടുള്ളത്. അന്ന് എല്ലാ മാധ്യമങ്ങളും കഥകളി വാർത്തയായി നൽകിയിരുന്നു. അന്നൊന്നും ഇല്ലാത്ത ഈ നിലപാട് എവിടെ നിന്നു ഇപ്പോൾ വന്നു. ഇത്തരത്തിൽ സന്തുലിതമല്ലാത്ത കാര്യങ്ങൾ എഴുതിപ്പിടിക്കുന്ന പത്ര ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ലാത്ത കാര്യമാണ്. അതിൽ തന്നെ പറഞ്ഞിട്ടുള്ള ആദ്യകാലങ്ങളിൽ ഹിന്ദുക്കളെയും, മുസ്ലിങ്ങളേയും മാത്രം കലാഭവനിലെടുത്ത് ഹൈന്ദവകലക്കളെ നാശോന്മുഖമാക്കുവാൻ വേണ്ടി ക്ഷേത്രാങ്കണങ്ങളിൽ ക്ഷേത്രകലകൾക്കുപകരം മിമിക്രി അവതരണം പ്രോത്സാഹിപ്പികയും ചെയ്തു എന്നാണ്. ഇത്തരത്തിൽ പത്രങ്ങൾ എഴുതിക്കൂട്ടുന്ന ആർട്ടിക്കുകൾ അവലംബമാക്കുന്നതു ശരിയല്ല. പത്രങ്ങളിൽ എഴുതുന്ന എഡിറ്റോറിയൽ അവലംബമാക്കുന്ന പോലെയേ ഇത് കണക്കാക്കാനാവൂ. മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പത്രങ്ങളിൽ നിന്നും വാർത്തകളല്ലാത്ത ലേഖനങ്ങളിൽ നിന്നും അവലംബം ചാർത്തുന്നത് വിക്കിപീഡിയയെ വളർത്താനല്ല ഉപകരിക്കുക. ഇതിൽ തന്നെ ക്രൈസ്തവ മൂല്യം ഉയർത്തിപ്പിടിക്കുന്ന പത്രങ്ങളിൽ നിന്നും മറിച്ചുള്ള അവലംബങ്ങൾ ചേർത്താൽ വിക്കിപീഡിയ എന്താകും? ഇത്തരത്തിൽ സന്തുലിതമല്ലാത്ത കാഴ്ച്ചപ്പാടിലെഴുതുന്ന പത്രലേഖനം തെളിവായി സ്വീകരിക്കുന്നത് ലേഖനത്തിൽ ഒരു POV ഫലകം ചാർത്താൻ മാത്രമേ ഉപകരിക്കൂ. കഴിയുമെങ്കിൽ മറ്റു മുൻനിര മാധ്യമങ്ങൾ ഇങ്ങനെ പറഞ്ഞത് തെളിവായി നൽകൂ. -റോജി പാലാ (സംവാദം) 10:09, 5 ജനുവരി 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആബേലച്ചൻ&oldid=1154252" എന്ന താളിൽനിന്ന് ശേഖരിച്ചത്